"സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/കല്ലിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കല്ലിന്റെ കഥ | color=4 }} <p> കൂട്ടുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 4
| color= 4
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

15:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കല്ലിന്റെ കഥ

കൂട്ടുകാരേ,ഞാൻ എന്റെ ജീവിതകഥ നിങ്ങളോടു പറയാം.വെറുമൊരു കെട്ടുകഥയല്ല,ജീവിതാനുഭവം തന്നെയാണിത്.പറഞ്ഞാലുംപറഞ്ഞാലും തീരാത്ത നിരവധി അനുഭവങ്ങൾ എനിക്കുണ്ട്. മനോഹരമായ കുന്നിൻചരിവിൽ വലിയൊരുപാറക്കൂട്ടത്തിന്റെ ഭാഗമായിരുന്നു ഞാൻ.പച്ചപ്പാർന്ന കുന്നിൻചരിവ്.എങ്ങും താരും തളിരും.പൂക്കാലവും മഴക്കാലവും വേനൽക്കാലവും മഞ്ഞുകാലവുമൊക്കെ എന്റെ മുന്നിലൂടെ കടന്നുപോയി.വർണച്ചിറകുള്ള ചിത്രശലഭങ്ങൾ.മേയുന്ന കാലിക്കിടാങ്ങൾ.അടിവാരത്തു വിശാലമായ പാടശേഖരം.അവിടെനിന്നുയരുന്ന ഞാറ്റുപാട്ടുകളും തേക്കുപാട്ടുകളും.അങ്ങനെ പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായ ജീവിതം. പൊന്നോണക്കാലമായിരുന്നു എനിക്കു പ്രിയപ്പെട്ടത്.അധികമായികിട്ടിയ ആ വസന്തകാലം താഴ്‌വര ശരിക്കും ആഘോഷിക്കും .എവിടെയും പൂമരങ്ങൾ മാത്രം.കാക്കപ്പൂവും മുക്കുറ്റിയും തുടങ്ങി പേരറിയാവുന്നതും അല്ലാത്തതുമായ ധാരാളം പൂക്കൾ.തേനുണ്ണാനെത്തുന്ന വണ്ടുകൾ, ശലഭങ്ങൾ,കിളികൾ..... അത്തം മുതലുള്ള ദിവസങ്ങളിൽ മറ്റൊരു വിശേഷം കൂടിയുണ്ട്.കിഴക്കുവെള്ളകീറുംമുൻപേ പൂവട്ടിയും കഴുത്തിലിട്ട് കുട്ടികളെത്തും-പൂവിറുക്കാൻ,പൂക്കളമൊരുക്കാൻ.അവർ പാടിയിരുന്ന പൂപ്പൊലിപ്പാട്ടുകൾ ഇന്നും എന്റെ ഓർമയിലുണ്ട്. ഇന്ന് ഈ സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു.മനുഷ്യന്റെ അത്യാർത്തികാരണം ആ കുന്നുതന്നെ ഇല്ലാതായി.ഒരു കുന്നില്ലാതാകുമ്പോൾ ലോകത്തിന്റെ ജൈവസന്തുലിതാവസ്ഥ താളംതെറ്റുകയാണെന്ന തിരിച്ചറിവ് അവർക്കില്ലാതെപോയി. താഴ്‌വരയിലെ മണ്ണ് യന്ത്രസഹായത്തോടെ വലിയ വാഹനങ്ങളിൽ നീക്കംചെയ്യാൻതുടങ്ങി ആദ്യം.ക്രമേണ കുന്നുംപാറക്കെട്ടും ഇടിച്ചുനിരത്തി.പാടശേഖരം മണ്ണിട്ടു നികത്തി.അവിടെ ഫ്ളാറ്റുകളും വില്ലകളും നിർമിക്കുന്നതിനായിരുന്നു ഇതെല്ലാം.ആകാശംമുട്ടുന്ന ഫ്ളാറ്റുസമുച്ചയം ഉയർന്നു.അതൊരു കോൺക്രീറ്റ് കാടായാണ് എനിക്കുതോന്നിയത്. അതിന്റെ അടിത്തറ ബലപ്പെടുത്തിയ ഒരു കരിങ്കൽക്കഷണമായി ഞാനിവിടെയുണ്ട്-നഷ്ടപ്പെട്ടുപോയ നിറങ്ങളേയും ഗന്ധങ്ങളേയും പൂക്കളേയും ആകാശത്തേയുമോർത്ത് വിഷമിച്ച്.

അദ്വൈത്.ആർ
5 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ