"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 81: | വരി 81: | ||
|color=4 | |color=4 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കവിത}} |
15:49, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ നാടുവാണീടും കാലം
കൊറോണ നാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ കാറില്ല, ബസില്ല, ലോറിയില്ല റോഡിലെപ്പോഴുമാളില്ല തിക്കിതിരക്കില്ല, ട്രാഫിക്കില്ല സമയത്തിനൊട്ടു വിലയുമില്ല നീലനിറമുള്ള മാസ്ക്കും വച്ച് കണ്ടാലിന്നെല്ലാരുമൊന്നുപോലെ കുറ്റം പറയാനാണേൽപോലും വായതുറക്കാനാർക്കും പറ്റും തുന്നിയ മാസ്ക് മൂക്കിലുള്ളപ്പോൾ മിണ്ടാതിരിക്കുവതത്രമാത്രം വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ വട്ടം കറക്കിച്ച ചെറുകീടമല്ല വട്ടം കറക്കി നടപ്പു നമ്മെ മാളത്തിൽ കയറിയൊളിച്ചിരുപ്പൂ കാണാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല കാട്ടിക്കൂട്ടൂന്നത് പറയാനുംവയ്യ. അമ്പതിനായിരം എൺപതിനായിരം ആളുകളെങ്ങോ പോയ്മറഞ്ഞു. നെഞ്ചുറപ്പുള്ള ആളിൻമേലെ മാറാപ്പു കേറ്റിയതേതു ദൈവം മാനവൻ കണ്ടുപിടിച്ച മാരിയെ തോൽപ്പിക്കാൻ പോലും കഴിയാതെ ശാസ്ത്രം പകച്ചുവെന്നു കാണുമ്പോൾ ഇന്ന് ദൈവം കൗതുകമാർന്നു നിൽപ്പൂ മരുന്നില്ല, മന്ത്രമില്ല ഈ മാരിയെ ഒന്നിച്ചു നിന്നു പൊരുതാം നമുക്ക് കൈകൾ കഴുകിയും അകലം പാലിച്ചും ഒന്നിച്ചുനിന്നു മുന്നേറാം നമുക്ക് ഭാഷയുമില്ല, മതവുമില്ല ജാതിയുമില്ല, ഉയർച്ചയുമില്ല ഈ മാരിയെ ഒന്നായി നിന്നു തടയാം നമുക്ക്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത