"കൊടുമൺ എച്ച്.എസ്. കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 319: | വരി 319: | ||
<font color=blue>Report By:R.Presanna Kumar, SITC, Kodumon H.S.</font>| | <font color=blue>Report By:R.Presanna Kumar, SITC, Kodumon H.S.</font>| | ||
<br/><font color=red>UP DATED ON | <br/><font color=red>UP DATED ON | ||
16/02/2010</font> | |||
<br /> | <br /> | ||
<b><font size=7><font color=red>HAPPY NEW YEAR </font> | <b><font size=7><font color=red>HAPPY NEW YEAR </font> | ||
<br /> | <br /> | ||
12:49, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| കൊടുമൺ എച്ച്.എസ്. കൊടുമൺ | |
|---|---|
| വിലാസം | |
കൊടുമണ്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 16-02-2010 | Hskodumon |
പ്രത്യേക ശ്രദ്ധക്ക് :-ഈ സൈറ്റ് നല്ലതു പോലെ കാണുവാന്‍ Screen Resolution 1280 * 1024 ആയിരിക്കണം.
STEPS :- Desktop - Preferences - Screen Resolution - Change the value to 1280 * 1024 - Apply
-
ആദരാഞ്ജലികള്‍ - ഒരേ സമയം വില്ലനും ഹാസ്യനടനായും വിളങ്ങിയ കൊച്ചിന് ഹനീഫക്ക് -rpk-02/02/2010 -
ആദരാഞ്ജലികള്‍ - ഒരു രാമഴഗീതമായി പെയ്തിറങ്ങിയ നവചലച്ചിത്ര ഗാനരചയിതാവായ ഗിരീഷ് പുത്തന്ചേരിക്ക് -rpk-10/02/2010
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതല്‍ ചിത്രങ്ങള്‍ / വാര്‍ത്തകള്‍
- Click Above
-
എന്താ മാഷേ... വല്ലാത്ത തിടുക്കം...?
ഹേ.... തിടുക്കമല്ല, ഒരുക്കം... ഒരുക്കം 2010...!
അതെന്തു മാഷേ... ബ്യൂട്ടീഷനായ എനിക്കു വല്ല ചാന്‍സും...?
കൊച്ചേ... ഇതു വേറെ പരിപാടി, പരീക്ഷാ തീവ്റപഠനയത്നവുമായി ബന്ധപ്പെട്ട ചോദ്യസൂചികകള്‍...! rpk 29/01/2010 -
'മാഷെങ്ങോട്ടാ ഇത്ര ധൃതിയില്‍ ....?
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ ക്ളാസിനു പോവുകയാ...
ങേ... മാഷുമാര് ഉസ്കൂളില് രാഷ്ട്രീയവും പഠിപ്പിക്കാന്‍ തുടങ്ങിയോ...? ശിവ ...ശിവ...!
ഹേ... അതല്ല, ഇത് RMSA,ഉസ്കൂളിന്റെ വിദ്യാഭ്യാസ - ഭൗതിക നിലവാരം മെച്ചപ്പെടുത്താനുള്ള കര്‍മ്മ പദ്ധതി...-rpk - 10/02/2010
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതല്‍ കാര്‍ട്ടൂണുകള്‍
- Click Above
-
അണ്ണാ അണ്ണാ പൂച്ച അണ്ണാ... ഞങ്ങളേകൂടി കളിക്കാന്‍ കൂട്ടുമോ.....? -
എന്തരടേ... വെള്ളത്തില്‍ നോക്കുമ്പോള്‍ വിഷന്‍ നിനക്കും ഡബിള്‍ തന്നേ....
കൊടുമൺ എച്ച്.എസ്. കൊടുമൺ/ബാലലോകം
- Click Above

കൊടുമൺ എച്ച്.എസ്. കൊടുമൺ/ടീച്ചറുടെ പേജ്
- Click Above
കൊടുമണ്‍ ഹൈസ്കൂള്‍
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
ചരിത്രം
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രകൃതിയുടെ ഹരിത ഭംഗിയില്‍ മുങ്ങിയ കൊടുമണ്‍ ഹൈസ്കൂളിന്റെ പഴയ സുന്ദര മുഖം
ഭൗതികസൗകര്യങ്ങള്‍
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
- ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
- ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
- സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
- സോഷൃല്‍ സയ൯സ്. - സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
- മാത് സ് ക്ലബ്ബ് - സ്പോണ്‍സര്‍ - ശ്രീമതി.ശോശാമ്മ.കെ.സി.
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - റിപ്പോര്‍ട്ടുകള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/കുട്ടികളുടെ- അദ്ധ്യാപകരുടെ സാഹിത്യ സൃഷ്ടികള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/കുട്ടികളുടെ കാര്‍ട്ടൂണുകള്‍
മാനേജ്മെന്റ്
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1982 - 84 & 1996 - 2000 | . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. |
| 1986 - 1996 | ശ്രീ..പി.ഡി.മോഹന൯. |
| 1984 - 86 & 2000 - 2006 | ശ്രീമതി.സുഭദ്രാ കുമാരി.എസ്. |
| 2006 April & May | ശ്രീമതി.സുഷമാ ദേവി.ബി. |
| 2006 - Onwards --> | ശ്രീമതി.ജയശ്രീ..ആ൪. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
അനൂപ്.ആര്‍. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Company Secretary)
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില് സ്കൂള്‍ ബോ൪ഡും വഴിയും കാണാം.* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല് ജംഗ്ഷനില്‍ നിന്ന് 8 കി.മി. അകലം |
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap> |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |}
എന്റെ ഗ്രാമം
കൊടുമൺ എച്ച്.എസ്. കൊടുമൺ/എന്റെ ഗ്രാമം
കൊടുമണ്‍- സ്വര്‍ണഭൂമി.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S.,അതിന്റെ തിലകക്കുറിയെന്നപോലെ KODUMON HIGH SCHOOL വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
-
'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'-rpk -
'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള് പത്തനംതിട്ട ജില്ലക്കാരാ....!'-rpk -
'ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!-rpk
-
'മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.-rpk
നാടോടി വിജ്ഞാനകോശം
കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?|
ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]
>Report By:R.Presanna Kumar, SITC, Kodumon H.S.|
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - നാടക നിരൂപണം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഐക്കാടും ഓണമ്പള്ളിത്തമ്പുരാന്റെ ശാപവും - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര
പ്രാദേശിക പത്രം
പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....
അറിയിപ്പുകള്‍ :-
SSLC 2010 IT മോഡല്‍ പരീക്ഷ (പ്രാക്ടിക്കല്‍) FEBRUARY 3 മുതല്‍ FEBRUARY 17 വരെ
SSLC 2010 IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 24 മുതല്‍ MARCH 9 വരെ
Std:8 & 9 - IT പ്രാക്ടിക്കല്‍ പരീക്ഷ FEBRUARY 12 മുതല്‍ MARCH 25 വരെ
സഹവാസ ക്യാമ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.
ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/EXAM NEWS
സ്കൂള്‍ വിക്കി - (കവിത)
-ആര്‍.പ്രസന്നകുമാര്‍.
വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.
മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....
എല്ലാവര്‍ക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.
മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...-rpk
ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി| 02/12/2009
യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2. ആദരാഞ്ജലി ...... ബാഷ്പാഞ്ജലി......................
>Report By:R.Presanna Kumar, SITC, Kodumon H.S.|
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.
പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക
നവംബര്‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍|
ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/മുംബൈ - കാവ്യാജ്ഞലി - ചിത്രങ്ങള്‍
മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര -|
കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു.|
|
പുതിയ മുഖം
-ആര്‍.പ്രസന്നകുമാര്‍.
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും.
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഗാന്ധി - ഒരു നിമിഷ കലിക - കവിത -ആര്‍.പ്രസന്നകുമാര്‍.
മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...-rpk
ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി സ്വന്തം ലേഖക൯ -അനില്‍-|
കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.|
തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-|
കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/കോപ്പന്‍ഹേഗന്‍ ഉച്ചകോടി - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭാരതീയം - കവിത - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
ഏവര്‍ക്കും ക്രിസ്മസ് / നവ വര്‍ഷ ആശംസകള്‍
--> കാണുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ക്രിസ്മസ് ചിത്രങ്ങള്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഫോട്ടോ കഥ പറയുന്നു - ആര്‍.പ്രസന്നകുമാര്‍
പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)
അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!
'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'-rpk
--> വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഉസ്കൂളിലെ മണി - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/നീ പോക മായാവിനി- - കവിത - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ദാരികവധം -കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ചിരുതേ .... മാപ്പു തരൂ..... ! - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആകാശത്തൊരു പൂരം - റിപ്പോര്‍ട്ട് - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/റിപ്പബ്ളിക്ദിന ചിന്തകള്‍ - ലേഖനം - ആര്‍.പ്രസന്നകുമാര്‍
കൊടുമൺ എച്ച്.എസ്. കൊടുമൺ/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/അഞ്ചു പൈസ - കഥ - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂട്ടം തെറ്റിയ കുഞ്ഞാട് - കഥ - ആര്‍.പ്രസന്നകുമാര്‍.
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........
Report By:R.Presanna Kumar, SITC, Kodumon H.S.|
UP DATED ON
16/02/2010
HAPPY NEW YEAR








