"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കിട്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിട്ടുണ്ണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 53: വരി 53:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

11:45, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിട്ടുണ്ണി


മൊട്ടത്തലയൻ കിട്ടുണ്ണി
കുടവയറുള്ളൊരു കിട്ടുണ്ണി
കിട്ടിയതെല്ലാം വാരി വിഴുങ്ങും
ആർത്തി പെരുത്തൊരു കിട്ടുണ്ണി

കൈകഴുകില്ല കാൽ കഴുകില്ല
അയ്യോ ഇവനൊരു വികൃതി പയ്യൻ
ഭക്ഷണമെന്നൊരു വിളി കേട്ടാൽ
തീറ്റക്കൊതിയൻ പറന്നെത്തും

ചിങ്ങം വന്നു പിറന്നല്ലോ
ഓണക്കാലമടുത്തല്ലോ
തീറ്റക്കൊതിയൻ തുള്ളിച്ചാടി
പെരുവയർ നിറച്ച് കഴിക്കാലോ

പച്ചടി കിച്ചടി കൂട്ടുകറി
ഓലൻ അവിയൽ ഉപ്പേരി
പ്രഥമൻ, പാലട രണ്ടുവിധം
ഉഗ്രൻ സദ്യ ഒരുങ്ങീടുന്നു

അയ്യോ അമ്മേ നിലവിളി കേട്ടു
അച്ഛനുമമ്മയും ഓടിയടുത്തു
വയറും തടവി വേദന കൊണ്ട്
പുളയുന്നുണ്ടേ കിട്ടുണ്ണി

ഉണ്ണീ നിന്നോടെത്ര പറഞ്ഞു
ആഹാരത്തിന് മുമ്പും പിമ്പും
കൈയും മുഖവും കഴുകേണം
ഇല്ലേൽ രോഗം പിടികൂടും

       ********


ശ്രിയ കൃഷ്ണ
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത