"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതി | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
{{BoxBottom1
{{BoxBottom1
| പേര്= തൻവി സുനയന. എ വി   
| പേര്= തൻവി സുനയന. എ വി   
| ക്ലാസ്സ്=5 B
| ക്ലാസ്സ്=5 J
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ വികൃതി



അതിരുകളില്ലാത്ത ആകാശനീലിമ, അഗാധമായ നീലക്കടൽ,
മനസ്സിനെ ആർദ്രമാക്കുന്ന മഴ, കുളിരണിയിക്കുന്ന പുഴ,
പുൽക്കൊടി തുമ്പിലെ മഞ്ഞുതുള്ളി,
അതിൽ പുഞ്ചിരിയിടുന്ന പ്രപഞ്ചം!
 പ്രകൃതി നീ എത്ര മനോഹരീ!!!

"ഇറുപ്പവനും മലർ ഗന്ധമേകും വെട്ടുന്നവനും തരൂ ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും പരോപകാര പ്രവണം പ്രപഞ്ചം"

എന്നാൽ നാം പ്രകൃതിക്ക് തിരിച്ചു കൊടുക്കുന്നത് എന്താണ് ?
നമ്മൾ കൊടുത്തത് എല്ലാം നമുക്ക് തിരിച്ചു കിട്ടിയത് നാം നേരിട്ട് കണ്ടതാണ്.
അനുഭവിച്ചതാണ്. ഭൂമിയുടെ വയർ പിളർന്ന് ജലം കൊണ്ട് മുറിവേറ്റവർ നമ്മൾ മനുഷ്യർ. പ്രളയജലത്തിൽ സംഹാര താണ്ഡവമാടിയ പ്രകൃതി. ഈ താണ്ഡവ താളത്തിൽ ജീവൻറെ താളം തെറ്റിപ്പോയി മനുഷ്യർക്ക് .

ഇപ്പോൾ പ്രകൃതി മനുഷ്യനെ പിന്നെയും പരീക്ഷിക്കുകയാണ്.
ഒരു പരമാണുവായി ലോകം മുഴുവൻ.....
അവൻ കൊറോണ....
വിജയ കിരീടം ചൂടി സംഹാരതാണ്ഡവം ആടുന്നു.
കൂട്ടിലടച്ച പച്ച മനുഷ്യനെ നോക്കി മൃഗങ്ങളും പക്ഷികളും ചിരിക്കുന്നുണ്ടാവും!!!!

ഇതൊരു പാഠമാണ്,
 വരുംതലമുറകൾക്ക് കണ്ടും കേട്ടും പഠിക്കാൻ ഒരു സചിത്രകഥ.

നാം നമ്മെ നോക്കുന്ന പോലെ,
നമ്മുടെ വീടിനെ
കാക്കുന്ന പോലെ,
നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്ന പോലെ,
പ്രകൃതിയെയും
നാം നോക്കണം
പ്രകൃതിയെയും
നാം സ്നേഹിക്കണം പ്രകൃതിയെയും
നാം സംരക്ഷിക്കണം ഇല്ലെങ്കിൽ നാടും ഇല്ല വീടും ഇല്ല
 പ്രിയപ്പെട്ടവരും ഇല്ല എന്നോർക്കുക.
ഇതൊന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ്
നമുക്ക് ഈ ജന്മം ?


 


തൻവി സുനയന. എ വി
5 J ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത