"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ……." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <p> മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ 
| color=4     
}}
  <p>  
  <p>  
  മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ.
  മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ.
വരി 5: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= വിസ്മയ വിൽസൺ
| പേര്= വിസ്മയ വിൽസൺ
| ക്ലാസ്സ്=    8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

18:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം കൊറോണയെ

മനുഷ്യനും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ഇത് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ഈ വൈറസ് എലി, പട്ടി,പൂച്ച,കുതിര തുടങ്ങിയ ജീവികളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഇവയെ ‘സൂണോട്ടിക്’ എന്ന് വിശേഷിപ്പിച്ചിരുന്നു.അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഈ വൈറസ് എന്നർത്ഥം.ഇത് ഇപ്പോൾചൈനയിൽകണ്ടെത്തിയിരിക്കുന്നു.ചുമ,തൊണ്ടവേദന,തലവേദന,പനി എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് പ്രായമുള്ളവരേയും കുട്ടികളേയും അപകടമായ രീതിയിൽ ബാധിക്കുന്നു. സമ്പർക്കത്തിലൂടെയാണ് ഈ രോഗം വേഗം പടരുന്നത്.ഒരാൾ അറിയാതെതന്നെ മറ്റൊരാളെ തൊട്ടാലും തമ്മിൽ സംസാരിച്ചാലും ഈ രോഗം പടരും. രോഗബാധിതൻ സ്പർശിച്ച സ്ഥലങ്ങളിൽ മറ്റുള്ളവർ സ്പർശിക്കുന്നതു വഴി ഈ രോഗം ബാധിച്ചേക്കാം. ഇന്നിത് കേരളത്തിലും വ്യാപിച്ചിരിക്കുന്നു.തൃശ്ശൂർ ജില്ലയിലാണ് ഇത് ആദ്യം സ്ഥിരീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനാ ഈ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഈ രോഗം കൂടുതൽ പടരാതിരിക്കാൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും മന്ത്രിമാരും പോലീസുകാരും ലോക്ക്ഡൌൺ പാലിക്കാൻ ആവർത്തിച്ചു പറഞ്ഞിട്ടും അനുസരിക്കാത്തവർ നമുക്കിടയിലുണ്ട്. സ്വന്തം മക്കളെപ്പോലും ദിവസങ്ങളായി കാണാൻ പറ്റാത്ത ആരോഗ്യപ്രവർത്തകർ നമുക്ക് വേണ്ടി ത്യാഗം സഹിക്കുന്നു. നിർദേശങ്ങൾ അനുസരിക്കാതെ നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ , രോഗം പിടിപെട്ടാൽ അവരുടെ അവസ്ഥ നമുക്കും സംഭവിക്കും.അതുക്കൊണ്ട്,കൈകൾ ഇടയ്ക്കിടെ ശരിയായ രീതിയിൽ സോപ്പുപയോഗിച്ച് കഴുകുക. പുറത്ത് ഇറങ്ങേണ്ടി വരുന്ന അത്യാവശ്യ സന്ദർഭത്തിൽ സാമൂഹിക അകലം പാലിക്കുക.

വിസ്മയ വിൽസൺ
8 എ ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം