"സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/നന്മമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മമരം | color=3 }} <p> ആകാശത്തിലെ നക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
<br> | <br> | ||
എത്ര പേരുടെ ജീവൻ രക്ഷിച്ച കൈകൾ.... കടൽത്തിരമാലകളുടെ എണ്ണത്തേക്കാൾ പതിന്മടങ്ങ് എന്നെത്തലോടിയ കൈകൾ....ഇപ്പോഴവ നിശ്ചലമാണ് | എത്ര പേരുടെ ജീവൻ രക്ഷിച്ച കൈകൾ.... കടൽത്തിരമാലകളുടെ എണ്ണത്തേക്കാൾ പതിന്മടങ്ങ് എന്നെത്തലോടിയ കൈകൾ....ഇപ്പോഴവ നിശ്ചലമാണ് | ||
എന്നെന്നേക്കുമായി അവ വിശ്രമത്തിലാണ്ടുകഴിഞ്ഞു. അതെ, മണ്ണിൽ നിന്നും വന്ന ആ നന്മമരം മണ്ണിലേക്ക് തന്നെ ഇഴുകിചേർന്നു കഴിഞ്ഞു | എന്നെന്നേക്കുമായി അവ വിശ്രമത്തിലാണ്ടുകഴിഞ്ഞു. അതെ, മണ്ണിൽ നിന്നും വന്ന ആ നന്മമരം മണ്ണിലേക്ക് തന്നെ ഇഴുകിചേർന്നു കഴിഞ്ഞു | ||
22:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്മമരം
ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒന്ന് എന്നെ നോക്കി കണ്ണ് ചിമ്മുന്നില്ലേ? ഉവ്വ്. എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞുപോയത് . അമ്മ എനിക്കെല്ലാമായിരുന്നു എന്റെ സ്വന്തം എന്ന് പറയാൻ ആകെ അവകാശം ഉള്ളത്. ഇപ്പോൾ ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടുന്നു. ഇടയ്ക്ക് അമ്മയുടെ സ്വരം ഈ വീടിന്റെ ഭിത്തികളിൽ മറ്റൊലി കൊള്ളും പോലെ... അമ്മയുടെ മുറി തീർത്തും ഭയാനകപ്പെടുത്തുന്ന രീതിയിൽ ഒഴിഞ്ഞുകിടന്നു. പ്രിയപ്പെട്ട പുസ്തകങ്ങളും കണ്ണടയും അനാഥമായി കിടന്നു....ഈ ഞാനും. അമ്മയുടെ പഴയ സ്റ്റെതെസ്കോപ്പിലേക്ക് നോക്കുവാൻ പോലും ഭയം തോന്നി.ഇനി അവ എടുക്കുവാനോ ഉപയോഗിക്കുവാനോ അമ്മയില്ലല്ലോ. അവസാനമായി ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല ആ അന്ത്യമഞ്ചത്തിനു മേൽ ഒരു പിടി മണ്ണ് വാരിയിടാൻ പോലും കഴിഞ്ഞില്ല. അമ്മയെപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഡോക്ടർ ആവാനാ ണ് ഞാനും ആഗ്രഹിച്ചത്, എന്നാൽ മറ്റുള്ളവർക്ക് വേണ്ടി സ്വയം മരണത്തെ ഏറ്റുവാങ്ങേണ്ടിവന്നാൽ...?
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ