"സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
22:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പരിസ്ഥിതി. നഷ്ട്ടപ്പെടുത്തിയാൽ പിന്നീട് ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് അത്. പ്രകൃതിയുടെ സന്തുലിതാവസത്തെ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാനാവില്ല. വനനശീകരണം, ജലമലിനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായശാലകളിൽ നിന്നു പുറത്തുവിടുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക്, അമിതശബ്ദം അന്തരീക്ഷത്തിൽ പുക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു. കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. ഇന്നാരും പ്രക്രതിയെ സ്നേഹിക്കുന്നില്ല. വനങ്ങൾ നശിപ്പിക്കുന്നത് പരിസ്ഥിതിയെ നശിപ്പിക്കുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. വ്യവസായശാലകളും പെരുകുന്ന വാഹനങ്ങളും അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. നദികൾ, കിണറുകൾ, സമുദ്രങ്ങൾ എന്നിവയിലെ ജലം മലിനമായികൊണ്ടിരിക്കുന്നു. ശുദ്ധജലം ഇന്ന് ഒരു സങ്കല്പം മാത്രമായി മാറിയിരിക്കുന്നു. കീടനാശിനി പ്രയോഗം മൂലം സസ്യങ്ങളും ഫലങ്ങളും വിശകരമായി തീർന്നിരിക്കുന്നു. കീടനാശിനികൾ യഥാർത്ഥത്തിൽ ജീവനാശിനികളാണ്. കാസർഗോഡ് ഉണ്ടായ എൻഡോസൾഫാൻ ദുരന്തം ഇതിന് ഉദാഹരണമാണ്. ആഗോളതാപനം വർധിക്കുന്നത് കാർബൺ ഡൈ ഒക്സൈഡ് അന്തരീക്ഷത്തിൽ കൂടുന്നത് കൊണ്ടാണ്. ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഈ അവസരത്തിൽ ലോക്ഡൗൺ പ്രക്രാപ്പിച്ച നാളുകളിൽ, ജാലന്ധറിൽ നിന്നും ഹിമാലയം കാണാൻ സാധിച്ചത് അന്തരീക്ഷ മലിനീകരണം കുറഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ്. അതുപോലെ തന്നെ ഡൽഹി, ചെനൈ എന്നി വൻ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞിരിക്കുന്നു. ഗാന്ധിജി പറഞ്ഞു " മനുഷ്യന്റെ ആവശ്യത്തിന് ഉള്ളത് എല്ലാം ഈ ഭൂമിയിൽ ഉണ്ട് എന്നാൽ അത്യാഗ്രഹത്തിനുള്ളത്തില്ല " ഈ ബോധ്യം ഇല്ലാത്തകുമ്പോഴാണ് ആഗോളതാപനവും മറ്റ് അനേകം വിപത്തുകളും ഉണ്ടാകുന്നത്. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചികജീവിതത്തിന്റെ തകർച്ചയാണെന്ന് മനസിലാക്കി നാം പ്രവർത്തിക്കേണ്ടി ഇരിക്കുന്നു. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടി ഇരിക്കുന്നു ഓസോൺ സൗഹൃദ ജീവിതം നയിക്കുന്ന മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കടലിലെയും നദിയിലെയും മലിനീകരണം തടയാൻ കഴിയണം. കീടനാശിനികളുടെയും മറ്റും പ്രയോഗം കുറച്ചുകൊണ്ടു വരണം. പ്ലാസ്റ്റിക് പോലെ ഉള്ളവയുടെ ഉപയോഗം കുറയ്ക്കണം. വീട്ടുവളപ്പലും പൊതുസ്ഥലങ്ങളിലും മരം വച്ചുപിടിപ്പിക്കണം. പ്രകൃതിയോട് ഇണങ്ങി ജീവിക്കാം. വികസനം ഭൂമിയെ നോവിക്കാതെ തന്നെയാകട്ടെ. എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം. ഇനി ഭൂമിയെ നോവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം