"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വൃക്ഷത്തെ സ്‌നേഹിച്ച ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = വൃക്ഷത്തെ സ്‌നേഹിച്ച ബാലൻ | ||
| color=2 | | color=2 | ||
}} | }} |
19:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വൃക്ഷത്തെ സ്‌നേഹിച്ച ബാലൻ
ഒരിടത്തു ഒരു ബാലൻ ഉണ്ടായിരുന്നു. കുഞ്ഞു നാളിൽ തന്നെ അവനു അവന്റെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു. തുടർന്ന് ഉള്ള ദിവസം അവൻ അവന്റെ മുത്തശ്ശിയോടും മുത്തച്ഛന്റെയും കൂടെ താമസിച്ചു. അവർ രണ്ടു പേരും ആ ബാലനെ നന്നായി പരിപാലിച്ചു. ആ ബാലന് ആവശ്യമായ വിദ്യാഭാസം ഒക്കെ നൽകി നല്ല കുട്ടിയായി വളർത്തി. ബാലന് പ്രകൃതിയെ ഭയങ്കര ഇഷ്ടമായിരുന്നു. അവൻ പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടും സംസാരിക്കുമായിരുന്നു. അവൻ അതിനെ ഒക്കെ നന്നായി നോക്കുമായിരുന്നു. ഒരു ദിവസം അവൻ കളിച്ചു കൊണ്ടിരിക്കുവായിരുന്നു. അപ്പോൾ ഒരു കുഞ്ഞു ചെടിയുടെ തൈയ് നിൽക്കുന്നത് കണ്ടു. അത് അവൻ അവിടെ നിന്ന് ഇളക്കി മാറ്റി അവന്റെ വീടിന്റെ അടുത്തായി അതിനെ നട്ടു. എന്നും അവൻ ആ തൈയെ വെള്ളം നനക്കുമായിരുന്നു. അങ്ങനെ ആ മരം നല്ല വലുതായി. ആ വീടിനു നല്ലൊരു തണൽ ആയി മാറി. ബാലനും അതോടൊപ്പം വളർന്നു വലുതായി. അവൻ പഠിക്കാൻ വേണ്ടി ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെയിരിക്കെ അവൻ പഠനത്തിനായി വിദേശത്തു പോയി. അവൻ അവന്റെ മുത്തശ്ശിയോടും മുത്തച്ഛനോടും യാത്ര പറഞ്ഞു. ഒപ്പം അവൻ തന്റെ ജീവന് തുല്യം സ്‌നേഹിച്ച മരത്തിനോടും യാത്ര പറഞ്ഞു. താൻ ഒട്ടും വൈകാതെ തിരിച്ചു വരുമെന്ന് പറഞ്ഞു അവൻ ആ വീട്ടിൽ നിന്ന് ഇറങ്ങി.അങ്ങനെ കാലങ്ങൾ കഴിഞ്ഞു. ബാലൻ നട്ടു വളർത്തിയ വൃക്ഷം അയൽവാസികൾക്ക് ശല്യമായിമാറി. അവർ അതിനെ മുറിക്കാൻ മുത്തച്ഛനോടു ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ മുത്തച്ഛൻ ആളെവിട്ടു ആ മരത്തെ മുറിച്ചു മാറ്റി. ദിവസങ്ങൾ കഴിഞ്ഞു ആ കുട്ടി നാട്ടിൽ ഫോൺ വിളിച്ചു ആ മരത്തിന്റെ ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ പറഞ്ഞു. മുത്തച്ഛൻ ആ കുട്ടിക്ക് വിഷമം വരേണ്ട എന്ന് കരുതി വേറെ ഒരു വലിയ മരത്തിന്റെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. ആ ബാലൻ അത് കണ്ടു സംതൃപ്തിയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ