"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ആത്മമിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{{BoxTop1 | തലക്കെട്ട്= ആത്മമിത്രങ്ങൾ      <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കഥ }}

20:15, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

{

ആത്മമിത്രങ്ങൾ     
 'ഒരിടത്ത് വാമനപുരം എന്ന് പേരായ ഒരു മനോഹരമായ ഗ്രാമം ഉണ്ടായിരുന്നു. ധാരാളം വയലുകളും ,പുഴകളും ,നദികളും, മലകളും ഒക്കെയുള്ള ഒരു സുന്ദരമായ ഗ്രാമമായിരുന്നു അത്. ആ ഗ്രാമത്തിൽ രണ്ട് നല്ല ചങ്ങാതിമാർ ഉണ്ടായിരുന്നു .ഒരാളുടെ പേര് രാജു എന്നും മറ്റെയാളുടെ പേര് ഋഷി എന്നുമായിരുന്നു. അവരെല്ലാ ദിവസവും ഒരുമിച്ച് കളിക്കുമായിരു ന്നു. ഒരു ദിവസം അവർ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് രാജു പറഞ്ഞു "നാളെ നമുക്ക് ചുണ്ടയിടാൻ പോയലോ " ഋഷി അതിന് സമ്മതിച്ചു. അങ്ങനെ പിറ്റേ ദിവസം അവർ ചൂണ്ടയിടാൻ പോയി. ചുണ്ടയിട്ടു കൊണ്ടിരുന്ന സമയത്ത് രാജുവിന്റെ കാല് തെന്നി അവൻ കുളത്തിലേക്ക് വീണു. ഇത് കണ്ട് ഋഷി ഉറക്കെ  നിലവിളിച്ചു. " രക്ഷിക്കണേ... രക്ഷിക്കണേ... " എന്നാൽ അവരെ രക്ഷിക്കാൻ ആ പരിസരത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. രാജു വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടപ്പോൾ ഋഷി മറ്റെന്നും ആലോചിക്കാതെ തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ വേണ്ടി വെളളത്തിലേക്ക് എടുത്തു ചാടി. അവൻ ഒരു വിധത്തിൽ രാജുവിനെ വലിച്ച് കരയിൽ കയറ്റി.അങ്ങനെ രാജു  കൂട്ടുകാരന്റെ സഹായം കൊണ്ട് രക്ഷപ്പെട്ടു. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ രാജു തന്റെ മാതാപിതാക്കളോട് നടന്ന സംഭവങ്ങളെല്ലാo പറഞ്ഞു. എല്ലാo കേട്ടു കഴിഞ്ഞപ്പോൾ അവർ ഋഷിയെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഋഷി ക്ക് വളരെ സന്തോഷവും അഭിമാനവും തോന്നി.രാജുവും ഋഷിയോട് നന്ദി പറഞ്ഞു. അങ്ങനെ അവർ നല്ല കൂട്ടുകാരായി ജീവിച്ചു.

ഗുണപാഠo: ഈ കഥയിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്തെന്നാൽ ഏതാപത്തിലും കൂടെ നിൽക്കുന്നവനാണ് യഥാർഥ കൂട്ടുകാരൻ.

അനാമിക ഒ എം
5D എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ