"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണപ്രതിരോധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണപ്രതിരോധനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42030  
| സ്കൂൾ കോഡ്=42030  
| ഉപജില്ല=ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണപ്രതിരോധനം

ഈ കഥ നമുക്കെല്ലാം പരിചിതമാണ്. ഒരുമയുടെ പ്രതിരോധ കഥ. പ്രപഞ്ചത്തിലെ ജീവന്റെ തുടിപ്പുള്ള ഒരേയൊരു ഗ്രഹം ഭൂമി. പല ജാതിയിലും ഭാഷയിലും വേഷത്തിലും ഉള്ള ജനങ്ങൾ വ്യത്യസ്തതകൾ നിറഞ്ഞ അവിടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനം ഉണ്ട്. ഇന്ത്യയുടെ കാൽചിലമ്പായ കേരളം. ഏതൊരു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ ഒരുമിച്ച് നിൽക്കുന്ന കുറേ മനുഷ്യസ്നേഹികൾ.

കാലങ്ങൾ കഴിഞ്ഞു പോയി. വിഷമിച്ചും സന്തോഷിച്ചും അവരങ്ങനെ യാത്ര ചെയ്യുകയായിരുന്നു. സന്തോഷങ്ങളെ പേടിപ്പെടുത്തുന്ന ആ വാർത്ത അപ്പോഴാണ് അവർ അറിയുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്ന രോഗം വന്ന് നിരവധി ജനങ്ങൾ മരണപ്പെടുന്നു. ജനങ്ങൾ ജാഗ്രതയോടെ വാർത്ത വീക്ഷിക്കാൻ തുടങ്ങി. രോഗത്തിന് മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. സ്റവത്തിലൂടെയും സ്പർശനത്തിലൂടെയും രോഗം പകരും. രോഗം ഭേദം ആക്കുകയോ മരണപ്പെടുകയോ അല്ലാതെ ഒന്നും ഇല്ല. ഒട്ടും വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് ഇത് പടർന്നുപിടിച്ചു. എല്ലാ ജനങ്ങളും ജാഗ്രതയിൽ ആയി. രോഗം പിടിപെട്ട രാജ്യങ്ങളൊന്നും മുൻകരുതലുകൾ ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. രോഗതീവ്രത കൂടിയതോടെ പ്രതിരോധനം തുടങ്ങി. വസ്തുക്കളും ആൽക്കഹോൾ അടങ്ങിയ സാനിറ്ററൈസറും ഒക്കെ ഉപയോഗിച്ചു കേരളത്തിലുമെത്തി. ഇറ്റലിയിൽ നിന്നും കേരളത്തിൽ പത്തനംതിട്ടയിലേക്ക് രണ്ടു വ്യക്തികൾ വന്നു കൊറോണ ഉണ്ടെന്ന് സ്വയം അറിഞ്ഞിരുന്നില്ല. കേരളം മുൻകരുതലുകൾ എടുത്തു. കേരളം ഒറ്റക്കെട്ടായി രോഗത്തിനെ തുരത്തണം, രോഗത്തെ പ്രതിരോധിക്കണം. കേരള ജനത പറഞ്ഞു രോഗം വന്നിട്ട് ചികിത്സിക്കുകയല്ല വരാതിരിക്കാൻ നോക്കുകയാണ് വേണ്ടത്. മറ്റു രാജ്യങ്ങളിൽ കൊറോണ അതിന്റെ മൂർച്ചയിൽ നിൽക്കുകയാണ്. ആയിരങ്ങൾ മരിക്കുന്നു, പതിനായിരങ്ങളെ ചികിത്സിക്കുന്നു. കേരളത്തിലെ മാലാഖമാരായ ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ഭരണാധികാരികളുടെയും പ്രയത്നം കൊണ്ട് ഇറ്റലിയിൽ നിന്നും വന്ന രോഗികളെ ചികിത്സിച്ച് രോഗം ഭേദപ്പെടുത്തി. പക്ഷേ അവരിൽ നിന്നും രോഗം മറ്റുചിലർക്ക് പിടിപെട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയിൽ രോഗികളുടെ എണ്ണം കൂടി. കേരളത്തിലും നൂറുകണക്കിന് പേർ നിരീക്ഷണത്തിൽ ആയി. ഇന്നും മറ്റൊരാൾക്ക് രോഗം വരാതെ സ്വയം ഒഴിഞ്ഞു മാറിയ നിരവധിപേർ കേരളത്തിലുണ്ടായി. ജനങ്ങളെ കൂടി നിൽക്കാൻ അനുവദിക്കാതെ ആയി. പോലീസ്നിരത്തുകളിൽ സജീവമായി. വ്യവസായ മേഖലകൾ അടച്ചിട്ടു. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നിർത്തിവച്ചു. ലോക് ടൗൺ എന്ന പേരിൽ എല്ലാവരും വീട്ടിൽ ഇരുന്നു.

പക്ഷേ വീട്ടിൽ പോലും പോകാതെ സ്വന്തം ജീവൻ കളഞ്ഞ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ചികിത്സാ രംഗത്തുള്ളവരും പോലീസും ഇവർ നന്മയുടെ പ്രതീകമാണ്. ജനങ്ങൾ ഇല്ലാത്ത തെരുവോരങ്ങൾ.... തെരുവ് നായ്ക്കളും പക്ഷികളും മാത്രം. രോഗപ്രതിരോധത്തിന് വീട്ടിലിരിക്കുന്നതെങ്കിലും കേരളത്തിന്റെ മനുഷ്യസ്നേഹികൾ ഒരുക്കി മിണ്ടാപ്രാണികൾക്ക് ആഹാരം. വീട്ടിലിരുന്നു സുഖിക്കാതെ ആഹാരവും മാസ്കും സാനിറ്റൈസർ ഒക്കെ ഉണ്ടാക്കിയും വാങ്ങിയും മറ്റുള്ളവർക്ക് വേണ്ടി ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുന്നവർക്കും തെരുവിലലയുന്ന വർക്കും നൽകി മഹാമാരിയെ ഒഴിവാക്കാൻ; ജനങ്ങൾ ചെയ്തത് ജനക്കൂട്ടം ഒഴിവാക്കി, കയ്യും മുഖവും കഴുകി വ്യക്തിശുചിത്വവും ശാരീരിക അകലവും പാലിച്ചു, രോഗികൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ നോക്കുകയും സ്നേഹവും സന്തോഷവും ആത്മവിശ്വാസവും നൽകി, രോഗപ്രതിരോധത്തിന് ഇങ്ങനെയൊരു പുതിയ മാർഗ്ഗം ഉണ്ടെന്ന് തെളിയിച്ചു നഴ്സുമാരും ഡോക്ടർമാരും. എന്നാൽ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ചു രോഗത്തെ നല്ലരീതിയിൽ പ്രതിരോധിച്ചു സംസ്ഥാനം. ദിനംപ്രതി രോഗികളുടെ എണ്ണം കുറയ്ക്കുകയും രോഗം ഭേദമായവരുടെ എണ്ണം കൂട്ടുകയും ചെയ്തു. എന്തിനെയും പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന കേരളം കോവിഡിനെയും തുടച്ചുനീക്കും കേരള ജനത ഒറ്റക്കെട്ടായി.

നന്ദി പറയേണ്ടത് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആണ്, ഒപ്പം പോലീസുകാർക്കും കൂടെ എല്ലാ മേഖലയിലെ ഭരണാധികാരികൾക്കും. 'കേരളജനതയ്ക്കായുള്ള കേരളത്തിന്റെ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു.'

      " ഏതൊരു പ്രതിസന്ധിഘട്ടത്തെയും 
           അതിജീവിക്കാം ഒരാളായി നിന്നാൽ 
       അല്ല ഒരുമയായി നിന്നാൽ"
തൃഷ്ണ വി.എസ്
8 ബി ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം