"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മാറ്റം) |
(തിരുത്ത്) |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
20:22, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലം
പ്രിയപ്പെട്ടവരെ, നാം എല്ലാവരും വളരെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആളുകളെ കാർന്നുതിന്നുന്ന ഒരു പുതിയ വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്, അതാണ് കൊറോണ വൈറസ്. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ചൈനയിലെ വുഹാൻ എന്ന മഹാനഗരത്തിൽ ആണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചൈനയിൽ മാത്രം മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. ചുമ ശ്വാസതടസ്സം എന്നിവയാണ് ഇതിന് ലക്ഷണങ്ങൾ ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല അതുകൊണ്ട് നാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ് പലപ്പോഴും പലരുമായും ഇടപഴകുന്ന വരാണ് നമ്മൾ. ആശുപത്രികളിൽ, പൊതുഇടങ്ങളിൽ പോയി വീട്ടിൽ വന്നാൽ ഉടനെ കൈകാലുകൾ കഴുകുക. മാസ്ക് ധരിച്ച് മാത്രം പുറത്തിറങ്ങുക സാമൂഹിക അകലം പാലിക്കുക. ഇന്ത്യയിൽ കോവിഡ് ഏറ്റവുമധികം ബാധിച്ചത് മുംബൈയിലാണ്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളിൽ ഭൂരിഭാഗംപേരും രോഗ വിമുക്ത ആയി. ഇന്ത്യയിൽ ഇത്രയും ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് രോഗ വ്യാപനത്തെ ഈ തോതിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സർക്കാറിനോടും ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും നാം കടപ്പെട്ടിരിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ