"ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്./അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉയർത്തെഴുന്നേൽപ്പ് | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 38: വരി 38:
| color=  2
| color=  2
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

22:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉയർത്തെഴുന്നേൽപ്പ്

കടകൾ അടഞ്ഞുകിടന്നിരുന്നു.
വഴികൾ
വിജനമായിരുന്നു.
ലോകം രോഗത്തെ പേടിച്ച്
വാതിലടച്ചിരിക്കുകയാണ്.

ഇടയ്ക്കിടെ എല്ലാവരും കൈകൾ കഴുകി.
അന്നു ദു:ഖവെള്ളിയാഴ്ചയായിരുന്നു. രാത്രിയിൽ കനത്തമഴ പെയ്യുകയുണ്ടായി.

ഈസ്റ്റർ ദിവസം
മുഖത്ത് മാസ്കണിഞ്ഞ്
പാലു വാങ്ങാനായി പുറത്തിറങ്ങി.

അത്ഭുതം.
നടവഴിയിൽ
മരങ്ങൾ പൂവണിഞ്ഞു നില്ക്കുന്നു.
എങ്ങും ചിത്രശലഭങ്ങൾ പറന്നുയരുന്നു.
ലോകം പതുക്കെ പതുക്കെ
രോഗത്തിൽ നിന്നും
ഉയിർത്തെഴുന്നേൽക്കുകയാണ്.

എസ്സ്.അനന്തപത്മനാഭൻ
7A ക്രൈസ്റ്റ് നഗർ ഇ.എച്ച്.എസ്. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത