കിട്ടുണ്ണി


മൊട്ടത്തലയൻ കിട്ടുണ്ണി
കുടവയറുള്ളൊരു കിട്ടുണ്ണി
കിട്ടിയതെല്ലാം വാരി വിഴുങ്ങും
ആർത്തി പെരുത്തൊരു കിട്ടുണ്ണി

കൈകഴുകില്ല കാൽ കഴുകില്ല
അയ്യോ ഇവനൊരു വികൃതി പയ്യൻ
ഭക്ഷണമെന്നൊരു വിളി കേട്ടാൽ
തീറ്റക്കൊതിയൻ പറന്നെത്തും

ചിങ്ങം വന്നു പിറന്നല്ലോ
ഓണക്കാലമടുത്തല്ലോ
തീറ്റക്കൊതിയൻ തുള്ളിച്ചാടി
പെരുവയർ നിറച്ച് കഴിക്കാലോ

പച്ചടി കിച്ചടി കൂട്ടുകറി
ഓലൻ അവിയൽ ഉപ്പേരി
പ്രഥമൻ, പാലട രണ്ടുവിധം
ഉഗ്രൻ സദ്യ ഒരുങ്ങീടുന്നു

അയ്യോ അമ്മേ നിലവിളി കേട്ടു
അച്ഛനുമമ്മയും ഓടിയടുത്തു
വയറും തടവി വേദന കൊണ്ട്
പുളയുന്നുണ്ടേ കിട്ടുണ്ണി

ഉണ്ണീ നിന്നോടെത്ര പറഞ്ഞു
ആഹാരത്തിന് മുമ്പും പിമ്പും
കൈയും മുഖവും കഴുകേണം
ഇല്ലേൽ രോഗം പിടികൂടും

       ********


ശ്രിയ കൃഷ്ണ
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത