"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44404glpbs (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 40: | വരി 40: | ||
| സ്കൂൾ= ഗവ എൽ പി ബി എസ് പെരുങ്കടവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ പി ബി എസ് പെരുങ്കടവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44404 | | സ്കൂൾ കോഡ്= 44404 | ||
| ഉപജില്ല= നെയ്യാറ്റിൻകര | | ഉപജില്ല= നെയ്യാറ്റിൻകര | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം=ലേഖനം }} |
19:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും പ്രതിരോധവും
കൊറോണ വൈറസ് മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിക്കുമ്പോൾ ആശങ്കയും കൂടി വരികയാണ്. കൊറോണ വൈറസ് മൂന്നു ശതമാനം മരണനിരക്കെ കാണിക്കുന്നു ള്ളൂ എന്നത് വസ്‍തുതയാണ്. രോഗം സംബന്ധിച്ചുള്ള വിവരങ്ങൾ, ലക്ഷണങ്ങൾ,പ്രതിരോധം എന്നിവ മനസ്സിലാക്കിയാൽ ആശങ്കപ്പെടേണ്ട ആവശ്യം ഉണ്ടാകില്ല. കൊറോണ വൈറസ് ഇൻഫക്ഷൻ പുതിയതല്ല. 2002-ൽ ചൈനയിൽ തന്നെ സാർസ് കൊറോണ വൈറസ് ബാധ യും 2012-ൽ മെർസ് കൊറോണ വൈറസ് ബാധയും ഉണ്ടായിട്ടുണ്ടെങ്കിലും നോവൽ കൊറോണ വൈറസ് ബാധ ചൈനയിലെ വുഹാനിൽ കണ്ടെത്തിയത് 2019 ഡിസംബർ31 ന് മാത്രമാണ്. എന്താണ് നോവൽ കൊറോണ വൈറസ്? ഒരു കൂട്ടം കൊറോണ വൈറസുകളിൽപ്പെട്ട ഈ വൈറസിന് തലയ്‍ക്കു മുകളിൽ ഒരു പ്രത്യേകരൂപമുണ്ട്. ഈ കൊമ്പുകൾ പോലുള്ള വളയങ്ങൾ ഉള്ളതുകൊണ്ടാണ് ഈ പേര് നൽകിയിരിക്കുന്നത്. മനുഷ്യരിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലായിരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് അണുബാധ ഉണ്ടാക്കും.മനുഷ്യരിൽ ബാധിക്കുന്ന കൊറോണ വൈറസിനു മൂന്നു വിഭാഗങ്ങൾ ഉണ്ട്. ആൽഫ കൊറോണ വൈറസ്, ബീറ്റാ കൊറോണ വൈറസ്, നോവൽ കൊറോണ വൈറസ്. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാം? ഏതു വൈറസ് അണുബാധയെയും പോലുള്ള ലക്ഷണങ്ങൾ തന്നെയാണ് ഇതിനും ഉള്ളത്. പനി, ചുമ, ശ്വാസം മുട്ടൽ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ന്യുമോണിയ, കിഡ്നി തകരാർ, ഒടുവിൽ മരണവും സംഭവിച്ചേക്കാം. എവിടെ നിന്നാണ് ഈ വൈറസ് വന്നത്? ഈ വൈറസ് വുഹാനിലെ ഹുവാൻ സമുദ്ര ഉൽപ്പന്ന മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചു എന്നാണ് കരുതുന്നത്. മൽസ്യങ്ങൾക്കൊപ്പം വവ്വാൽ,പാമ്പ് എന്നിവയുടെ ഇറച്ചിയും ഇവിടെ വിൽക്കുന്നുണ്ട്. നോവൽ കൊറോണ വൈറസ് ബാധയുണ്ടായ ഭൂരിപക്ഷം രോഗികളും ഈ മാർക്കറ്റ് സന്ദർശിച്ചവരാണ്. ഈ രോഗം പകരുന്നതെങ്ങനെ? മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും ,മനുഷ്യരിൽ നി ന്നും മനുഷ്യരിലേക്കും പടരാൻ ഇതിനു കഴിയും. അതിനാൽത്തന്നെ ഇത് മാരകമായ വൈറസ് ആണെന്ന് വ്യക്തം. രോഗി ചുമയ്‍ക്കുമ്പോഴും തുമ്മുമ്പോഴും ശ്വാസകോശത്തിൽനിന്നും പുറത്തേക്കുവരുന്ന തുള്ളികളിലൂടെ രോഗം പകരും. ഈ അണുബാധ കൂടുതൽ വ്യാപിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പരിചരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണം. ആരോഗ്യപ്രവർത്തകർ പ്രാഥമിക മുൻകരുതലുകളായ N95 മാസ്‍ക്കുകൾ, കണ്ണും മുഖവും സംരക്ഷിക്കാനുള്ള ഷീൽഡുകൾ, നോൺ സ്‍റ്റെറൈൽ ഗൗണുകൾ,ഗ്ലൗസുകൾ എന്നിവ എപ്പോഴും ഉപയോഗിക്കണം. അണുബാധ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ തൊട്ട കൈകൾ ഉപയോഗിച്ച് കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ തൊടരുത്. മികച്ച വൃത്തി സൂക്ഷിക്കുക. രോഗികളുടെ കിടക്കകൾ തമ്മിലുള്ള അകലം ഒരു മീറ്റർ എങ്കിലും വേണം. സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. ഇത്തരം മുൻകരുതലുകളിലൂടെ നമുക്ക് കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം