"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

21:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

നാം ഇന്ന് അഭിമുഖീകരിക്കുന്നത് നമ്മുടെ മാതാപിതാക്കളോ മുത്തച്ഛൻമാരോ അവരുടെ ജീവിതകാലത്തിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം ഒരു പ്രതിസന്ധിയാണ്. കുട്ടികളായ നമ്മൾക്കും ഇത്തരം ഒരു അനുഭവം ആദ്യമാണ്. കോവിഡ് -19 എന്ന മഹാമാരി മൂലം ഉണ്ടായ ഈ പ്രതിസന്ധി മറികടക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം വലിയ ജാഗ്രതയിലാണ്. നമ്മുടെ കൊച്ചു കേരളവും അതോടൊപ്പം തികഞ്ഞ ജാഗ്രതയിലാണ്. സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾക്ക് പൂർണ പിന്തുണ നൽകിയും നിബന്ധനകൾ പാലിച്ചും നാം ജാഗരൂകരായി നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ സുരക്ഷയോടൊപ്പം നാടിന്റെ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്‌. അടുത്ത കാലത്തായി നാം നേരിട്ട മഹാപ്രളയത്തേക്കാൾ വലിയൊരു വിപത്തിനെയാണ് ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്നത്‌. പ്രളയത്തെ അതിജീവിച്ച പോലെ ഒത്തൊരുമിച്ച് കൊറോണ വൈറസിനെതിരെയും നാം പോരാടണം. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം,

1.വീടുകളിൽ കഴിയാനാവശ്യപ്പെടുന്ന സമയം അങ്ങനെ തന്നെ കഴിയുക.
2. രോഗലക്ഷണങ്ങൾ എന്തെങ്കിലും തോന്നിയാൽ ആരോഗ്യ വകുപ്പിനെ അറിയിക്കുക.
3 നിരീക്ഷണത്തിലുള്ളവരുമായി അകലം പാലിക്കുക
4. വീടുകളിൽ തന്നെയുള്ള കളികൾ,വായന,സർഗാത്മകരചനകൾ ഇവയിൽ ഏർപ്പെടുക.
5. ഓൺലൈൻ പoന വിഭവങ്ങൾ പ്രയോജനപ്പെടുത്തുക.
6. വീടിനോട് ചേർന്ന് കൃഷി മെച്ചപ്പെടുത്തുക.
7. ഓൺലൈൻ ഷോപ്പിങ്ങ്, ഓൺലൈൻ ബില്ലുകൾ അടയ്ക്കൽ ഇവ ശീലമാക്കുക

രഞ്ജിഷ് ടി ആർ
8 എ ഗവ._എച്ച്.എസ്.എസ്._ആന്റ്_വി.എച്ച്.എസ്.എസ്._കടമക്കുടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം