"രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ചങ്ങാതി കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചങ്ങാതി കാക്ക <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

12:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചങ്ങാതി കാക്ക

ഒരിക്കൽ ഒരിടത്ത് അമ്മു എന്ന കാക്കയും കുക്കു എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു. ഒരു ദിവസം രാവിലെ ഉറക്കമുണർന്നയുടൻ കുക്കു പുറത്തേക്കിറങ്ങി മാവിൻ ചുവട്ടിലേക്ക് പോയി. മാമ്പഴം കുക്കു കൈയെത്തിപ്പറിച്ചെടുത്തു. ഉടൻതന്നെ അവൾ അത് കഴിക്കാൻ തുടങ്ങിയപ്പോഴേക്കും അമ്മുക്കാക്ക അവിടേക്ക് പറന്നെത്തി. അവൾ കുക്കുവിനോട് പറഞ്ഞു. “കുക്കൂ പല്ല് തേക്കാതെയാണോ മാമ്പഴം കഴിക്കുന്നത് ഇതു നല്ല ശീലമല്ല. മാമ്പഴം കഴുകി വൃത്തിയാക്കിയിട്ടേ കഴിക്കാൻ പറ്റൂ. ഇല്ലെങ്കിൽ അതിനു മുകളിലുള്ള അഴുക്ക് മുഴുവൻ നിൻറെ ശരീരത്തിനുള്ളിൽ എത്തും. പിന്നീട് മാറാ രോഗങ്ങൾ പിടിപെടും.അതുകൊണ്ട് എന്തു സാധനം കഴിക്കുമ്പോഴും കൈയും മുഖവും കഴുകി വൃത്തിയാക്കിയിട്ടു മാത്രമേ കഴിക്കാൻ പാടുള്ളൂ.” അമ്മു പറഞ്ഞപ്പോൾ കുക്കുവിന് കാര്യം മനസിലായി. “നീ എന്നും എൻറെ നല്ല ചങ്ങാതിയായിരിക്കും.” കുക്കു പല്ല് തേച്ചതിനുശേഷം മാമ്പഴം കഴുകി കഴിച്ചു.

ശിവാനി ഷൈജു
2 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ