"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/അക്ഷരവൃക്ഷം/ആത്മാർത്ഥ സുഹൃത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 4
| color= 4
}}
}}
{{Verified1|name=Bmbiju|തരം=ലേഖനം}}

11:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആത്മാർത്ഥ സുഹൃത്ത്

സുഹൃത്തുക്കൾ ഒരനുഗ്രഹമാണ്. ആവശ്യത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ ചങ്ങാതി. പ്രതിസന്ധികളിൽ ഉപേക്ഷിച്ചു പോകുന്നവൻ യഥാർത്ഥ മിത്രമല്ല. ഒരുവന് ഒരേയൊരു ആത്മാർത്ഥ സുഹൃത്തുണ്ടെങ്കിൽ അവൻ അനുഗ്രഹീതനാണ്. ഇന്നത്തെ ഈ തിരക്ക് പിടിച്ച ലോകത്തിൽ യഥാർത്ഥ സുഹൃദ് ബന്ധങ്ങൾ വിരളമാണ്. ബന്ധുമിത്രാദികളെക്കാൾ ആശ്രയയോഗ്യരാണ് യഥാർത്ഥ മിത്രം. മനുഷ്യചോദനകളിൽ ഏറ്റവും ഉദാത്തമായ ഒന്നാണ് സുഹൃദ് ബന്ധം. പ്രയാസങ്ങളിൽ തുണയേകാൻ യഥാർത്ഥ മിത്രങ്ങളെ ഉണ്ടാവൂ.സുഹൃത്തുക്കളില്ലെങ്കിൽ ജീവിതത്തിൽ മധുരമോ സുഖമോ ഉണ്ടാകുകയില്ല. കപടമിത്രങ്ങൾ ശത്രുക്കളേക്കാൾ അപകടകാരികളാണ്. ആത്മാർത്ഥ സുഹൃത്ത് ഈ കാലത്ത് വിരളമാണ്. സ്വാർത്ഥലാഭത്തിനായി ചങ്ങാത്തം നടിച്ചുവരുന്നവരാണ് അധികവും. ആപത്തുഘട്ടങ്ങളിൽ അവർ മാറിക്കളയും. നമ്മുടെ സന്തോഷത്തിലും അഭിവൃദ്ധിയിലും സൗഭാഗ്യങ്ങളിലും മാത്രം പങ്കുപറ്റാൻ മിത്രം നടിച്ചുവരുന്ന പലരുമുണ്ടാകാം. ആയതിനാൽ നല്ല സുഹൃത്തുക്കൾ ആരൊക്കെയെന്ന് നാം അറിയേണ്ടതാണ്. മധുരമായി സംസാരിച്ചതുകൊണ്ടോ നമ്മുടെ സന്തോഷങ്ങളിൽ ഭാഗഭാക്കായതുകൊണ്ടോ ആരും നമ്മുടെ യഥാർത്ഥ സുഹൃത്താകുന്നില്ല. അവർ നമ്മുടെ വിലപ്പെട്ട സമയവും സമ്പത്തും കൊള്ളയടിക്കുന്നവരാണ്.

നിക്സ
8 C സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം