"കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/നാടിന്റെ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാടിന്റെ ഓർമ്മകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur|തരം =കഥ}}

19:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിന്റെ ഓർമ്മകൾ
      വിമാനത്തിൽ ഇരിക്കുമ്പോൾ അരുണിന്റെ മനസ്സിൽ നാടിന്റെ ഭംഗിയും വയലും മരങ്ങൾ തിങ്ങി നിൽക്കുന്ന പറമ്പുകളും തന്റെ വീട്ടിലെ ഓർമകളു മായിരുന്നു. വിദേശത്തെ  ഫ്ലാറ്റിലെ ജീവിതവും ശൈലിയും വണ്ടികളുടെ തിരക്കുമെല്ലാം അവനെ വളരെയധികം മടുപ്പിച്ചിരുന്നു.
   
       എയർപോർട്ടിൽ അവനെ കാത്ത് അമ്മയും അച്ഛനും ഭാര്യയായ രേണുവും മക്കളായ ഉണ്ണിക്കുട്ടനും ലക്ഷ്മിയും ഉണ്ടായിരിന്നു. അരുണിനെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അരുൺ അമ്മയുടെ കണ്ണുകൾ തുടച്ചിട്ടു പറഞ്ഞു "എന്തിനാ അമ്മേ കരയുന്നത് ഞാൻ വന്നില്ലേ ഇനി  ഞാൻ  അമ്മയുടെ അടുത്ത് തന്നെ ഉണ്ടാകും" എന്നിട്ട് അവൻ എല്ലാവരോടും സുഖവിവരങ്ങൾ അന്വേഷിച്ചു. എന്നിട്ട് "എന്താ വാസുവേട്ടാ സുഖം തന്നെയല്ലേ വണ്ടിക്ക് ഓട്ടമൊക്കെ ഇല്ല്യേ " എന്ന് ഡ്രൈവറോഡ് ചോദിച്ചു. കാറിൽ ഇരിക്കുമ്പോൾ അരുൺ പുറത്തേക് നോക്കി പറഞ്ഞു "രണ്ട് വർഷം കൊണ്ട് നാട് ഒരുപാട് മാറിയിരിക്കുന്നു. മരങ്ങളും വയലുകളും ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ കെട്ടിടങ്ങൾ പണിതിരിക്കുന്നു. ഗൾഫിൽ ഉള്ള ചൂട് പോലെയായിരിക്കുന്നു ഇവിടെയും. എത്ര വണ്ടികളാണ്  റോഡിലൂടെ വേഗത്തിൽ  പോകുന്നത്. ഇങ്ങനെ പോയാൽ അപകങ്ങൾ ഉണ്ടാകുമെന്ന് എന്നാണ് അവർക്ക് തിരിച്ചറിവുണ്ടാവുക.
      കുറച്ചു ദൂരം പോയപ്പോൾ ഒരു ഹോട്ടൽ കണ്ടപ്പോൾ രേണു പറഞ്ഞു "നമ്മുക്ക് ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം ".അത് അരുണിന് താല്പര്യം ഉണ്ടായിരുന്നില്ല കാരണം ഹോട്ടലിലെ ഭക്ഷണം മടുത്തിട്ടാണ് അവൻ വന്നിരിക്കുന്നത്. രുചി കൂട്ടാൻ അവർ മാരകമായ രാസപതാർത്തങ്ങൾ ചേർക്കുന്നുണ്ട്.അവൻ ആഗ്രഹിക്കുന്നത് അമ്മയുടെ കൈപുണ്യം നിറഞ്ഞ ഭക്ഷണമാണ്. പക്ഷെ കുട്ടികളുടെ നിർബന്ധം കാരണം അവർ ഹോട്ടലിൽ കയറി. ഉണ്ണിക്കുട്ടൻ കൈ കഴുകാതെ ഓടി പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ അരുൺ പറഞ്ഞു "കൈ കഴുകാതെ ഭക്ഷണം കഴിക്കരുത് മോനെ, കാരണം നാം ഒരുപാട് സ്ഥലങ്ങളിലും ആളുകളെയും തൊടുന്നത് കാരണം അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. അതു കൊണ്ട് നാം മുഖവും കയ്യും നന്നായി ഭക്ഷണം കഴുകുന്നതിന്ന് മുന്പും ശേഷവും കഴുകണം. നാം വൃത്തിയായി സൂക്ഷിച്ചാൽ അസുഖങ്ങൾ തടയാം.അവർ എല്ലാവരും ഭക്ഷണം കഴിക്കാൻ ആരംഭിച്ചു
      ഭക്ഷണം കഴിക്കുന്നതിനിടക്ക് അച്ഛൻ പറഞ്ഞു "ഇതിനേക്കാൾ നല്ലത് നമ്മൾ ഉണ്ടാക്കുന്ന പച്ചക്കറി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണമാണ്.   അത് നമ്മൾക്ക് വിശ്വസിച്ചു കഴിക്കാം. ഇത് എത്ര കാലത്തെ പഴക്കമുള്ളതാണെന്ന് ആർക്ക് അറിയാം. പക്ഷെ ആർക്കാണ് ഇപ്പോൾ കൃഷി ചെയ്യാൻ സമയം ?  എല്ലാവർക്കും  തിരക്കല്ലേ. ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് അറിയില്ല".
      അവർ ഭക്ഷണം കഴിച്ച് യാത്ര തുടർന്നു. പോകുന്ന വഴിയിൽ താനും ബഷീറും ജോജുവും കണ്ണനുമെല്ലാം കുളിച്ചിരുന്ന കുളത്തിന്റെ അരികെ എത്തിയപ്പോൾ അവൻ എത്തിനോക്കി പക്ഷെ ആ ദൃശ്യം അവനെ സങ്കടപ്പെടുത്തി. ആ കുളം വേസ്റ്റുകൾ കൊണ്ടും അഴുക്ക് കൊണ്ടും നിറക്കപെട്ടിരിക്കുന്നു. അപ്പോൾ അച്ഛൻ പറഞ്ഞു "അപ്പുറത്ത് ഒരു ഫാക്ടറി വന്നിട്ടുണ്ട്. അതിൽ നിന്നാണ് ഈ അഴുക്കെല്ലാം ഫാക്ടറികൾ നല്ലതാണ് പക്ഷെ അത് നമ്മുടെ നാടിനെയും പരിസ്ഥിതിയെയും നശിപ്പിക്കാൻ പാടില്ല.
      വീട്ടിൽ എത്തി അരുൺ കുറച്ചു നേരം വിശ്രമിച്ച ശേഷം മക്കളെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു" നാം നമ്മുടെ നാടിനെ സംരക്ഷിക്കണം ഇല്ലെങ്കിൽ അടുത്ത തലമുറക്ക് താമസിക്കാൻ കഴിയില്ല. ഈ പരിസ്ഥിതിയെ നിങ്ങൾ മലിനമാക്കരുത് , മരങ്ങൾ നട്ടുവളർത്തണം,  കൃഷി ചെയ്യണം, നാടിന്റെ പഴയ ഐശ്വര്യം തിരിച്ചു കൊണ്ടുവരണം. അപ്പോൾ ലക്ഷ്മി ചോദിച്ചു" നമ്മൾ മാത്രം വിചാരിച്ചാൽ ഇത് നടക്കുമോ, അച്ഛാ?" ഇത് കേട്ട് അരുൺ പറഞ്ഞു "നമ്മൾ ആദ്യം പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക എന്നിട്ട് മറ്റുള്ളവരോട് പറയുക. അങ്ങനെ നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മൾ തയ്യാറായാൽ നമ്മൾക്ക് അത് സാധിക്കും.
   അങ്ങനെ നമ്മുക്ക് നാടിന്റെ പഴയ ഐശ്വര്യം തിരിച്ചു കൊണ്ടുവരാം
    നമ്മുക്കായി ........
    വരും  തലമുറക്കായി........
    സർവ ജീവജാലങ്ങൾക്കായി........
റംസിയ
8 C കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്ദംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ