"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണക്കാലം | color= 3 }} <poem><center> ഇത് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
| color= 2     
| color= 2     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


ഇത് കാലം കൊറോണക്കാലം
ലോക്കഡൗണുകളാൽ നിറഞ്ഞോരീ കാലം
തിരക്കിലോടുമീ ജീവിതത്തെ
പിടിച്ചുനിർത്തിയൊരീ കാലം
ഒരു കുടക്കീഴിൽ ഒരു കുടുംബത്തെ
പഠിപ്പിച്ചൊരീ കാലം
ജീവിതത്തിൽ വിരിയും താളുകളെ
അനുഭവങ്ങളാൽ നിറച്ചൊരീ കാലം
വിദ്യാലയത്തിൻ പൂമുഖത്തെ ഓർമ്മകളായി
ഒതുക്കിയോരീ കാലം
ഞായറും തിങ്കളുമാവും ദിനങ്ങളെ
രാവും പകലുമായി പിരിച്ചൊരീ കാലം
സൂര്യതാപത്താൽ ഉരുക്കും ദിനങ്ങളെ
പൂക്കളിൻ വാസനയാൽ നിറച്ചൊരീ കാലം
വൃക്ഷലതാദികൾ നിറഞ്ഞോരീ പ്രകൃതിയെ
ജീവിതത്തിൽ ലയിപ്പിച്ചൊരീ കാലം
പ്രകൃതിയാകുമീ മാതാവിനെ
സ്നേഹിക്കുവാൻ പഠിപ്പിച്ചൊരീ കാലം
തിക്കിതിരക്കുന്ന റോഡുകളെല്ലാം
വിജനതയിലാഴ്ത്തിയോരീ കാലം
ജീവിതത്തിൻ അനിവാര്യതകളെ
ചുരുക്കുവാൻ നിർബന്ധിതമാക്കിയ കാലം
കൊറോണയെന്നൊരു മരണക്കുരുക്കിനെ
പൊരുതി മുന്നേറാൻ ശ്രമിക്കുമീ ലോകം
കൊറോണയില്ലാത്തൊരു പുതുനാമ്പിനെ
പ്രതീക്ഷയോടെ കാത്തിരിക്കുമീ ലോകം

ജിഷ്‍ണ കെ. ജയകുമാർ
9 B സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത