"ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കലിയടങ്ങാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 08003
| സ്കൂൾ കോഡ്= 08003
| ഉപജില്ല=ഇരിഞ്ഞാലക്കുട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിഞ്ഞാലക്കുട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കലിയടങ്ങാതെ

ചെറുതുകളെപഴിച്ചകറ്റിയ
മനുഷ്യാ നിനക്കിന്നൊരു
ചെറുതിനെ ഭയന്നല്ലോ
കുടുംബ വാസം
ഏറെനാൾകൂടിതൻസ്വന്തബന്ധങ്ങൾ
ഇണക്കുവാനഭ്യസിച്ചല്ലോ നീയും
മാതാപിതാക്കൾതൻ പൊരുത്തക്കേടുകൾ
ചാലിച്ച് പൂശിയ ഭിത്തിമേൽ
ഒന്നുമറിയാത്ത കുഞ്ഞുമക്കൾ അന്നു
തറച്ചു കയറിയതും വിസ്മരിച്ചന്നു നീ
അന്നാലുഭിത്തിക്കുള്ളിലിന്നു നീ തീർക്കുന്നൂ
കുഞ്ഞുമക്കൾസ്വപ്നം കണ്ട
മറ്റൊരു ലോകം !
ആറിത്തണുത്ത ദാമ്പത്യം
കോറിവരച്ച മുറിവിലൂടൊഴുകുന്ന
കണ്ണുനീരിന് പരിഹാരമാണോ
അറിയില്ല .....
ഇപ്പെരും മെച്ചം കാറ്റിൽപറത്തി,
സർവ്വതും വെട്ടിപ്പിടിച്ചീ കൊറോണ
ഘോരമായ് തീവ്രമായ് മിന്നിയ വെളിച്ചം
പമ്മിപതുങ്ങി മിന്നിക്കെടുന്നു
ഇന്നറിയുന്നുനീ വിശപ്പിന്റെ വേദന
കൂട്ടിൽ കിടക്കുന്ന പക്ഷിതൻ യാതന
ഒരുപക്ഷേ, ഇതാകാം ഒടുക്കം,
ഇതാകാം തുടക്കം
കാലം കോറിവരച്ച മുറിപ്പാടുകൾക്ക്
നീ ഇട്ട പേര്, കലികാലം.......!

ചൈതന്യ ടി.ആർ.
12 Commerce B ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത