"ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ/അക്ഷരവൃക്ഷം/അന്ത്യത്തിന് ഒരു മുഖവുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്ത്യത്തിന് ഒരു മുഖവുര | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 42: വരി 42:
| സ്കൂൾ കോഡ്=  39024
| സ്കൂൾ കോഡ്=  39024
| ഉപജില്ല=      കുളക്കട
| ഉപജില്ല=      കുളക്കട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊല്ലം
| തരം=      കവിത
| തരം=      കവിത
| color=      3
| color=      3
}}
}}

11:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അന്ത്യത്തിന് ഒരു മുഖവുര


പെരുമ്പറ മുഴങ്ങുകയായി
മാനവ ഹൃദയത്തിൻ അകത്തളത്തിൽ
അങ്കം തുടങ്ങുകയായി
അന്ത്യം ചിരിക്കുകയായി
യുദ്ധത്തിൻ സ്മരണകൾ പേറുന്നൊരാ
പച്ചപ്പുടവയണിഞ്ഞമമവന്നു
മുലപ്പാലിനൊപ്പം ചോരയും ഊറ്റിയ
മക്കളോടാണിന്നീ , യുദ്ധം
മക്കൾ അരിഞ്ഞൊരാ
സ്തനത്തിൽ മുറിപ്പാടും
നൂറ്റാണ്ടുകൾ പെയ്ത
യുദ്ധത്തിൻ ക്രിയകളും
ഓട്ടു പാത്രം പോലും
കണ്ണ് ചിമ്മും പുടവയും
എങ്കിലും വിളങ്ങുന്നുണ്ടൊരു
ശ്രീത്വം എന്നമ്മയിൽ
പച്ച കലർന്നൊരു ശ്രീത്വം
ചരിത്രം തോല്ക്കുകയാണേ
സൃഷ്ടാവ് നാണിക്കയാണേ
തന്റെ കലാസൃഷ്ടി തൻ കാമിനിയോട്
ചെയ്ത ക്രിയകളെയോർത്ത്
ശ്രീദേവിയിന്നു മൂദേവിയാകുന്നു
അമ്മ പുതു വേളി ചെയ്യുന്നു
മണവാളൻ തൻ പേര് പലതെങ്കിലും
അതിൽ പ്രമുഖം 'അന്ത്യം' അല്ലോ.....

 

നീലാഞ്ജന പി
8.ബി ഡി.വി.എൻ.എസ്സ്.എസ്സ് എച്ച്.എസ്സ്. എസ്സ് പൂവറ്റൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത