"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/സ്നേഹത്തിൻറെ കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സ്നേഹത്തിന്റെ കാവലാൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  സ്നേഹത്തിന്റെ കാവലാൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സ്നേഹത്തിന്റെ കാവലാൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <story>
മഞ്ഞുകാലത്തിലെ ഒരു പ്രഭാതം .ഉദയസൂര്യന്റെ പൊൻകിരണങ്ങളേറ്റ് മഞ്ഞു തുള്ളികൾ പുൽനാമ്പുകളിൽ
പളുങ്കുമണികൾ പോലെ വെട്ടിത്തിളങ്ങുന്നത് അയാൾ കൗതുകത്തടെ നോക്കി .ആളുകൾ നഗരത്തിന്റെ
തിരക്കുകളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു .ലണ്ടൻ നഗരത്തിന്റെ ഏകാന്ത വീഥികളിലൂടെ ഒലിവർ
നടന്നുനീങ്ങി താൻ സഞ്ചരിക്കുന്ന വഴികൾ പോലെ താനും ഏകനാണെന്ന് അയാൾക്ക് തോന്നി .ഭാര്യയും
മക്കളുംതന്നെ വിട്ടുപിരിഞ്ഞിട്ട് ഇത് രണ്ടാം വർഷം ആ ഓർമകളിൽ മുഴുകിനടക്കവെ പെട്ടെന്നൊരു സ്വരം ,
ഒരു കരച്ചിൽ ,അദ്ദേഹത്തിന്റെചെവിയിൽ മാറ്റൊലികൊണ്ടു .ആ കരച്ചിൽ ഒരു കുഞ്ഞിന്റെ ഹൃദയഭേദകമായ
കരച്ചിലാണെന്ന് അദ്ദേഹം മനസ്സിലാക്കി.പക്ഷെ ആ സ്വരം എവിടെ നിന്നാണെന്ന് കണ്ടെത്താൻ പെട്ടെന്ന്
അദ്ദേഹത്തിന് കഴിഞ്ഞില്ല കാരണം ആരോരുമില്ലാതിരുന്നആ കുഞ്ഞിന്റെ കരച്ചിൽനഗരത്തിലെങ്ങും
അലയടിച്ചു .അദ്ദേഹം ആ കരച്ചിലിന്റെ ഉറവിടംഅന്വേഷിച്ച് തിടുക്കത്തിൽ നടന്നു. തെരുവിന്റെ മുക്കിലും
മൂലയിലും ആ കണ്ണുകൾ പരതി. ഒടുവിൽ ആ അന്വേഷണം ചെന്നെത്തിയത് നഗരമധ്യത്തിലുള്ള
ശ്മശാനത്തിലാണ് . അവിടെ പീറ്റർ എന്നുപേരുള്ള ഒരു ശവകുടീരത്തിനു മുമ്പിൽ അദ്ദേഹം ആ കുഞ്ഞിനെ
കണ്ടെത്തി .ആ കുഞ്ഞിനെ കണ്ടതും അദ്ദേഹത്തിന്റെ മനസ്സ് പതറി .കാരണം ആ കുഞ്ഞിന് തന്റെനഷ്ടപ്പെട്ടു
പോയമകന്റെ ഛായ ആയിരുന്നു .ഒരു നിമിഷം അദ്ദേഹം ഞെട്ടിത്തരിച്ചു .പിന്നെ കുഞ്ഞിനെവാരിപ്പുണർന്നു.
തന്റെ എകാന്ത ജീവിതത്തിന് ഒരു അർത്ഥംവേണം എന്ന വാശിയോടെ അദ്ദേഹം കുഞ്ഞിനെ മാറോടു
ചേർത്ത് വീട്ടിലേക്കു നടന്നു .സമയം കടന്നു പോകുന്നത് അയാൾ അറിഞ്ഞതേയില്ല . നിഴലുകളുടെ നീളം
കൂടിക്കൊണ്ടിരുന്നു .നഗരം ഏതാണ്ട് അതിന്റെ ശാന്തതയിലേക്ക് നീങ്ങുകയായിരുന്നു സന്ധ്യയെ ,രാത്രിയേ
വരവേൽക്കാനായി ലണ്ടൻ നിവാസികൾ തിടുക്കത്തിൽ നടന്നു . മറയുന്ന വെയിൽ നാളങ്ങൾക്കിടയിലൂടെ
ഒലിവർ ആ കുഞ്ഞിനെ കൈയിലേന്തി നടന്നുനീങ്ങി . ആ മുഖത്ത് ഒരു പുത്തൻ ഉണർവ്വും ഉത്സാഹവും
പ്രതിഫലിച്ചിരുന്നു .അധ്വാനിക്കുന്ന മനുഷ്യരുടെ ഫലം പ്രതിഫലിക്കുന്ന വയൽ വരമ്പിലൂടെ നടന്ന് കുന്നിൻ
ചെരുവിലുള്ള തന്റെ വീട്ടിൽ അയാൾ തിരിച്ചെത്തി .ഒലിവറിനേയും കുഞ്ഞിനേയും കണ്ട ലില്ലി വളരെ
സന്തോഷിച്ചു . ലില്ലി ഒലിവറിന്റെ സഹോദരി ആയിരുന്നു. അവർ അവനെ സ്നേഹത്തോടെ ആൽബർട്ട് എന്നു
വിളിച്ചു .ഇലപൊഴിയും കാലങ്ങൾ പലവുരു വന്നുപോയി മരങ്ങൾ പൂക്കുകയും തളിർക്കുകയും ചെയ്തു കൊണ്ടേ
യിരുന്നു. ആൽബർട്ടിന് ആറ് വയസ്സായി അവനെ അവർ അക്ഷരങ്ങളുടെ ലോകത്തേക്ക് പറഞ്ഞയച്ചു
ജീവിതത്തിന്റെ തന്നെ അക്ഷരങ്ങൾ തെറ്റിയ അവന് യഥാർത്ഥ അക്ഷരങ്ങളെ മനസ്സിലാക്കാനും പഠിക്കാനും
വല്ലാതെ പ്രയാസപ്പെട്ടു .ഒലിവറും ലില്ലിയും ഒരുക്കിയ സ്നേഹത്തണലിൽ അവൻ പഠിച്ചുയർന്നു ഒരു ഡോക്ടറായി
മാറി .അത് ഒലിവറിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു .അങ്ങനെ
തന്റെ ജീവിതത്തിൽ നിന്ന് ദു:ഖങ്ങളും , വേദനകളും എന്നേന്നക്കുമായി പെയ്തൊഴിഞ്ഞു എന്നു ആശ്വസിച്ച്
തന്റെ ജോലിയോടും കുടുംബത്തോടും ഒപ്പം ആൽബർട്ട് സന്തോഷത്തോടെ ജീവിച്ചു.
അങ്ങനെയിരിക്കെയാണ് നാടിനെയാകെ പിടിച്ചുലച്ചുകൊണ്ട് ആ മഹാമാരി വന്നെത്തിയത് .പതിയേ അത്
മനുഷ്യ ജീവനുകളെ കാർന്നുതിന്നാൻ തുടങ്ങി .ഡോക്ടർമാർ ആ ഭീകരനെ പിടിച്ചു കെട്ടാനുള്ള
നെട്ടോട്ടമായി .ശാസ്ത്രം പകച്ചുനിന്നു മനുഷ്യർ വിധിയെ പഴിച്ചു .വരാനുള്ളത് വഴിയിൽ തങ്ങില്ലലോ ,കടലിലെ
തിരമാലകൾ ആർത്തിരമ്പും പോലെ ലോകം മുഴുവൻ അത് ആഞ്ഞടിച്ചു . വൈകാതെ ആ രോഗം
ആൽബർട്ടിന്റെ ജീവിതത്തേയും പിടിച്ചുലച്ചു .സുനാമിത്തിരകൾ ഉയർന്നു പൊങ്ങി തീരങ്ങളെ തകർക്കുമ്പോൾ
അതിന്റെ ആഘാതം വളരെ വലുതായിരിക്കും അതുപോലെ ആൽബർട്ടിന്റെ ജീവിതത്തിലും ആ സുനാമി തിര
വന്നെത്തി . ഒലിവർ രോഗം പിടിപെട്ട് കിടിപ്പിലായി വൈകാതെ ലില്ലിയും .ആൽബർട്ട് അവരെ രക്ഷിക്കാൻ
കിണഞ്ഞു പരിശ്രമിച്ചു .തന്റെ പഠനവും പ്രയത്നവ്വം വൃഥാവിൽ ആവുന്നതായി അവന് തോന്നി .പക്ഷെ
വിധിയ്ക്കു മുൻപിൽ അവൻ തോറ്റു പോയി .തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നന്നേക്കമായി നഷ്ടമായി .ഒലിവർ
അവനെ വിട്ടുപിരിഞ്ഞു .ആ ആഘാതത്തിൽ ആൽബർട്ട് മാനസികമായും ശാരീരികമായും വല്ലാതെതളർന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിധിയെ വെല്ലുവിളിച്ച് ലില്ലി ജീവിതത്തിലേക്ക് തിരികെയെത്തി .സ്വയം
തകർന്ന ആൽബർട്ടിനെ ലില്ലി ആശ്വസിപ്പിച്ചു ."നഷ്ടപ്പെട്ടതിനെ ഒന്നും നമുക്ക് തിരികെ കൊണ്ടുവരാൻ
കഴിയില്ല അതിനാൽ സ്വയം ഒളിച്ചോടാതെ തന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിന്ന് ഈ ലോകത്തെ
ഒട്ടാകെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെ ഉണർന്നു പ്രവർത്തിക്കൂ." ലില്ലി ആൽബർട്ടിനെ
ഉപദേശിച്ചു. ലില്ലിയുടെ വാക്കുകൾ ആൽബർട്ടിന്റെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുവെളിച്ചമായി മാറി
.തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് . ആരുടെയും ഹൃദയം നുറുങ്ങരുത് .ദൃഢ നിശ്ചയത്തോടെ
അവൻ ഉണർന്നു പ്രവർത്തിച്ചു എങ്ങനെയെങ്കിലും ഈ മഹാമാരിയെ പിടിച്ചു കെട്ടണം അവൻ മനസ്സിൽ
കരുതി .ഏറെ വൈകാതെ വിധി അവന്റെ മുൻപിൽ മുട്ടുകുത്തി .ആൽബർട്ട് കണ്ടെത്തിയ മരുന്ന്
രോഗികൾക്ക് ഏറെ ആശ്വാസമായി .മഹാമാരിയിൽ നിന്ന് ലോകം ഉയിർത്തെഴുന്നേറ്റു .ലണ്ടൻ നഗരം
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തെരുവോരങ്ങൾ വീണ്ടും ശബ്ദമുഖരിതമായി.
ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ ആൽബർട്ട് ആകാശത്ത് തെന്നി നീങ്ങുന്ന
വെള്ളിമേഘങ്ങൾക്കിടയിലേക്ക് കണ്ണുകൾ പായിച്ചു .അവക്കിടയിൽ നിന്ന് ഒലിവർ തന്നെ നോക്കി
പുഞ്ചിരിക്കുന്നതായി ആൽബർട്ടിന് തോന്നി.
</story> </center>
{{BoxBottom1
| പേര്=സ്റ്റീവ് ജറാർദ് റോയ്
| ക്ലാസ്സ്=  9 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    സെന്റ് തോമസ് ഹൈസ്കൂൾ കൂരാച്ചുണ്ട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47037
| ഉപജില്ല=  പേരാമ്പ്ര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=    കഥ <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848681" എന്ന താളിൽനിന്ന് ശേഖരിച്ചത്