"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ ശുചിത്വ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:




  </poem> </center>
  </story> </center>


{{BoxBottom1
{{BoxBottom1

12:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ഡൗൺ ശുചിത്വ കഥ
<story>


                        ഒരു ലോക്ഡൗൺ ശുചിത്വ കഥ


          ഒരു ലോക്ഡൗണ്  കാലം. സ്കൂള് അടച്ചിരിക്കുന്നതുകൊണ്ട്  കുട്ടികള്  മുഴുവ൯ സമയവും കളി തന്നെ കളി.
അന്നും പതിവുപോലെ കുട്ടികള് മൈതാനത്ത് കളിക്കുകയാണ്. അതാ അവിടെ ഒരു കുട്ടി മാത്രം മാറി വിഷമിച്ചിരിക്കുന്നു. 
              അതാരാണെന്നറിയാമോ? ...അതാണ് നമ്മുടെ കഥയിലെ നായിക ദേവൂട്ടി. 

പാവം ദേവൂട്ടി! അവളെ ആരും കളിക്കാ൯ കൂട്ടാറില്ല. അതെന്താണെന്നറിയാമോ?....... അവള് പല്ലുതേയ്ക്കാതെയും കുളിക്കാതെയും തലമുടി ചീകി വൃത്തിയാക്കാതെയും ആണ് കളിക്കാ൯ വരുന്നത്. മററ് കുട്ടികളൊക്കെ ദേവൂട്ടിയെ കളിയാക്കുമായിരുന്നു.

           ഒരു ദിവസം രണ്ടും കല്പിച്ച് ദേവൂട്ടി കൂട്ടുകാരോട് തന്നേയും കളിക്കാ൯ കൂട്ടാമോ എന്നു ചോദിച്ചു. അവ൪ പറഞ്ഞു, 'നീ ആദ്യം പോയി കുളിച്ചു ശുചിയായി വാ..... അപ്പോള് നിന്നെ ഞങ്ങള് കളിക്കാ൯ കൂട്ടാം ' എന്ന്. എന്നാല് നമ്മുടെ ദേവൂട്ടി അവ൪ പറഞ്ഞത് അനുസരിക്കാ൯ തയ്യാറായില്ല.
അങ്ങനെയിരിക്കെ ഒരുദിവസം ദേവൂട്ടി വീടിനടുത്തുളള കുളക്കരയില് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ കുളത്തില് താമസിച്ചിരുന്ന പക്രു എന്ന തവളക്കുട്ട൯  അവളെ കളിക്കാ൯ വിളിച്ചത്. ആ തവളക്കുട്ട൯െറ ദേഹം മുഴുവനും ചെളി പുരണ്ടിരുന്നു. അവനെ നമ്മുടെ ദേവൂട്ടിക്ക് ഒട്ടും ഇഷ്ടമായില്ല.' പിന്നേ!.... ദേഹം മുഴുവനും ചെളിയും         

അഴുക്കും പിടിച്ചിരിക്കുന്ന നി൯െറ കൂടെ ഞാ൯ കളിക്കാനോ?... നല്ല കഥയായി! ' ദേവൂട്ടി തവളക്കുട്ടനെ കളിയാക്കി.

ഇതു കേട്ടപ്പോള് തവളക്കുട്ടന് വിഷമമായി. എങ്കിലും അവ൯ അതു പുറത്തുകാണിച്ചില്ല. അവ൯ പറഞ്ഞു...
     'ദേവൂട്ടി ,കൂടുതലൊന്നും പറയേണ്ട. നീ ശുചിയായി നടക്കാത്തതുകൊണ്ടല്ലേ ,   നിന്നെ കൂട്ടുകാരാരും കളിക്കാ൯ 
               കൂട്ടാത്തത്......'

ഇതുകേട്ട ദേവൂട്ടി നാണിച്ചു പോയി. പിന്നീടുളള കാലം അവള് ൮ത്തിയുളളവളായി ജീവിച്ചു.

അപ്പോള് കൂട്ടുകാ൪ അവളേയും കളിക്കാ൯ കൂട്ടി


</story>
അന്ന ട്രീസ മാത്യു
6 A സെന്റ് മേരീസ് ഹൈസ്കൂൾ, ആനിക്കാട്, മല്ലപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ