"സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കൊവിഡ് - 19,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊവിഡ് - 19,രോഗപ്രതിരോധം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| ഉപജില്ല=നിലമ്പൂർ
| ഉപജില്ല=നിലമ്പൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത
| തരം= ലേഖനം
| color=  5
| color=  5
}}
}}

22:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊവിഡ് - 19,രോഗപ്രതിരോധം

നാം ജീവിക്കുന്ന ഈ പുതിയ നൂറ്റാണ്ടിൽ ലോകമാകെ വിറപ്പിച്ച ഒന്നാണ് കൊവിഡ്-19.ഈ ദുരന്തം നമ്മുടെ ഉറക്കം കെടുത്തുന്നു. കൊവിഡ് ബാധമൂലം ആയിരക്കണക്കിനാളുകൾ അനുദിനം ലോകത്തിന്റെ നാനാ യിടങ്ങളിൽ മരിച്ചു കൊണ്ടിരിക്കുന്നു. അത്തരം മരണങ്ങളുടെ കണക്ക് ഒന്നരലക്ഷത്തിനും മുകളിലെത്തി നിൽക്കുമ്പോൾ ഇനിയും എത്ര പേരെ കൊവിഡ് കൊന്നൊടുക്കുമെന്നറിയാതെ ലോകം പകച്ചു നിൽക്കുകയാണ്. ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.

കൊവിഡ് -19 എന്ന ഈ മഹാമാരിയെ തടയാൻ വേണ്ടി കേന്ദ്രസർക്കാർ ഇന്ത്യ മുഴുവൻ മാർച്ച്‌ -24 മുതൽ ലോക്ക്ഡൌൺ ആയി പ്രഖ്യാപിച്ചു. ഇത് തികച്ചും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ വേണ്ടിയായിരുന്നു. ലോക്ക്ഡൗൺ മൂലം കേരളത്തിൽ വൻ നിയന്ത്രണങ്ങൾ ഏർപെടുത്തി. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കാതിരിക്കാൻ നിയമങ്ങൾ ഏർപെടുത്തുകയും ഈ മഹാമാരിയെ നിയന്ത്രിക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഈ കാര്യത്തിൽ നമ്മുടെ സർക്കാരിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.കൊവിഡ് -19 നെതിരെ നമ്മുടെ സർക്കാർ പറഞ്ഞ

മുൻകരുതലുകൾ എടുത്തതിനാൽ ഈ മഹാമാരിയെ എതിർക്കാനും അതിൽ നിന്ന് രക്ഷപെടാനും ഏറെക്കുറെ ജനങ്ങൾക്ക് സാധിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് -19 എന്ന വൈറസ് ബാധ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം കുറക്കുകയും , മരണനിരക്കിൽ കുറവ് വരുത്തുകയും ചെയ്തു. ഇതു മറ്റു രാജ്യക്കാർക്ക് കൂടുതൽ പ്രചോദനമായി. മറ്റു രാജ്യത്തിലുള്ളവർ കേരളത്തിലെന്നപോലെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

എല്ലാവരും ഈ മഹാമാരിയെ ഒറ്റകെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് ഇപ്പോൾ വേണ്ടത്. പരസ്പരം കാണാതെ പുറത്തിറങ്ങാത്തെയുള്ള ഈ ജീവിതം ആർക്കും ശീലമില്ലാത്തതാണ്. എങ്കിലും കൊവിഡ് -19 എന്ന വൈറസ് ബാധയെ ഇല്ലാതാക്കാൻ ഇതേ ഒള്ളു ഒരു മാർഗം. കൊവിഡ് -19 എന്ന രോഗത്തെ ലോകജനതക്ക് വലിയ ഒരു തിരിച്ചടിയായിരുന്നു. ഈ മഹാമാരിയെ ഇല്ലാതാക്കി ലോകം വീണ്ടും പുതിയ ഒരു ലോകമായി തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം...

അംജിദ കെ . ടി
9 E സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം