"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''അനുഭവക്കുറിപ്പ്'''  ലോകം മുഴുവൻ ഷട്ട് ഡൗണിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 50: വരി 50:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

22:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവക്കുറിപ്പ് 


ലോകം മുഴുവൻ ഷട്ട് ഡൗണിലേക്ക് നീങ്ങുമ്പോഴും ജപ്പാൻ സാധാരണ പോലെ നീങ്ങുന്നത് എന്താണെന്നറിയാമോ? നമുക്ക് ജപ്പാനിൽ നിന്ന് പഠിക്കാനുള്ളത് അതാണ്.


ജപ്പാനിലുള്ള ഒരു ഇൻഡ്യൻ വിദ്യാർത്ഥി എഴുതിയ അനുഭവം ആണിത്.

ചൈനയിൽ നിന്ന് ആദ്യം കൊറോണ എത്തിയ രാജ്യമാണ് ജപ്പാൻ.

ഡയമണ്ട് പ്രിൻസസ് എന്ന അർമാദ കപ്പൽ ചൈനയിൽ നിന്ന് ജനുവരിയിൽ  എത്തിയതോടെയാണ് ജപ്പാനിൽ കൊറോണ ആരംഭിച്ചത്.

യൂറോപ്യൻ നിലവാരത്തിൽ ആന്നെങ്കിൽ ഇപ്പോൾ ജപ്പാൻ കൊറോണയുടെ നാലാം ഘട്ടത്തിൽ എത്തേണ്ടതാണ്.

എന്നാൽ ഇന്നേ വരെ ജപ്പാനിൽ എല്ലാം നോർമൽ ആണ്. 

എല്ലാവരും ഓഫീസുകളിൽ പോകുന്നു, അത്യാവശ്യ സർവീസുകൾ എല്ലാമുണ്ട്. ഹോട്ടലുകൾ അടച്ചിട്ടില്ല, മാളുകൾ അടച്ചിട്ടില്ല. മെട്രോകൾ ഒടുന്നു, ബുള്ളറ്റ് ട്രെയിൻ ഓടുന്നു. ഒരു ലോക് ഡൗണും ഇല്ല. എല്ലാ അന്താരാഷ്ട്ര അതിർത്തികളും തുറന്നിരിക്കുന്നു.

വൃദ്ധജനങ്ങളുടെ ശതമാനം ഏറ്റവും കൂടുതലുള്ള രാജ്യം ജപ്പാനാണ്. വിദേശികൾ ഏറ്റവും കൂടുതൽ ഉള്ള നഗരമാണ് ടോക്കിയോ. ഒന്നാംനമ്പർ ടൂറിസ്റ്റ് കേന്ദ്രവും. വിദേശികൾക്ക് ഇപ്പോഴും വിലക്കില്ല. 

ആകപ്പാടെ നിർത്തിയത് സ്കൂളുകളും പൊതുപരിപാടികളും മാത്രം. ചങ്ങല പൊട്ടിക്കുന്ന വിവിധ തിയറികൾ ഞാൻ പരിശോധിച്ചു. ഇന്ത്യ പോലെ ജനനിബിഢമായ ഒരു രാജ്യത്ത് ലോക് ഡൗൺ ഗുണം ചെയ്തേക്കാം. പക്ഷേ ലോകത്തെ ഏറ്റവും ജനസാന്ദ്രമായ ടോക്കിയോ നഗരം ലോക് ഡൗൺ ചെയ്യാതെ കൊറോണയെ നിയന്ത്രിക്കുന്നു. സാധാരണ ജീവിതം നയിക്കുന്നു. ആകപ്പാടെ പേടിക്കുന്നത് ഇന്ത്യയിലെ കൊറോണ സ്ഥിതിവിവരകണക്കുകൾ കേൾക്കുമ്പോൾ മാത്രമാണ്. ഇനിനെപ്പറ്റി കൂടുതൽ പഠിച്ചപ്പോൾ ഞാൻ കണ്ടെത്തിയ ചില കാര്യങ്ങൾ ഇനി പറയാം.നമ്മൾ കൊറോണക്കാലത്ത് പാലിക്കുന്ന ചില നിയമങ്ങൾ ജപ്പാൻകാർക്ക് ചെറുപ്പത്തിലേ ശീലമാണ്.( കൊറോണ വന്ന ശേഷമുള്ള ശീലമല്ല) 1. യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും മിക്കവാറും ജപ്പാൻകാർ മാസ്ക് ധരിക്കുന്നു. ചെറിയ ജലദോഷം വന്നാൽ പോലും മാസ്ക് ധരിക്കൽ അവർക്ക് ശീലമാണ്. സംസകാരമാണ്. ഈ ശീലം കൊറോണയെ തടുക്കാൻ അവരെ സഹായിച്ചു. 2. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ( റിസപ്ഷനിസ്റ്റ്, ഗവണ്മെൻ്റ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുകൾ, സ്റ്റേഷൻ മാസ്റ്റർ, ട്രെയിൻ സ്റ്റാഫ്, പോലീസ്, തൂപ്പുകാർ തുടങ്ങി ) ജോലിക്കിടയിൽ മാസ്ക് ധരിക്കുന്നു. തണുപ്പുകാലത്ത് കുട്ടികളെ നിർബന്ധമായും മാസ്ക് ധരിപ്പിക്കുന്നു. അതു കൊണ്ട് മറ്റാർക്കെങ്കിലും ജലദോഷം ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കേണ്ടതില്ല.

3. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജപ്പാൻകാർ ജീവിക്കുന്നു. അവർ ഒരിടവും വൃത്തികേടാക്കുന്നില്ല, നടക്കുന്ന ഇടമെല്ലാം തുപ്പുന്നില്ല. വൃത്തി അവരുടെ കൂടെപ്പിറപ്പല്ല, അവരുടെ രക്തത്തിലലിഞ്ഞു ചേർന്നതാണ്. സ്കൂളുകളിൽ ആദ്യാക്ഷരം പഠിപ്പിക്കുന്നതിനു മുമ്പ് വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും അവർ കുട്ടികളെ പഠിപ്പിക്കുന്നു. 4. ഹസ്തദാനം അവരുടെ ശീലമല്ല.പകരം കുമ്പിട്ട് ബഹുമാനം കാണിക്കുന്നു. 5. കൈ കഴുകലിന് സർക്കാർ ഉത്തരവ് ഇറക്കേണ്ട ആവശ്യമില്ല. പൊതു ഇടങ്ങളിൽ സോപ്പും വെള്ളവും എല്ലായിടത്തും ഉണ്ട്. അതുപയോഗിക്കാൻ സർക്കാർ ഉത്തരവ് വേണ്ട, സംസ്ക്കാരം മതി. ഇത് കൊറോണയെ തടുക്കാൻ അവരെ നല്ലവണ്ണം സഹായിച്ചിട്ടുണ്ടു്. 6. റെസ്റ്റ് റൂമുകളിൽ ആളുകൾ കൈകഴുകിയ ശേഷം വാഷ്ബേസിൻ കൂടി കഴുകി വൃത്തിയാക്കുന്ന സംസ്കാരം അവർക്കുണ്ട്. അടുത്ത ആൾക്കു വേണ്ടി. അങ്ങനെ ഒരു നിയമം ഇല്ലെങ്കിലും. കല്യാണങ്ങൾക്കും മറ്റും വാഷ്ബേസിനിൽ ഉഛിഷ്ടവും കാർക്കിച്ചു തുപ്പലും കണ്ടു ശീലിച്ച നമുക്ക് ജപ്പാൻകാരുടെ വൃത്തി വൃത്തികേടായി തോന്നിയേക്കാം. 7. പുറത്തിറങ്ങുമ്പോൾ കയ്യും മുഖവും വൃത്തിയാക്കാൻ നനവുള്ള ടിഷ്യൂ പേപ്പർ കൊണ്ടു നടക്കുന്നതും അതുപയോഗിക്കുന്നതും അവരുടെ ശീലം. 8. വഴിയിൽ കാണുന്ന പരിചയക്കാരെയും അവരുടെ കൂട്ടുകാരെയും കൂട്ടുകാരുടെ കൂട്ടുകാരെയും കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും അവരുടെ ശീലമല്ല. അതായത് അവർ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കുന്നു.

 മറ്റു രാജ്യങ്ങൾ ലോക് ഡൗൺ വഴി ചെയ്യുന്നത് ജപ്പാൻകാർ ലോക് ഡൗൺ ഇല്ലാതെ ചെയ്യുന്നു. അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.

കാരണം അവർക്കത് ആർജ്ജിച്ച അറിവല്ല രക്തത്തിലുള്ള ശീലമാണ്‌. ഇനി " കൊറോണ "മാറി കാലങ്ങൾക്കു ശേഷം "മരോണ " വരുമ്പോഴേക്കും കേരളത്തിന് ജപ്പാനാവാൻ കഴിയുമോ? ലോക് ഡൗൺ ഇല്ലാതെ ചെയ്യേണ്ടിയിരുന്നത് നമ്മളെ ലോക്ക് ഡൗണിലൂടെ സർക്കാർ ചെയ്യിക്കുന്നു!!!

ആൻലിയ ആൻസ്‌മിത് 
8A സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർട്ട്
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം