"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷര പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
ജീവനായി സ്നേഹി പുണ്യവതി!
ജീവനായി സ്നേഹിച്ച പുണ്യവതി!


  </poem> </center>
  </poem> </center>

14:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


വന്ദിച്ചിടുന്നൂ ഞാൻ മാതാവേ നിന്നുടെ
ത്യാഗമാം സ്നേഹത്തിന് എൻ വന്ദനം!
സന്താനലോകം നിൻ മാറിലേൽപ്പിച്ച
ആഘാതമെങ്ങനെ നീ സഹിപ്പൂ!
നിന്നിലെ ജീവകണങ്ങളെ സ്വന്തമെ-
ന്നാക്കി വരുത്തിടും മർത്യലോകത്തെ
രക്ഷിപ്പാൻ ഓമനിച്ചീടുവാൻ മാത്രമേ
സാധിക്കയുള്ളോ നിനക്ക് മാതേ!
തന്നുടെ ദോഷം സ്വയം വരുത്തി വച്ചി-
ട്ടാരെയും ദോഷം പറഞ്ഞു തള്ളും-
ഈ മർത്യർ തൻ അഹംഭാവത്തെ മാറ്റിടാൻ
ആവുകില്ലേ മാതേ, പുണ്യവതീ?
ഇത്രമേൽ വാത്സല്യം നൽകിയിട്ടും
ജീവന്റെ പാതിയും നോക്കിയിട്ടും
ആരുമിതെന്തേ മനസ്സിലാക്കാതെ പോയ്
നിന്നിലെ മാതൃത്വ തീവ്ര സ്നേഹം!
വർണവിവേചനം കാട്ടിടാതെ
വർഗ്ഗങ്ങളേതെന്ന് നോക്കിടാതെ
പെറ്റമ്മയെക്കാൾ സ്നേഹിച്ച് പോറ്റി
ജീവനായി സ്നേഹിച്ച പുണ്യവതി!

 

ദേവിക.യൂ. ഡി
7 A നളന്ദ പബ്ലിക് സ്കൂൾ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത