"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p align="left"> മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=  4
| color=  4
}}
}}
{{Verified|name=Sujithsm| തരം=  ലേഖനം  }}

23:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

മനുഷ്യരിൽ രോഗപ്രേധിരോധശേഷിയും ആരോഗ്യവും നിലനിർത്തുന്നതിന്റെ പ്രധാന ഘടകം ശുചിത്വമാണ്. ശുചിത്വമില്ലായ്‌മയിലൂടെ പകരുന്ന രോഗങ്ങളാണ് കോളറ, മഞ്ഞപ്പിത്തം, ത്വക് രോഗങ്ങൾ മുതലായവ. പരിസര ശുചിത്വമില്ലായ്മയിലൂടെ കൊതുകുകൾ മുട്ടയിട്ടു പെരുകുകയും ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ മുതലായ മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. പൊതു സ്ഥലങ്ങളിൽ അറവു ശാലയിലെ മാലിന്യങ്ങൾ തള്ളുക, തുപ്പുക, മലമൂത്ര വിസർജനം നടത്തുക മുതലായവ ശുചിത്വമില്ലായ്മയ്ക്ക് ഉദാഹരണങ്ങളാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പർ കൊണ്ടോ തൂവാല കൊണ്ടോ മുഖം മറയ്ക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗലക്ഷണമുള്ളവർ ജനങ്ങളുമായി സമ്പർക്കം പുലർത്തിയതുമാണ് കോവിഡ് -19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുകയും ലക്ഷക്കണക്കിന് ആളുകൾ മരിക്കാനിടയാകുകയും ചെയ്തതിനു കാരണം. ഇത്തരം രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിലൂടെ നമുക്കൊരു ശുചിത്വ സുന്ദര ഭാരതം കെട്ടിപ്പടുക്കാം.

ശിവാനി. ബി. എസ്,
6 ബി ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം