"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതി പിണങ്ങിയ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

22:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി പിണങ്ങിയ വർഷം

2004 സെപ്റ്റബർ 10 ഐവാൻ - യു.എസിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊടുംകാറ്റ് വർഷത്തിൻ്റെ തുടക്കമായിരുന്നു.ഐ വാൻ ഫ്ളോയിടിനു ശേഷം യു.എസിൽ അന്നേവരെ വീശിയ ഏറ്റവും ഭീകരമായ ചുഴലി കൊടുംകാറ്റായിരുന്നുഐവാൻ.40 ജീവിതങ്ങളായിരുന്നു ഐവാൻ അപഹരിച്ചത്. അമേരിക്കയെ വിഭജിച്ച ചുഴലിക്കാറ്റ് കൊടുംകാറ്റ് മേൽക്കൂരകൾ തച്ച് തകർത്ത് തെരുവുകൾ തടാകങ്ങളാക്കി മാറ്റി. ഫ്ളോറിഡയാണ് ഐവാൻ്റെ പ്രഹരത്തിൽ ആടിയുലഞ്ഞത്. ഐവാന് പിന്നാലെ ജെന്നിയും സ്റ്റാനും ജപ്പാനിൽ നബിയുമെത്തി . 2004 ഡിസംബർ 26 സുനാമി - രേഖിതമായ ചരിത്രത്തിലെ ഏറ്റവും ഭീകരനായ സുനാമി. 2,8 5,000 പേരെ രക്ഷസത്തിരമാലകൾ വിഴുങ്ങി.ഇന്തോനേഷ്യയിൽ മാത്രമായിരുന്നു 1,68,000 മരണം. സുനാമി ദുരിതാശ്വാസത്തിന്നു മാത്രമായി ശത കോടികളാണ് ലോക രാഷ്ട്രങ്ങൾക്ക് ചെലവഴിക്കേണ്ടി വന്നത്.ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ അതിശക്ത ഭൂചലനമാണ് സുനാമിക്കു ജന്മം നൽകിയത്. ഇന്ത്യാ തായ്ലാൻഡ് മലേഷ്യ ശ്രീലങ്ക മാലിദ്വീപ് സൊമാലിയ കെനിയ താൻസാനിയ കിഴക്കൻ ആഫ്രിക്ക എന്നീ രാജ്യങ്ങൾ മരണനാവുകൊണ്ട് നക്കിയെടുക്കുകയായിരുന്നു സുനാമി. 2005 ജൂലൈ 26 മുംബൈ പ്രളയം - മുംബൈ മഹാനഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ 1,000 ജീവനുകളാണ് നഷ്ടമായത് .ലോകത്ത് ഏറ്റവും കൂടുതൽ മഴ വീഴുന്ന ചിറാപ്പുഞ്ചിയേക്കാൾ കനത്ത പെയ്ത്താണ് 24 മണിക്കൂറിനുള്ളിൽ മുംബൈ രേഖപ്പെടുത്തിയത്. ഒരാഴ്ചയിലേറെ മഴ നീണ്ടു നിന്നപ്പോൾ വെള്ളത്തിൽ മുങ്ങിയും. ഇലക്ട്രിക് ഷോക്കേറ്റും നിരവധി പേർ മരിച്ചു. മിന്നൽ പ്രളയത്തിൽ വാഹനങ്ങളിൽ വച്ചും നിരവധി മനുഷ്യർ മരിച്ചു. മുങ്ങിമരിച്ച വളർത്തു മൃഗങ്ങളുടെ അവശിഷ്ടങ്ങൾ തെരുവിൽ അനാഥമായ് പകർച്ചവ്യാധികളാണ് പേമാരിക്കു പിന്നാലെ മുംബൈയിലെത്തിയത് 2005 ആഗസ്റ്റ് 25 കത്രീന - യു എസിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയ പക്രിതിദുരന്തം 1,337 പേർ മരിച്ചെന്ന് ഔദ്യോഗിക രേഖ. ദശലക്ഷം പേർ ഭവനരഹിതരായി. കത്രീന വരുത്തി വച്ചത് 2000 കോടി ഡോളറിൻ്റെ നഷ്ടം. ഗൾഫ് തീരത്തു നിന്ന് ഫ്ളോറിഡയിലൂടെയായിരുന്ന കത്രീനയുടെ കര പ്രവേശം.ചൊൻഷാ ട്രെയൽ തടാകത്തിൻ്റെ തടയണകൾ തകർത്ത കത്രീന ന്യൂ ഓർലിയൻസിനെ മുക്കി.ലൂസിയാന, മിസിസിപ്പി, അലബാമ നീരങ്ങളിലുടനീളം നാശം വിതച്ചു .2005, സെപ്റ്റംബർ 2 റീത്ത - മെക്സിക്കൻ ഉൾക്കടലിൽ രൂപംകൊണ്ട ഏറ്റവും കരുത്തനായ ചുഴലി കൊടുംക്കാറ്റ് റീത്തയുടെ പ്രഹരത്തിൽ 1,250 പേർക്കു ജീവൻ നഷ്ടമായി.എണ്ണ ഉദ്പാദന കേന്ദ്രങ്ങളുടെയും ലോകത്തെ ഏറ്റവും തുറമുഖങ്ങളുടെയും താവളമായ മെക്സിക്കൻ തീരത്തു റീത്ത നടത്തിയതാണ്ഡവം യു.എസിൻ്റെ വേൽ ഏൽപ്പിച്ച പ്രഹരത്തിൻ്റെ കണക്ക് ഇനിയും വെളിയിൽ വന്നിട്ടില്ല കത്രീനയുടെ പ്രഹരത്തിൽ നിന്ന് മോചിപ്പിച്ച തടയണകൾകൂടി പൊട്ടിച്ചു. യു.എസിനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളുകയായിരുന്നു റീത്ത

ആനെറ്റ് .ഡി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം