"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<p> Hygiene,മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഒരു ഘടക മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ശുചിത്വം | |||
| color=4 | |||
}} | |||
<p> | <p> | ||
Hygiene,മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഒരു ഘടക മാണ് ഹൈജീൻ അഥവാ ശുചിത്വം.ആരോഗ്യകരമായ ജീവിതത്തിനടി | Hygiene,മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഒരു ഘടക മാണ് ഹൈജീൻ അഥവാ ശുചിത്വം.ആരോഗ്യകരമായ ജീവിതത്തിനടി | ||
വരി 31: | വരി 35: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഭിരാമി രാജേഷ് കെ പി | | പേര്= അഭിരാമി രാജേഷ് കെ പി | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 41: | വരി 45: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
18:39, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
Hygiene,മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഒരു ഘടക മാണ് ഹൈജീൻ അഥവാ ശുചിത്വം.ആരോഗ്യകരമായ ജീവിതത്തിനടി സ്ഥാനവും ശുചിത്വമാണ്. ലോകം ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. കൊറോണ എന്ന മഹാമാരി ഇന്ന് ഓരോ മനുഷ്യ ജീവനും പിഴി പിഴിതെറിയുകയാണ്.ഇവിടെയും നമ്മൾ പാലിക്കേണ്ടത് ശുചിത്വമാണ്.കൈകൾ ഇടയ്ക്കിടെ സാനിറ്റെയ്സർ ഉപയോഗിച്ചോ, സോപ്പും വെള്ളം ഉപയോഗിച്ചോ ശുചിയാക്കണം.നിരന്തരമായുള്ള സാനിറ്റെയ്സറിന്റെ ഉപയോഗത്തിനേക്കാൾ നല്ലത് സോപ്പും വെള്ളം ഉപയോഗിക്കുന്നതു തന്നെയാണ്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു അഥവാ ടവൽ ഉപയോഗിച്ചു മറയ്ക്കേണ്ടതാണ്.ഉപയോഗം കഴിഞ്ഞ ടിഷ്യു ഉടൻതന്നെ നശിപ്പിക്കേണ്ടതാണ്.ഏതൊരു രോഗിയുമായി ഇടപഴകുമ്പോഴും രോഗിയും ഇടപഴകുന്ന വ്യക്തിയും മാസ്കും കൈയുറകളും തീർച്ചയായും ധരിക്കേണ്ടതാണ്.ശേഷം ഇവ നശിപ്പിക്കേണ്ടതും അനിവാര്യമാണ്.ഇതെല്ലാം തന്നെ ശുചിത്വത്തിന്റെ ഭാഗമാണ്. ഇന്ന് പല രോഗകാരികളും മനുഷ്യനോ ജന്തുവോ സസ്യമോ എന്നില്ലാതെ എല്ലാവരിലും രോഗം എത്തിക്കുന്നു.തുടക്കത്തിൽ വലിയ അപകടകാരികളല്ലാത്ത ഇവ നാമോരോരുത്തരുടേയും അശ്രദ്ധ കാരണ മാണ് അപകടകാരികളായി ഭാവം മാറുന്നത്.പല രോഗങ്ങളും നമ്മുടെ ഉള്ളിലെത്തുന്നത് പല മാർഗ്ഗങ്ങളിലൂടെയാണ്.വായു,ജലം,ഭക്ഷണം, സമ്പർക്കം ഈ കാരണങ്ങളാലാണ് കൂടുതൽ രോഗകാരി നമുക്കകത്ത് പ്രവേശിക്കുന്നത്.രോഗം ബാക്ടീരിയ,ഫംഗസ്,വൈറസ് എന്നീ വി ഭാഗത്തിൽപ്പെട്ടവയാവാം.ഓരോ രോഗകാരിക്കും തന്റേതായ പ്ര വർത്തനങ്ങളും പ്രത്യേകതകളും ഉണ്ട്.സൂക്ഷ്മജീവികളെ കൂടാതെ കൊതുക്,ഈച്ച,വവ്വാൽ തുടങ്ങിയ ജന്തുജാലങ്ങളും രോഗങ്ങൾ പകർത്താൻ ഇടയാക്കുന്നു.ഇതിനെയൊക്കെ വഴിയറിഞ്ഞ് പ്രതി രോധിക്കുവാനാണ് ശുചിത്വത്തെ നമ്മൾ രണ്ടു രീതിയിൽ പ്രാവർത്തിക മാക്കുന്നത്.വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നിങ്ങനെയാണിവ. ഒരാൾ വ്യക്തിപരമായി ശുചിത്വം പാലിക്കുന്നതിനെ വ്യക്തിശുചിത്വം എന്നു പറയാം.നാം നിത്യേന ചെയ്യുന്ന പ്രവൃത്തികൾ ഇതിൽ പെടുന്നു. രണ്ടുനേരം കുളിക്കുന്നത്,പല്ലുതേക്കുന്നത്,ആഴ്ചയിലൊരിക്കൽ നഖം വെട്ടു ന്നത്,ഭക്ഷണത്തിന് മുമ്പും പിൻപും കൈ കഴുകുന്നത് എന്നിങ്ങനെ തുടരുന്നു.ഇതിലൂടെ നാം സ്വയം ശുചിത്വം പാലിച്ച് അണുക്കളെ അകറ്റി നിർത്തുന്നു.ഇതു തന്നെയാണ് നാം ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കുവാനും ചെയ്യുന്നത്.മാരകമായ രോഗങ്ങൾ സ്വയം വിളിച്ചു വരുത്തുന്ന നമ്മൾ പരിഹാരമായി ഡോക്ടർ എഴുതിത്തരുന്ന മരുന്നുകൾ എന്തെന്നറിയാതെ കഴിക്കുന്നു.ഫലമായി രോഗം മാറുന്നു.എങ്കിലും വീണ്ടും മറ്റൊരു രോഗത്തിന് നമ്മുടെ ആരോഗ്യം വീണ്ടും കീഴടങ്ങുന്നു.വ്യക്തിപരമായും ആരോഗ്യപരമായും ശുചിത്വം പാലിച്ചാൽ ഇതിനൊന്നും ഇട വരികയില്ല. നമ്മുടെ ചുറ്റുപാടിനെ നാം പരിസരം എന്നു പറയുന്നു.ആഴ്ചയി ലൊരിക്കൽ നാം നമ്മുടെ വീടിന്റെ പരിസരം നന്നായി നിരീക്ഷിച്ചാ ലറിയാം നമുക്കുണ്ടാകുന്ന രോഗത്തിന്റെ ഉത്ഭവം.നാം തന്നെയാണ് രോഗ രോഗകാരികൾക്ക് തണലാകുന്നത്.അതുകൊണ്ടുതന്നെയാണ് ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം എന്നു പറയുന്നത്.ഇത് പല രോഗ കാരികളുടേയും വളർച്ച ഇല്ലാതാക്കുന്നു.പരിസര മലിനീകരണം കൂടാതെ വായു മലിനീകരണവും ജല മലിനീകരണവും ഇന്ന് നിത്യേന നടക്കുന്ന കാര്യങ്ങളാണ്.പൈസ അധികമുള്ളവർ അത് ബിസിനസ് എന്ന പേരിൽ ഫാക്ടറികൾ കെട്ടിപ്പൊക്കുന്നു.കാർബൺ മോണോക്സൈഡ്,കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ മാരക വിഷം അടങ്ങിയ പുക വായുവിൽ ചേരുകയും വായു മലിനീകരിക്കപ്പെടുകയും ചെയ്യുന്നു.ഫാക്ടറികളിൽ നി ന്നുള്ള മലിനജലവും മറ്റു മാലിന്യങ്ങളും ജലാശയങ്ങളിലും മറ്റും പുറന്തള്ളുന്നു.ഇതൊക്കെ തനിക്കുതന്നെ ആപത്താണെന്ന് സ്വയം മറക്കുന്നു. നമ്മുടെ പരിസരവും നമ്മുടെ നാടും വൃത്തിയോടെ നോക്കേണ്ടത് നമ്മുടെ കടമയാണ്.നാം അത് ചെയ്യുമ്പോൾ നമുക്ക് മാത്രമല്ല , മറ്റുള്ളവർക്കുകൂടി മാതൃകയാവുകയാണ് ചെയ്യുന്നത്. ശുചിത്വം പാലിക്കാതിരുന്നതിനാൽ സംഭവിക്കുന്ന വിപത്തിനെ പറ്റി നാം ഇന്ന് ഓരോ ദിവസവും തിരിച്ചറിഞ്ഞുകൊ ണ്ടിരിക്കുകയാണ്.കൊറോണയെ എതിരിടാനുള്ള മുൻകരുതലുകളെപറ്റി ഇന്ന് എല്ലാവരും ബോധവൽക്കരാണ്.എങ്കിലും ചിലർ അറിഞ്ഞുകൊണ്ട് അതിനെ കണ്ടില്ലെന്ന് നടിക്കുന്നു.നമ്മുടെ ഒരശ്രദ്ധമൂലം ഇനി ഒരു ജീവനും പൊഴിഞ്ഞുപോകരുത്.വ്യക്തിപരമായും പരിസരപരമായും ശുചിത്വം പാലിച്ച് ആരോഗ്യകരമായ ജീവിതം മുന്നോട്ട് നയിക്കാം..........
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം