"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മനുഷ്യനെ തിന്നുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ തിന്നുന്ന കൊറോണ ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
17:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനെ തിന്നുന്ന കൊറോണ 1
കൊറോണ എന്ന് വിളിക്കുന്ന covid- 19 എന്ന രോഗം ലോകത്തെല്ലാം മനുഷ്യനെ കൊല്ലുകയാണ്. സാർസ് വർഗ്ഗത്തിപെട്ട sarse cove- 2 എന്ന വൈറസാണ് ഈ രോഗത്തിന് കാരണം. പ്രോട്ടീൻ ആവരണമുള്ള +RNA ആണ് ഈ വൈറസ്. മനുഷ്യന്റെ ശ്വാസകോശത്തിലെത്തുന്ന ഈ വൈറസ് ന്യൂമോണിയ രോഗമുണ്ടാക്കുന്നു. ന്യൂമോണിയ കൂടി രോഗി മരിക്കുന്നു. 2019 ഡിസംബർ 26 ന് ചൈനയിലെ വുഹാൻ പ്രവിശ്യയിലെ ഹുറേബ ആശുപത്രിയിലെത്തിയ രണ്ട് വൃദ്ധരിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. ഷാജ് ജിഷ്യൻ എന്ന ഡോക്ടറാണ് ഇവരെ പരിശോധിച്ചത്. 2020 ജനുവരി 30 നാണ് കേരളത്തിൽ തൃശൂരിൽ ഈ രോഗമെത്തുന്നത്. ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർഥിയിലൂടെയാണ് രോഗം കേരളത്തിൽ എത്തിയത്. ഇറ്റലി, അമേരിക്ക, ഫ്രാൻസ്, സ്പെയിൻ തുടങ്ങി രാജ്യങ്ങളിലെല്ലാം ആ രോഗം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയാണ്. ഇതുവരെ 1, 26, 672 പേർ ലോകത്തു മരിച്ചിട്ടുണ്ട്. 20 ലക്ഷത്തിലേറെ ആളുകൾക്കു രോഗം ബാധിച്ചു കഴിഞ്ഞു. ഈ രോഗത്തെ തടഞ്ഞു നിർത്താൻ നമ്മുടെ കൊച്ചു കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കേരളത്തിൽ രണ്ടുപേർ മാത്രമാണ് ഇതുവരെ മരിച്ചിട്ടുള്ളത്. ഇന്നുവരെ 372 പേർക്ക് രോഗം ബാധിച്ചതിൽ 178 പേരുടെ രോഗം സുഖമായി. നമ്മുടെ പോലീസ് ഓഫീസർമാരും, ആരോഗ്യപ്രവർത്തകരും രോഗത്തെ തടയാൻ വലിയ ജോലിയാണ് ചെയ്യുന്നത്. നമ്മുടെ മന്ത്രിമാരും, സാമൂഹ്യപ്രവർത്തകരും ചെയ്യുന്ന പ്രവർത്തനങ്ങൾ നല്ലതാണ്. നമ്മളെ രക്ഷിച്ചു നിർത്തുന്നത് ഇവർ ചെയ്യുന്ന പ്രവർത്തനങ്ങളാണ്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് നമ്മളെല്ലാവരും ആരോഗ്യപ്രവർത്തകരും, ഡോക്ടർമാരും പറയുന്നത് കേട്ട് പ്രവർത്തിയ്ക്കണം. നമ്മുടെ കൈകൾ ഇടവിട്ട് ഇടവിട്ട് വൃത്തിയായി കഴുകണം. സോപ്പ് വെള്ളത്തിൽ കോറോണയുടെ പുറംതോടായ പ്രോട്ടീൻ നശിക്കുകയും അങ്ങനെ കോറോണവൈറസ് ഇല്ലാതാകുകയും ചെയ്യും. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. ഈ മഹാമാരി നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാകുന്നതുവരെ നമുക്ക് പൊരുതാം. ഇപ്പോഴത്തെ അകലം എപ്പോഴത്തേയ്ക്കുമുള്ള അടുപ്പത്തിന് കാരണം ആക്കാം നമുക്ക്.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം