"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ ഒരു ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ ഒരു ബന്ധനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

17:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ ഒരു ബന്ധനം

ലോക്ക്ഡൗണിനെപ്പറ്റി കേട്ടപ്പോൾ നിസ്സാരമെന്നാണ് വിചാരിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾത്തന്നെ നിസ്സാരമല്ല എന്നു മനസ്സിലായി. ആകാശത്തെ കിളികളെ പ്പോലെ പറന്നു നടന്നിരുന്ന ഞങ്ങൾ ഇപ്പോൾ കൂട്ടിലടച്ച കിളികളെ പോലെയായി. എല്ലാദിവസവും ഒരുപോലെ കടന്നു പോയി-എന്തുചെയ്യണമെന്നറിയാതെ. കാരണം ഇങ്ങനെ ജീവിതത്തിൽ ആദ്യമായിട്ടാണല്ലോ. ശ്രദ്ധിക്കാതെപോയ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചുതുടങ്ങി. മനസ്സ് ചിന്തകളാൽ നിറഞ്ഞു- എന്തുചെയ്യണമെന്നറിയാതെ. കളിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനായി..

വീട് എന്റെ ലോകമായി മാറി. ആ ലോകത്തിൽ വളരെ കുറച്ച് ആളുകൾ മാത്രം. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ പരാതികൾ കേട്ടു പപ്പാ എനിക്കു ചെയ്യാനായി കുറെ കാര്യങ്ങൾ കണ്ടുപിടിച്ചു തന്നു. പിന്നീട് ഞാനും പപ്പയും കുറെ പരീക്ഷണങ്ങൾ നടത്തി. അങ്ങനെ എന്റെ ബോറടി മാറി. എല്ലാ ദിവസവും എനിക്ക് ചെയ്യാനായി കുറെ കാര്യങ്ങൾ കണ്ടു പിടിച്ചു തന്നു. ഞാൻ കുറേ കാര്യങ്ങൾ പഠിച്ചു. പാചകം ചെയ്തു, ക്രാഫ്റ്റ് ചെയ്തു, കമ്പ്യൂട്ടറിൽ കുറെ കാര്യങ്ങൾ പുതിയതായി അറിഞ്ഞു. പപ്പയും അമ്മയും ചേട്ടനും ഞാനും അതാണ് എന്റെ ലോകം. എല്ലാ അവധിക്കാലത്തും ടിവി, ഫോൺ,കമ്പ്യൂട്ടർ, എന്നിവയിലാണ് ഞാൻ സന്തോഷം കണ്ടെത്തിയിരുന്നത്. എന്നാൽ ഈ അവധിക്കാലം വ്യത്യസ്തമാണ്. ടിവിയുടെയും,ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെയും അമിതമായ ഉപയോഗം ഇല്ല. എനിക്ക് ഹിന്ദി ബുദ്ധിമുട്ടായി തോന്നുന്നതിനാൽ അമ്മ എനിക്ക് കുറച്ചു നേരം ഹിന്ദി പഠിപ്പിച്ചു തരാറുണ്ട്. എനിക്കിപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ഉത്സാഹമായി. എന്നാൽ ഞാൻ ആലോചിക്കുകയാണ്-

ഈ കൊറോണ കാലം നല്ല കാലമാണോ? ഒരു കാര്യത്തിൽ നല്ലത്, രണ്ടു പരീക്ഷകൾ എഴുതേണ്ടി വന്നില്ല പക്ഷേ.... ഈ മഹാമാരി എത്രപേരെയാണ് ബാധിച്ചിരിക്കുന്നത്. ഒരുദിവസം നമ്മളും അതിന്റെ പിടിയിൽ അകപ്പെടുമൊ എന്ന ഭീതിയിലാണ് കഴിയുന്നത്. നമ്മൾ കൂട്ടിൽഇരിക്കുന്ന പക്ഷികളെ പോലെയാണ്, എന്നാൽ പോലീസുകാർ, ഡോക്ടർമാർ, നഴ്സുകൾ എല്ലാം മഴയേയും ഇടിമിന്നലിനേയും അതിജീവിച്ച് പറക്കുന്ന പക്ഷികളെ പോലെയാണ്. നമുക്ക് വീട്ടിൽ ഇരുന്ന് ഈ അതിജീവനത്തിന്റെ ഭാഗമാകാം. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളം ഇതുപോലെ പല സന്ദർഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ആ സന്ദർഭങ്ങളെ അതിജീവിച്ചിട്ടുമുണ്ട്. നിപ്പ എന്ന മഹാരോഗത്തെ ശാസ്ത്രലോകം ഒന്നായി നിന്ന് പൊരുതി തോൽപ്പിച്ചിട്ടുണ്ട്. അതുപോലെ ഈ മഹാമാരിയേയും നമുക്ക് കുറച്ച് അകലം പാലിച്ച് ഒന്നായി നിന്ന് പൊരുതി ജയിച്ച് ഈ ലോകത്തിന് ഒരു മാതൃകയായി മാറാം. കൊറോണ എന്ന ഈ മഹാമാരിയെ തുരത്താൻ കഷ്ടപ്പെടുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദിയും ഇനിയും ശക്തമായി പൊരുതാൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. കോവിഡ്-19 നമ്മുടെ ലോകത്തെ ഒരു പുതിയ ലോകമായി മാറ്റിയിരിക്കുന്നു. അറിയില്ല എപ്പോഴാണ് ഇത് അവസാനിക്കുന്നത് എന്ന് .എന്നാൽ ഇത് ഒരു ദിവസം അവസാനിക്കും, അപ്പോൾ നമ്മുടെ ലോകം വളരെ വ്യത്യസ്തമായ ഒരിടം ആയിരിക്കും. ഉള്ളവൻ ഇല്ലാത്തവൻ എന്ന് വേർതിരിവില്ലാത്ത ഒരു മനോഹരമായ ലോകം.


സോണിഘ ജുജി ഡെലക്സ്
9 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം