"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/രാജക‌ുമാരി മാർഗരറ്റ് റോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ കോഡ്=44029       
| സ്കൂൾ കോഡ്=44029       
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിര‌ുവനന്തപ‌ുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}
{{Verified1|name=Sathish.ss|തരം=കഥ}}

15:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രാജക‌ുമാരി മാർഗരറ്റ് റോസ്

പണ്ട് പണ്ട് ഒരു രാജ്യത്ത് സമ്പന്നനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം പരാക്രമശാലികൂടിയായിരുന്നു. അതിനാൽ തന്നെ അദ്ദേഹം ധാരാളം ദേശങ്ങളും പ്രവിശ്യകളും പിടിച്ചടക്കി. അദ്ദേഹത്തിൻറെ ഖജനാവ് നിറയെ സ്വർണ്ണം, വെള്ളി, വജ്രം, മരതകം, മാണിക്യം എന്നിവയായിരുന്നു. അദ്ദേഹം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ശാന്തശീലനും ദയാലുവും ആയിരുന്നു. അതുകൊണ്ടുതന്നെ പ്രജകളെല്ലാം അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു. അതിനെ കൂടാതെ അദ്ദേഹം ഒരു നല്ല ഭരണാധികാരി കൂടിയായിരുന്നു. ആ രാജ്യം വളരെ സന്തോഷത്തോടുകൂടി മുന്നോട്ടുപോയി. രാജാവിനും രാജ്ഞിക്കും ഒരു ദുഃഖമേ ഉണ്ടായിരുന്നുള്ളൂ, അവർക്കു കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. പക്ഷേ പ്രജകളുടെ സ്നേഹവും കരുതലും അവരെ ആ വിഷമത്തിൽ നിന്ന് കരകയറ്റി.


അങ്ങനെ ദീർഘകാല ആഗ്രഹത്തിനുശേഷം മഞ്ഞുപൊഴിയുന്ന ശീതളരാവിൽ രാജ്ഞി ഒരു സുന്ദരിയായ പെൺകുഞ്ഞിനു ജന്മം നൽകി. അവളുടെ മുടിക്ക് സ്വർണ്ണനിറമായിരുന്നു. രാജാവും രാജ്ഞിയും അവളെ മാർഗരറ്റ് റോസ് എന്നു പേരുവിളിച്ചു. അവൾക്ക് കൊട്ടാരത്തിൽ കൂട്ടുകാർ ഉണ്ടായിരുന്നു. അഹങ്കാരികളും അസൂയാലുക്കളുമായ ആലിസും എലീനയുമായിരുന്നു കൂട്ടുകാർ. അവരിരുവരുടേയും വിചാരം അവരാണ് ലോകസുന്ദരികൾ എന്നാണ്. ഒരിക്കൽ രാജകുമാരി സൂര്യദേവനുമായി പ്രണയത്തിലായി. ഉടൻ തന്നെ എലീനയും ആലിസും അക്കാര്യം മണത്തറിഞ്ഞു. അവളുടെ പ്രണയവും വിവാഹവും മുടക്കാൻ തീരുമാനിച്ചു. രാജകുമാരി മാതാപിതാക്കളോട് സൂര്യദേവൻറെ കാര്യം പറഞ്ഞു. അവർക്കതു ഇഷ്ടപ്പെട്ടു. അവർ വിവാഹം നിശ്ചയിക്കാൻ തീരുമാനിച്ചു. അക്കാര്യം എലീനയും ആലിസും അറിഞ്ഞു. ഇതു മുടക്കാനായി അവർ കാട്ടിലെ ഒരു മന്ത്രവാദിനിയുടെ അടുക്കൽ പോയി. മന്ത്രവാദിനി കാര്യങ്ങൾ കേട്ടശേഷം പറഞ്ഞു, മക്കളേ, അസൂയ നല്ലതല്ല. അവർക്കതു കേട്ടതും ദേഷ്യം വന്നു. അവർ മന്ത്രവാദിനിയെ ചീത്ത പറഞ്ഞുകൊണ്ട് മുന്നോട്ടപോയി. അവർ അടുത്ത് ഒരു ദുർമന്ത്രവാദിനിയെ കാണാൻ പോയി.


അവർ കാര്യം പറഞ്ഞപ്പോൾ ദുർമന്ത്രവാദിനി പരിഹാരം പറഞ്ഞുകൊടുത്തു, നിങ്ങളിലൊരാൾ സന്ന്യാസി വേഷംകെട്ടി സൂര്യദേവനടുത്ത് ചെല്ലണം, രാജകുമാരിയെ വിവാഹം ചെയ്താൽ അങ്ങേക്ക് അപകടം സംഭവിക്കും എന്നു പറയണം. മറ്റൊരാൾ പുരോഹിതൻറെ വേഷംകെട്ടിയും ഇതു പറയണം. അവരിത് സൂര്യദേവനോട് പറ‍ഞ്ഞു. സൂര്യദേവൻ വിവാഹം വേണ്ടായെന്നുവച്ചു. രാജകുമാരിക്കും അത് ദുഃഖമായി. രാജാവും സൂര്യദേവനുമായി യുദ്ധത്തിനൊരുങ്ങി. എലീനയുടേയും ആലിസിൻറെയും സംസാരം കേട്ട ഒരു ബാലിക കൊട്ടാരത്തിൽ ഉണ്ടായിരുന്നു. അവൾ അക്കാര്യം കൊട്ടാരത്തിൽ അറിയിച്ചു. അങ്ങനെ കൂട്ടുകാരികൾ ദുർമന്ത്രവാദിയാൽ പിടിക്കപ്പെട്ടു. രാജകുമാരിയുടെ അപേക്ഷപ്രകാരം രാജാവ് അവരെ മന്ത്രവാദിയിൽനിന്ന് രക്ഷപ്പെടുത്തി.കൂട്ടുകാർ രാജകുമാരിയോട് മാപ്പുചോദിച്ചു. അവരുടെ കല്യാണം കെങ്കേമമായി കൊട്ടാരത്തിൽ നടന്നു. രാജകുമാരി സൂര്യദേവനേയും കൂട്ടുകാർ സൂര്യദേവൻറെ സഹോദരങ്ങളേയും വിവാഹം ചെയ്തു.

ശീതൾ
6C ഗവ എച്ച് എസ് എസ് മാരായമ‌ുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ