"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sujithsm| തരം=ലേഖനം }} |
15:07, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
നമ്മൾ മനുഷ്യരും മറ്റു ജീവജാലങ്ങളും വസിക്കുന്ന ചുറ്റുപാടുകളെയാണ് പ്രകൃതി എന്നു പറയുന്നത്. പ്രകൃതി എന്ന് പറയുമ്പോൾ മനസ്സിൽ ആദ്യമുണ്ടാകുന്ന ഓർമ്മ പാട്ട് പാടി ഒഴുകുന്ന പുഴകൾ കൊച്ചു അരുവികളും പുഴകളും മരങ്ങളും പക്ഷിമൃഗാദികൾ നിറഞ്ഞ കാടുകളും കളകളം പാടുന്ന നെൽപ്പാടങ്ങളും കാട്ടു ചോലകളും മയിൽപ്പീലി വിടർത്തിയത് പോലെ തെങ്ങുകളും പുൽമേടുകളും നിറഞ്ഞ സുന്ദരിയായ പ്രകൃതി. മനുഷ്യന്റെഅനുദിനം ഉള്ള ചൂഷണം മൂലം നമ്മുടെ പ്രകൃതി ഭംഗി തന്നെ നശിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള പ്രകൃതി ചൂഷണങ്ങൾ നിമിത്തം നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെട്ടു ഇതിനുദാഹരണമാണ് ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളും കോവിഡ് 19 പോലുള്ള മഹാമാരികളും.പ്രകൃതിയിൽ നമ്മൾ മനുഷ്യർ ശുചിത്വം പാലിച്ചില്ലെങ്കിൽ പ്രകൃതി കൂടുതൽ മലിനമാകുകയും നമ്മളെപ്പോലെ തന്നെ മറ്റു ജീവജാലങ്ങൾക്കും മാറാ രോഗങ്ങൾ പിടിപെടുകയും കൂടുതൽ പരിസ്ഥിതി നാശത്തിലേക്ക് പോവുകയും ചെയ്യും. വ്യക്‌തി ശുചിത്വം പാലിക്കുന്നത് പോലെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി ശുചിത്വം. നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിമിത്തം വായുവും ജലവും മണ്ണും മലിനമാകുന്നു. നമ്മൾ വഴി ഉണ്ടാകുന്ന മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ കൃത്യമായി സംസ്കരിച്ചാൽ പരിസ്ഥിതി മലിനീകരണം തടയാൻ കഴിയും.പരിസ്ഥിതിയും ശുചിത്വം പോലെ തന്നെയാണ് നമ്മുടെ രോഗപ്രതിരോധവും. ഇന്നത്തെ ചുറ്റുപാടിൽ കഴിയുന്ന നമ്മൾ പല ആഹാര പദാർത്ഥങ്ങളും മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആഹാരം ശുചിത്വമില്ലായ്‌മയാണ് ഇന്നു നമ്മൾ കാണുന്ന ജീവിതശൈലി രോഗങ്ങളും പ്രധാന കാരണം. അമിത ലാഭത്തിനുവേണ്ടി രാസവളങ്ങളും മാരക കീടനാശിനി പ്രയോഗിച്ചു ഉൽപാദിപ്പിക്കുന്ന ഫലവർഗങ്ങളും പച്ചക്കറികളും രാസവസ്തുക്കൾ ഉപയോഗിച്ച് കേടുകൂടാതെ സംഭരിച്ച് ഇറച്ചിയും മീനും കഴിച്ച് നമ്മൾ ഓരോ ദിവസവും രോഗികളായി തുടർന്നുകൊണ്ടിരിക്കും. മായം ചേർക്കാത്ത ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷിചെയ്തത് പച്ചക്കറി കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം.
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം