"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്തരം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:23, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം മഹത്തരം

ജാനുവരി മാസത്തിലാണ് ഞാൻ ആദ്യമായി കൊറോണ എന്ന വൈറസിനെ കുറിച്ച് കേട്ടത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ഉള്ളതെന്ന് കേട്ടു.അപ്പോൾ ഞാൻ വിചാരിച്ചു വേറെ രാജ്യത്തല്ലേ , അപ്പോൾ കുഴപ്പമില്ല.എന്നാൽ ഓരോ ദിവസവും പത്രം വായിക്കുമ്പോൾ ചൈനയിലെ ആളുകൾ മരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ കേട്ട് ഞെട്ടി.അവിടെ ജനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്ന് മനസിലായി.ഒരു നാളാണ് നമ്മുടെ കൊച്ചു കേരളത്തിൽ കൊറോണ വൈറസ് സ്ഥിതികരിച്ചു എന്ന വാർത്ത കേട്ടത്.ചൈനയിൽ നിന്നും വേറെ രാജ്യങ്ങളിലേക്കും വ്യപിച്ചു എന്ന് വാർത്ത കേട്ടു.അങ്ങനെ പതുക്കെ പതുക്കെ നമ്മുടെ രാജ്യത്തും കൊവിഡ് - 19 എന്ന പേരിൽ ഈ അസുഖം വ്യപിക്കാൻ തുടങ്ങി. ഈ അസുഖത്തെ പ്രതിരോധിക്കാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ് ആവശ്യമെന്ന് പത്രത്തിൽ വായിച്ചു.കൈ വൃത്തിയായി സോപ്പിട്ട് കഴുകണം.കൈകളിലൂടെ യാണ് ഈ വൈറസ് പകരുന്നത്.വൃത്തിഹീന മായ അന്തരീക്ഷത്തിലാണ് യഥാർത്ഥത്തിൽ വൈറസുകൾ ഉണ്ടാകുന്നതും പകരുന്നതും.നാം കുട്ടികൾ ശുചിത്വത്തിന്റെ പാഠം അനുകരിച്ചെ തീരൂ. ശുചിത്വം എന്ന വാക്ക് നമ്മുടെ ജിവീതചര്യയിൽ ഉൾപ്പെടുത്തണം.പ്രഭാതത്തിൽ എഴുന്നേറ്റ് കുളിക്കുന്നത് ആരോഗ്യത്തിന്റെ ഒന്നാം പടിയാണ്.ഇടയിക്കിടെ കൈകൾ സോപ്പിട്ട് കഴുകണം,നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,വീടും പരിസരവും ശുചിയായി സൂക്ഷിക്കുക. എപ്പോഴും നാം കർമ്മനിരതരായിരിക്കണം കുട്ടികളായ നാം ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്.സ്കൂളിൽ നിന്നും വരുന്ന വഴിയായിരിക്കാം ചിലപ്പോൾ താഴെ മരത്തിൽ നിന്നും വീണുകിടക്കുന്ന മാമ്പഴം കണ്ണിൽ പെടുക.വവ്വാലും മറ്റും പാതി കടിച്ച മാമ്പഴമായിരിക്കും അത്.ഒരിക്കലും അത് എടുത്ത് കഴിക്കരുത്.പലതരം വൈറസ് അതിന്മേൽ ഉണ്ടായിക്കും.എന്ത് വസ്തു കിട്ടിയാലും ഉടനെ അത് ഭക്ഷണമായി ഉപയോഗിക്കരുത്.മാതാപിതാക്കളോട് ചോദിച്ച് ഭക്ഷണയോഗ്യമായത് മാത്രം കഴിക്കുക. അതുപോലെ പുസ്തകങ്ങളും,ബൂക്കകളും വൃത്തിയായി പൊതിഞ്ഞ് സുക്ഷിക്കുക.അതിൽ വെള്ളം വീഴ്ത്തുകയോ ഭക്ഷാവശിഷ്ടം പറ്റിക്കുകയോ അഴുക്ക് പറ്റിക്കുകയോ ചെയ്യരുത്. അതുപോലെ പ്രധാന്യമുള്ള ഒരു കാര്യമാണ് പരിസ്ഥിശുചിത്വം.വീടിനുചുറ്റും നോക്കു എത്രയെത്ര വസ്തുക്കളാണ് ആവശ്യമില്ലാതെ വലിച്ചെറിഞ്ഞു കിടക്കുന്നത്.ഇവയെല്ലാം പെറുക്കി വേസ്റ്റ് ബാസ്ക്കറ്റിൽ നിക്ഷേപിക്കുക.പ്ലാസ്റ്റിക്,പേപർ,തുണി,കരിയിലകൾ എന്നിവ വേർതിരിച്ച് സൂക്ഷിക്കുക.കരിയിലകൾ വലിയ മരങ്ങളുടെ ചുവട്ടിൽ കിടന്ന് വളമാകട്ടെ.തുണികൾ വൃത്തിയായി കഴുക്കി പാവങ്ങൾക്ക് വേണ്ടിയോ വേറെ എന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാം.പേപർ,പ്ലാസ്റ്റിക് അത് വങ്ങാൻ വരുന്ന ആക്രികാർക്ക് കൊടുക്കാം.അങ്ങനെ വീടിനുചുറ്റും ഒരു അനാവശ്യവസ്തുക്കളും വലിച്ചെറിയരുത്.ഭക്ഷണാവശിഷ്ടങ്ങൾ ചെറിത കുഴിയിൽ നിക്ഷേപ്പിച്ച് ബയോമാസ് വളമാക്കി മാറ്റാം.നമ്മുടെ ജീവിതരീതിയിൽ മാറ്റം വരുത്തിയാൽ രോഗങ്ങളെല്ലാം നമ്മളിൽ നിന്നും അകലും.എല്ലാവരും അതിനാൽ വൃത്തിയായ ജീവിതം നയിച്ച് ആരോഗ്യപരമായ ജിവീതത്തിലേക്ക് മടങ്ങുക.

സൗപർണിക രാജീവ്
5 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം