"എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/പ്രതികാരം (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതികാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:


പേമാരിയായ്, പ്രളയമായ്, പേടിപ്പെടുത്തും
പേമാരിയായ്, പ്രളയമായ്, പേടിപ്പെടുത്തും
മൺകൂനയായ്, മഹാമാരിയായ്...
പ്രകമ്പനമായ്, മഹാമാരിയായ്...


ഇന്നിതാ ലക്ഷക്കണക്കാം മാനവരാശിതൻ  
ഇന്നിതാ ലക്ഷക്കണക്കാം മാനവരാശിതൻ  

20:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതികാരം

മാതൃതൻ സ്നേഹം ചൊരിയുമെൻ ഭൂമീ...
നിൻ സ്നേഹ-കാരുണ്യം ഞങ്ങളിൽ ചൊരിഞ്ഞു.

ജീവവായുവായ്, തെളിനീർ കുടമായ്,
പച്ചപ്പിൽ പുതഞ്ഞ പ്രകൃതി സൗന്ദര്യമായ്...

ഞങ്ങളതിൽ ആനന്ദം പുൽകി,
വേണ്ടുവോളം ആസ്വദിച്ചു കളിച്ചു രസിച്ചു.

ഞങ്ങളാൽ ചാർത്തിയ അമിതാസ്വാദനം
നിന്നിൽ മുറിവേൽപ്പിച്ചുവോ?

നിൻ മുറിവേറ്റ ഹൃദയം പ്രതികാര
മോഹിയായ് തിരിച്ചടിക്കുന്നുവോ?

പേമാരിയായ്, പ്രളയമായ്, പേടിപ്പെടുത്തും
പ്രകമ്പനമായ്, മഹാമാരിയായ്...

ഇന്നിതാ ലക്ഷക്കണക്കാം മാനവരാശിതൻ
ജീവനെടുത്ത കൊറോണയായ്.

എന്നിരിക്കെ പഠിച്ചുവോ പാഠം! മാനവരാശി
തൻ സ്നേഹ നിറവാർന്ന മാതാവാം ഭൂമിയെ കാത്തുകൊള്ളുവാൻ ...
 

നഷ് വാൻ ഇൽയാസ് പി പി
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത