"എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം/അക്ഷരവൃക്ഷം/അപ്പുറവും ഇപ്പുറവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുറവും ഇപ്പുറവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=കഥ}} |
18:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുറവും ഇപ്പുറവും
ഇതിപ്പോ കുറെ ദിവസായി .....ഇനിയും കുറെ ദിവസം ഇങ്ങനെ തന്നെ ആയിരിക്കുമെന്ന ഉമ്മ പറഞ്ഞത് ..... നേരത്തെ സ്കൂൾ അടച്ചപ്പോൾ വലിയ സന്തോഷായിരുന്നു..... പരീക്ഷയില്ല എന്നതു കൂടി ആയപ്പോൾ സമാധാനമായി ..... വലിയ അവധിക്ക് ചെയ്യാൻ കുറെ കാര്യങ്ങൾ നേരത്തെ ആലോചിച്ച് വെച്ചിരുന്നു. മൂത്തുമ്മാന്റെ വീട്ടിൽ പോണത് .... കൂട്ടുകാരുമൊത്ത് കളിക്കണത് .... മാങ്ങ പറക്കാൻ പോണത് .... അങ്ങനെ പലതും .... കൊറോണഇതിപ്പോ കുറെ ദിവസായി .....ഇനിയും കുറെ ദിവസം ഇങ്ങനെ തന്നെ ആയിരിക്കുമെന്ന ഉമ്മ പറഞ്ഞത് ..... നേരത്തെ സ്കൂൾ അടച്ചപ്പോൾ വലിയ സന്തോഷായിരുന്നു..... പരീക്ഷയില്ല എന്നതു കൂടി ആയപ്പോൾ സമാധാനമായി ..... വലിയ അവധിക്ക് ചെയ്യാൻ കുറെ കാര്യങ്ങൾ നേരത്തെ ആലോചിച്ച് വെച്ചിരുന്നു. മൂത്തുമ്മാന്റെ വീട്ടിൽ പോണത് .... കൂട്ടുകാരുമൊത്ത് കളിക്കണത് .... മാങ്ങ പറക്കാൻ പോണത് .... അങ്ങനെ പലതും .... കൊറോണ വന്ന് നമ്മളെ ഒക്കെ കൂട്ടിൽ അടച്ചതോടെ അതൊന്നും നടക്കില്ലാന്ന് ഉമ്മ പറഞ്ഞു. ഇപ്പോൾ വീട്ടിനകത്ത് തന്നെ. കുഞ്ഞനിയത്തിക്ക് കുത്തിവെപ്പ് എടുക്കാൻ പോവാനുണ്ടായിരുന്നു. അതിന്റെ കൂടെ ഇറങ്ങാന്ന് വെച്ചപ്പോൾ അതും ഇല്ല. ഉപ്പ സാധനം വാങ്ങാൻ കടയിൽ ചെല്ലുമ്പോൾ കൂടെ പോകാന്ന് വിചാരിച്ചപ്പഴാ പറഞ്ഞെ കൊറോണയ്ക്ക് കുട്ടികളോട് വല്ലാത്ത ദേഷ്യാണ്. എന്തേലും ഒക്കെ ചെയ്യണല്ലോ.... പഴയ ഫോട്ടോ ആൽബം എടുത്ത് കുറെ നേരം മറിച്ചോണ്ടിരിക്കകയായിരുന്നു. ഇക്കാക്ക എവെടെക്കെയോ പോയി എടുത്ത കുറെ ഫോട്ടോ ഇണ്ട് ഇതില് .... കാട്ടിലെ ഫോട്ടോ ... കുന്നിന്റെ ഫോട്ടോ .... പുഴയുടെ ഫോട്ടോ ..... ഷോപ്പിങ് മാളിന്റെ ഫോട്ടോ... മൃഗശാലയുടെ ഫോട്ടോ ... സർക്കസിന്റെ ഫോട്ടോ.... ബൈക്കില് നാട് ചുറ്റുന്ന ഫോട്ടോ .... അങ്ങനെ കുറെ .... അത് മറിച്ചോടിരിക്കുമ്പോഴാ ഒരു ശബ്ദം കേട്ട് പുറത്ത് നോക്കിയത് .... ഒരു കൂട്ടം പക്ഷികളാ.....എന്ത് ഭംഗിയാ കാണാൻ ... വീട്ടിന്ന് പാത്രം കഴുകി കഴിഞ്ഞ് ഉള്ള വെള്ളം വീഴുന്ന തെങ്ങിന്റെ ചോട്ടില് വന്ന് അവര് വെള്ളം കുടിക്കയാണ്. വെള്ളം കുടിച്ച് ആ പക്ഷികൂട്ടം ഇജാസിന്റെ പറമ്പിലേക്ക് പറന്നു. ഇജാസിനെ കണ്ടിട്ട് എത്ര ദിവസായി .. ഈ പക്ഷികളെ പോലെ ചിറകുണ്ടായിരുന്നെങ്കിൽ.... പറന്ന് എവിടെയും പോകായിരുന്നു.... തിരിഞ്ഞ് ആൽബത്തിലേക്ക് നോക്കിയപ്പോ കൂട്ടിലടച്ച ഒരു കിളിയുടെ ഫോട്ടോ കണ്ടു.... നമ്മൾ ഇപ്പോ വീട്ടിലിരിന്ന് ഈ ജനലഴിയിലൂടെ കാഴ്ച കണ്ട് വേദനിക്കുന്നതിന്റെ ആയിരം മടങ്ങ് അവര് വേദനിക്കുന്നുണ്ടാകും .... അവർക്ക് വാട്ട്സ് ആപ്പും ഫേസ് ബുക്കും ടി വിയും പോലുമില്ല .......
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ