"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

22:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്

ജനിച്ചിട്ടും മരണത്തെ
പുൽകിയില്ലിതുവരെയെന്ന
ആശ്വാസം, ഭയത്തിനു വഴിമാറി
ഭീരുവിനു മരണം പലവട്ട
മെന്നിരിക്കിലും മരിക്കുവാൻ ഭയം
എന്തെല്ലാം കണ്ടു നാം പേടിച്ചു
സുനാമിയെക്കുറിച്ചു കേട്ടറിഞ്ഞു
പ്രളയവും നിപ്പയും കണ്ടറിഞ്ഞു
മരിക്കാത്ത മനുഷ്യത്വം തൊട്ടറിഞ്ഞു
ഒടുവിലിതാ ലോകത്തെയാകെ
മഹാഭീതിയിൽ മുക്കി കൊറോണയും
മതമില്ല, ജാതിയില്ല, വർഗ്ഗമില്ല
വലിയവനും ചെറിയവനുമൊന്നുമില്ല
വിടപറയുന്നേരം യാത്രയാക്കാൻ
ഉറ്റബന്ധുക്കൾക്കുമാവുന്നില്ല
ഇത് തിരിച്ചറിവിൻ കാലം
ചെറുക്കാം നമുക്കൊറ്റക്കെട്ടായ്
കൈകഴുകി, വായ്മൂടി ഒറ്റമനസ്സോടെ
മറ്റുള്ളവർക്കായി സ്വയം ബന്ധിക്കാം
പൊട്ടിച്ചെറിയാം മനുഷ്യച്ചങ്ങല
മനസ്സാൽ ചങ്ങല തീർത്തീടാം
മറികടക്കും നാം വിജയംവരിക്കും
ഉണ്മയോടൊപ്പം മുന്നേറും നാം
 

ഗൗരികൃഷ്ണ
10 ഗവ.ഹൈസ്കൂൾ,കരിക്കകം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത