"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയാണ് ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}

13:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാണ് ജീവൻ

ഒരിടത്തൊരിടത്ത് ഒരു കാടുണ്ടായിരുന്നു. നന്ദവനം എന്നായിരുന്നു ആ കാടിന്റെ പേര്. ഒരുപാട് ഔഷധച്ചെടികൾ, ഫലങ്ങൾ നിറഞ്ഞ മരങ്ങൾ, പച്ചക്കറികൾ, ഇലവർഗങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു നന്ദവനം. ഒരുപാട് മൃഗങ്ങളുണ്ടായിരുന്നു അവിടെ. അവിടത്തെ രാജാവായിരുന്നു സിംബ എന്ന സിംഹം. സിംബയുടെ ഭാര്യ സിംബിയും രണ്ട് കുട്ടികളുമടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഒരു ദിവസം സിലു, മിലു എന്ന പേരുകളുള്ള ആ കുട്ടികൾ കളിക്കാനിറങ്ങി. അവർ ചുറ്റിനുമുള്ള ചെടികളും, പൂക്കളുമൊക്കെ വലിച്ചെറിയുകയും മണ്ണ് വാരിക്കളിക്കുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ സിംബയും സിംബിയും അവരെ വഴക്ക് പറഞ്ഞു. 
ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം സിംബി അസുഖം ബാധിച്ച് കിടപ്പിലായി. ചികിത്സിക്കാൻ സുപ്രൻ കുരങ്ങൻ വന്നു. അസുഖം ഭേദമാക്കാൻ വേണ്ടിയുള്ള മരുന്നുകളിൽ സിലുവും മിലുവും പറിച്ചെറിഞ്ഞു കളിച്ച ഔഷധച്ചെടികളും ഉണ്ടായിരുന്നു. അവർ അത് സിംബയോട് പറഞ്ഞു. സിംബ വളരെ ദൂരെ പോയി ആ ഔഷധച്ചെടികൾ കൊണ്ടുവന്നു. സുപ്രൻ കുരങ്ങൻ ഔഷധച്ചെടികൾ കൊണ്ടു ചികിത്സിച്ച് സിംബിയുടെ അസുഖം ഭേദമാക്കി.
  സിംബ മക്കളെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു, "മക്കളേ, നിങ്ങൾ ചെയ്തത് വലിയ തെറ്റാണ്. പ്രകൃതിയാണ് നമ്മുടെ ജീവൻ, അത് നമ്മൾ നശിപ്പിക്കാൻ പാടില്ല".
സിലുവിനും മിലുവിനും അവരുടെ തെറ്റ് മനസിലായി. അന്ന് മുതൽ അവർ പ്രകൃതിയെ സംരക്ഷിച്ചു ജീവിച്ചു പോയി.

ശിവാജ്ഞലി അർ‍ജുൻ
4 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ