"ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

19:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
        നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് പ്രകൃതി. വായു,  വെള്ളം, മണ്ണ്, ആകാശം മലനിരകൾ, പുഴ,  ജീവജാലങ്ങൾ എന്നിങ്ങനെ മനുഷ്യന്റെ നിലനിൽപ്പിനും സമാധാനപരമായ ജീവിതത്തിനും വേണ്ടി ഉള്ളതെല്ലാം പ്രകൃതി നൽകുന്നു. മികച്ച കാലാവസ്ഥയും നല്ല മഴയും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. 
       പ്രകൃതി വിഭവങ്ങളെ ആസ്വദിക്കുന്നതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.മണ്ണും ജലവും പുഴകളും കാടുകളും മലിനമാക്കാതെ സംരക്ഷിച്ചു പോകേണ്ടതിന്റെ  ആവശ്യകത മനസ്സിലാക്കേണ്ടതും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതും,  പ്രകൃതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ മനുഷ്യർ തന്നെയാണ്. അതിനു വേണ്ടി ആകണം നമ്മുടെ പ്രവർത്തനം. വനനശീകരണത്തിനും വായു ജല നശീകരണത്തിനും എതിരെ ഉയരുവാൻ കരുത്തുറ്റതാവണം നമ്മുടെ ശബ്ദം. നാമിന്ന് കാണിക്കുന്ന ഒരു ചെറുകരുതലാണ് പിന്നീട് നമുക്ക് തന്നെ തണലാകുന്നത്, പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ശക്തമായ കരങ്ങളാകുന്നത്. 
ഫാത്തിമ.എസ്
7B ഗവ.മോഡൽ യു.പി.എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം