"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=ലേഖനം}}

13:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കോടാനുകോടി പഴക്കമുളള നമ്മുടെ ഭൂമി ഒരായിരം പ്രക്രിയകളിലൂടെ കടന്നാണ് ഇന്നു കാണുന്ന ഭൂമിയായ് രൂപപ്പെട്ടത്. ജീവനുളളതും ജീവനില്ലാത്തതുമായ ഘടകങ്ങളുടെ സമ്മിശ്രണമാണ് പരിസ്ഥിതി.കൃത്യമായി പറഞ്ഞാൽ പ്രകൃതിയിൽ ഉളളതും മനുഷ്യനീൽ നിർമ്മിക്കപ്പെട്ടതുമായ ചേർന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയിൽ മനുഷ്യൻ ഉൾപ്പെടെയുളള ജീവജാലങ്ങൾ പരസ്പരം ആശ്രയിക്കുന്നു.മനുഷ്യജീവന്റെ നിലനിലി‍പിന് ആവശ്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്ന മാതൃഭൂമിയെ പരിപാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ഇത് നമ്മൾക്കോരുത്തർക്കും അറിവുളള കാര്യമാണ്. എന്നാൽ പരിസ്ഥിതി മലിനീകരണത്തിൽനിന്നു സംരക്ഷിക്കുവാൻ നമുക്ക് ആകുന്നില്ല. പ്രകൃതി നമ്മുടെ അമ്മയാണ്.നമുക്ക് ജീവിക്കാമുളളതെല്ലാം നിസ്വാർത്ഥമായി,നിർലോഭം തരുന്ന അമ്മ. അവൾ സർവ്വംസഹയാണ്.ദുഷ്ടനേയും ശിഷ്ടനേയും ഒരുപോലെ താങ്ങിനിറുത്തുന്ന അമ്മ. പ്രകൃതിയുടെ സൗന്ദര്യം മനുഷ്യൻ തന്നെ നശിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ശത്രു അവളുടെ മക്കൾ തന്നെയാണ്. കാടുകൾ നാടാക്കിയും പാടശേഖരങ്ങളും ഉറവക്കണ്ണികളും ഇല്ലാതാക്കി കൂറ്റൻ കൊട്ടിടങ്ങൾ, ഫ്ളാറ്റുകൾ കെട്ടിപൊക്കിയും പ്രകൃതിയുടെ സൗന്ദര്യം നശിപ്പിക്കുന്നു.ഇന്ന് പ്രകൃതിയിൽ എവിടെ നോക്കിയാലും മാലിന്യകൂമ്പാരങ്ങളാണ് നമുക്ക് കാണാൻ സാഘിക്കുന്നത്. പുഴകളും നദികളും മലിനമാണ്. ഇതിൽ നമ്മുടെ അമ്മയെ നാം രക്ഷിക്കണം.

അന്ന മറിയം ജോൺ
9 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം