"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/അതിജീവിക്കാം നമ്മുക്കൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് എസ് പുത്തൻതോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം നമ്മുക്കൊരുമിച്ച്

ഈ കാലഘട്ടത്തിൽ ലോകമാകെയുള്ള മനുഷ്യരെ നശിപ്പിക്കുവാൻ കഴിവുള്ള ഒരു അസുഖമാണ് കോവിഡ്-19. അഥവാ കൊറോണ വൈറസ്. ആദ്യം ചൈനയിൽ മാത്രം ഉണ്ടായിരുന്ന ഈ വൈറസ് ഇന്ന് ലോകമാകെയുള്ള 195 ഇൽ അധികം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നു. ശുചിത്വം ഇല്ലായ്മയിലൂടെയും സാമൂഹ്യ അകലം പാലിക്കാത്തതിലൂടെയുമാണ് പടരുന്നത്. ഒരു ദിവസം കൊണ്ട് ഏഴായിരത്തോളം ജനങ്ങളാണ് വൈറസ് ബാധിച്ചു മരിക്കുന്നത്. ഇറ്റലിയിലും അമേരിക്കയിലുമാണ് കൂടുതൽ രോഗബാധയും മരണവും സ്ഥിരീകരിച്ചിട്ടുള്ളത്. ഏകദേശം ഒന്നര ലക്ഷത്തിലേറെ മനുഷ്യർ ലോകത്ത് മരിച്ചിരിക്കുന്നു. ഇന്ത്യയിലും രോഗബാധയുള്ള എല്ലാ രാജ്യങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ നിൽക്കുക, ശുചിത്വം പാലിക്കുക. അമേരിക്ക ഉൾപ്പെടെ മറ്റു അതി സമ്പന്നരായ രാജ്യങ്ങൾ ഈ രോഗത്തെ അകറ്റി നിർത്താൻ പാട് പെടുമ്പോൾ എല്ലാ രാജ്യങ്ങൾക്കും നമ്മുടെ ലോകത്തിനും തന്നെ മാതൃകയാണ് നമ്മുടെ കൊച്ചു കേരളം. നമുക്കറിയാം ലോകമാകെയുള്ള ശാസ്ത്രജ്ഞന്മാർ രാവും പകലും പരിശ്രമിച്ചിട്ട് ഇന്ന് വരെ രോഗത്തിന്റെ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. മരുന്ന് കണ്ടുപിടിക്കുന്നത് വരെ നമുക്ക് ലോക്ക് ഡൌൺ പാലിക്കാം. ഇരുപത് സെക്കന്റ്‌ ഹാൻഡ്‌വാഷോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച കൈ കഴുകുക. നമ്മൾ നിപ്പയെയും മഹാപ്രളയത്തെയും അതിജീവിച്ചത് പോലെ കോറോണയെയും അതിജീവിക്കും. ഇക്കാലവും കടന്നുപോകും.


നവീൻ പ്രിൻസൺ,
7 c ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം