"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/കൊറോണാപ്രതിരോധം-ഇങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണാപ്രതിരോധം-ഇങ്ങനെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 54: | വരി 54: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
13:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണാപ്രതിരോധം-ഇങ്ങനെ
നാം നിരന്തരം നിരവധി രോഗങ്ങളെ പറ്റി കേൾക്കാറുണ്ട് ഒരു സാധാ ജലദോഷത്തിൽ തുടങ്ങി വലിയ വലിയ മാറാരോഗങ്ങൾ വരെ എത്തിച്ചേരുന്ന രോഗങ്ങളെ പറ്റിയും കേട്ടറിവുകളും കണ്ടറിഞ്ഞവരും വരെ യുണ്ട് അങ്ങനെയിരിക്കുമ്പോൾ നമ്മുടെ ലോകമൊന്നടങ്കം മുട്ടുകുത്തിച്ചു കൊണ്ട് കൊറോണ വൈറസ് അധവാ കോവിഡ്19 എന്ന അസുഖം പിടിപെട്ടത് ആദ്യമൊന്നും ആരും അതിനെ അത്ര കാര്യമാക്കിയില്ല നിമിഷനേരം കൊണ്ടു തന്നെ പടർന്നു പന്തലിക്കുന്ന ഈ മാരകമായ രോഗം പതുക്കെപ്പതുക്കെ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജില്ലകളിലും അങ്ങിനെ അങ്ങനെ ലോകമൊന്നടങ്കം പടർന്നു പിടിക്കുകയും ചെയ്തു ഒരു രാജ്യങ്ങളും ഇതിന് മരുന്നുകളൊന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല .ലോക ആരോഗ്യ വകുപ്പിൻറെ നിർദ്ദേശപ്രകാരം നാം തന്നെ കോറോണയെതടയാൻ ആരോഗ്യവകുപ്പ് കുറച്ചു നിർദ്ദേശങ്ങൾ തന്നിട്ടുണ്ട് അവ ഈ പറഞ്ഞിരിക്കുന്ന വയാണ് 1) ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ടോ ടിഷ്യൂപേപ്പർ കൊണ്ടോമറച്ചു പിടിക്കുക കാരണം നാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ ഉള്ളിൽ ഉള്ള ശ്രവം പുറത്തുവരികയും അത് വായുവിൽ കൂടി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എന്ന രീതിയിൽ പടർന്നു പന്തലിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാല കൊണ്ടോ ടിഷു പേപ്പർ കൊണ്ടോ മറച്ചു പിടിക്കണം എന്ന് പറയുന്നത്. 2) നാം എപ്പോഴും കൈകൾ 20 സെക്കൻഡ് നേരം വൃത്തിയായി സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ ആൽക്കഹോൾ അടിസ്ഥാനം ആയിട്ടുള്ള സാനി റൈറസേയ്സ് ഉപയോഗിച്ചോ കഴുകുക കാരണം നാം പല സ്ഥലങ്ങളിലും പോയി വരുന്നവരാണ് നമ്മൾ പോകുന്ന എല്ലാ സ്ഥലങ്ങളും നമ്മൾ ഓർത്തിരിക്കണം എന്നില്ല അതിനാൽ നമ്മൾ പോകുന്ന പൊതുസ്ഥലങ്ങളും പൊതു വാഹനങ്ങളിലും പല യാത്രക്കാർ വന്നു പോകുന്നവരാണ് ചിലപ്പോൾ അവരിൽ പലർക്കും ഈ മാരകമായ ആയ രോഗങ്ങൾ പിടിപെട്ടിടുണ്ടാകാം അതുകൊണ്ടാണ് നമ്മൾ കൈകൾ ൮്തിയായി എല്ലായിപ്പോഴും കഴുകണം എന്നു പറയുന്നത് 3) കൊറോണ പിടിപെട്ട ആളുകളോടും നിരീക്ഷണത്തിൽ കഴിയുന്ന ആളുകളോടും അടുത്ത് സമ്പർക്കം കൂടാതിരികുക കാരണം കൊറോണ വൈറസ് നിമിഷനേരം കൊണ്ട് പടർന്നു പന്തലിക്കുന്ന ഒരു മാരകരോഗം ആയതിനാൽ അതു വേഗം പടരാൻ സാധ്യത കൂടുതലാണ് അതുകൊണ്ടാണ് രോഗികളും ആയിട്ടുള്ള അടുത്ത ഇടപെടൽ കുറയ്ക്കുക എന്നു പറയുന്നത് 4) നമ്മുടെ കൈകൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ കഴിവതും തൊടാതി രിക്കുക കാരണം നമ്മുടെ കയ്യിൽ അടങ്ങിയിരിക്കുന്ന രോഗാണു നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ ചെല്ലുമ്പോൾ അത് പെട്ടെന്ന് അണുബാധ ഉണ്ടാകുന്നു അതുകൊണ്ടാണ് ആണ് നാം അനാവശ്യമായി നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടാൻ പാടുള്ളതല്ല എന്ന് പറയുന്നത് 5) തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക കാരണം നാമോരോരുത്തരും ഒരു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അത് നമ്മൾ കൊറോണയ്ക്ക് വളരാൻ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു നൽകുകയാണ് അതുകൊണ്ട് നാം ഒരിക്കലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. അതുപോലെതന്നെ നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിയ ഒരു മാർഗ്ഗം നിർദ്ദേശമാണ് ലോക് ഡൗൺ ദയവായി നാമേവരും സർക്കാരിൻറെ നിർദ്ദേശം അനുസരിച്ചുകൊണ്ട് ഈലോക് ഡൗൺ കാലഘട്ടത്തിൽ വീടിനകത്ത് തന്നെ ഇരിക്കണം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നമുക്കേവർക്കും കൊറോണയ്ക്ക് എതിരെ പോരാടി വിജയിക്കാം. നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും നമ്മൾ കേരളീയർ പൊരുതി ജയിച്ച വരാണ് അതുപോലെതന്നെ ഈ കോവിഡ്19തിന് എതിരെ നമുക്ക് പൊരുതിജയിക്കാം. വീട്ടിൽ ഇരിക്കൂ നല്ലൊരു നാളെക്കായി കാത്തിരിക്കൂ..................
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം