"ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/മാലിന്യ വിമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാലിന്യ വിമുക്ത കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മാലിന്യ വിമുക്ത കേരളം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
മാലിന്യ വിമുക്ത കേരളം
മാലിന്യ വിമുക്ത കേരളം
സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ എൻ്റെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ എൻ്റെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

16:00, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലിന്യ വിമുക്ത കേരളം

മാലിന്യ വിമുക്ത കേരളം സാക്ഷര കേരളം നിരന്തരം ചർച്ച ചെയ്യുന്ന മാലിന്യ വിമുക്ത കേരളം എന്ന വിഷയത്തിൽ എൻ്റെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവത്തിൻ്റെ സ്വന്തം നാടെന്നും. കേരള മെന്ന് കേട്ടാൽ അഭിമാനമാനപൂരിതമാകണമെന്നന്തരംഗം എന്ന് വാഴ്ത്തിപ്പാടിയ ജ്ഞാനികൾക്ക് മുന്നിൽ തല താഴ്ത്തി നിൽക്കുന്ന ഇന്നത്തെ മലയാളക്കരയുടെ വികൃതമായ മുഖം നമ്മെ ഓരോരുത്തരെയും ലജ്ജിപ്പിക്കുന്നു. അറബിക്കടലിൻ്റെ തലോടലേറ്റ് സഹ്യനിൽ തല ചായ്ചുറങ്ങുന്ന പ്രകൃതി രമണീയമായ കൊച്ചു കേരളം വെറുമൊരു മാലിന്യ കൂമ്പാരമായി മാറുകയാണിന്ന്. വിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യയിലും സാക്ഷരതയിലും മുന്നേറുമ്പോഴും അടിസ്ഥാനപരമായി മാലിന്യ നിർമ്മാർജ്ജനം സംസ്കരണം എന്നിവയിലൊന്നും നാം താത്‌പര്യം കാണിക്കുന്നില്ല. ആഡംബര പ്രിയരായ നാം മാലിന്യ കൂമ്പാരത്തിൽ കൊട്ടാരം കെട്ടി വാഴുന്നു. നഷ്ടപ്പെടുന്ന ശുദ്ധജലവും വായുവും ഭൂമിയും അടുത്ത തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മന:പൂർവം മറക്കുന്നു. പ്ലാസ്റ്റിക് . മോട്ടോർ വാഹനങ്ങളുടെ പുക . ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഭൂമിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ്. മാലിന്യ സംസ്കരണം വികസനത്തിൻ്റെ പ്രധാന അജണ്ടയായി മാറണം. പ്രകൃതി രമണീയമായ ഭൂമിയെ നിലനിർത്താൻ മാലിന്യ നിർമാർജനം അനിവാര്യമാണെന്ന സത്യം നാം മനസിലാക്കുകയും അതിനായ് ആത്മാർഥമായി പരിശ്രമിക്കുക വേണമെന്ന് ഞാൻ പറയുന്നു. ഹരിത കേരളം. മാലിന്യ മുക്ത കേരളം അതാണെൻ്റെ സ്വപ്നം . നിങ്ങളുടെയും ....

അൽഷിക്. കെ
4 ഈസ്റ്റ് കതിരൂർ. എൽ.പി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം