"ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
16:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സംരക്ഷിക്കാം
ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച കൊറോണ വൈറസ് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയിലെ ഒരു ഈനാംപേച്ചിയുടെ ശ്വാസകോശത്തിലെ ഒരു വൈറസിൽ നിന്നാണ് കോവിഡ്19 എന്ന മഹാമാരി ലോകരാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചത് എന്നാണ് നിഗമനം. ഈനാംപേച്ചി വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ്. അതുപോലെ നിരവധി ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇവയെല്ലാം ആവശ്യമാണ്. അതിനാൽ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. നാളുകൾ കഴിയുന്തോറും നാം ഭൂമിയമ്മയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.രാവിലെ എഴുന്നേറ്റാലുടൻ ഭൂമി മാതാവിനെ തൊട്ടു വന്ദിക്കുകയും വൃക്ഷത്തോട് അനുവാദം ചോദിച്ചശേഷം മാത്രം മുറിക്കുകയും ചെയ്ത ഒരു കാലം നമുക്കുണ്ടായിരുന്നു. ഇപ്പോൾ അവനവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. കുന്നിടിച്ചും തണ്ണീർത്തടങ്ങളും വയലുകളും നികത്തിയും റിസോർട്ടുകൾ പണിയുന്നു,ആറ്റിൽ നിന്നും മറ്റും മണൽ വാരുന്നു, കാടുകളും മരങ്ങളും മറ്റും വെട്ടി നശിപ്പിക്കുന്നു, മാലിന്യങ്ങൾ പുഴയിലും മണ്ണിലും വലിച്ചെറിയുന്നു തുടങ്ങി നിരവധി ദുഷ്പ്രവർത്തികൾ നാം പ്രകൃതിയോട് ചെയ്യുന്നുണ്ട്. പ്രളയം, മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ എന്നീ പ്രകൃതിക്ഷോഭങ്ങൾ വർദ്ധിച്ചു വരുന്നതും നമ്മുടെ പ്രവർത്തിയുടെ ഫലമായിട്ടാണ്.മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെയും മറ്റും അന്തരീക്ഷത്തിലെ ചൂട് കൂടുകയും ആഗോളതപനത്തിനു കാരണമാവുകയും ചെയ്യുന്നുണ്ട്. മറ്റൊരു വില്ലനാണ് പ്ലാസ്റ്റിക്. വർഷങ്ങളോളം മണ്ണിൽ അഴുകാതെ കിടക്കുകയും ,ഇത് കൊതുക് വളരുന്നതിനും മരങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാവുന്നു. ഇത് സമുദ്രത്തിലെത്തിയാൽ നിരവധി കടൽജീവികളുടെ ഉള്ളിൽ ചെല്ലുകയും ആൽഗകളും പവിഴപ്പുറ്റുകളും നശിക്കുകയും ചെയ്യും . പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാമോരുത്തരുടെയും കടമയാണ്. ●മരങ്ങൾ നാട്ടുപിടിപ്പിക്കുക ●പൊതുവാഹനങ്ങൾ ഉപയോഗിക്കുക ●ഭൂമിയുടെ ശ്വാസകോശങ്ങൾ ആയ വനങ്ങളെ സംരക്ഷിക്കുക ●പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക., അത് വലിച്ചെറിയുകയോ കത്തിക്കു കയോ ചെയ്യരുത്. ഈ മാർഗങ്ങളിലൂടെ ഒരു പരിധി വരെ പരിസ്ഥിതിയെ സംരക്ഷിക്കാം.മഴക്കാലം വരവായി,മഴക്കുഴികൾ നിർമ്മിച്ചും മഴ വെള്ള സംഭരണികൾ നിർമ്മിച്ചും നമുക്ക് മഴ വെള്ളം സംഭരിക്കാം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശം വിളിച്ചോതികൊണ്ടാണ് പരിസ്ഥിതി ദിനമായ ജൂൺ 5 കടന്നു പോകുന്നത്. അന്ന് നാമെല്ലാവരും ചെടികൾ നടും. അവയെ സംരക്ഷിക്കാനോ പരിപാലിക്കാനോ പിന്നീട് ആരും സമയം കണ്ടെത്താറില്ല. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാം,മരങ്ങൾ നടാം ,അവയെ പരിപാലിക്കാം. അങ്ങനെ ഓരോ ദിനവും പരിസ്ഥിതിദിനമാക്കാം. പ്രകൃതിയെ സംരക്ഷിച്ചാൽ പ്രകൃതി നമ്മെയും സംരക്ഷിക്കും.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം