"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

10:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

ഇന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ഒന്നാണ് നമ്മുടെ പരിസ്ഥിതി. ഇന്ന് പരിസ്ഥിതിയെ പലവിധത്തിൽ എല്ലാവരും ചേർന്ന് വേദനിപ്പിക്കുന്നു . എല്ലാ മനുഷ്യരും അവരുടെ ജന്മദിനം ആഘോഷിക്കുന്നു. പരിസ്ഥിതിക്കും ഉണ്ട് ഒരു ദിനം ജൂൺ 5 ലോക പരിസ്ഥിതി ദിനം . ആ ദിനം ആരും അത്ര ഗൗരവമായി എടുക്കാറില്ല . പരിസ്ഥിതിയെ സ്നേഹിക്കുന്നവർ ചുരുക്കം ചിലർ മാത്രമേ ഉള്ളൂ. എല്ലാവരും ഇന്ന് സ്വാർത്ഥ താല്പര്യങ്ങൾക്കായി പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതിയെ കുറിച്ച് വിവരിക്കാത്ത കവികളില്ല. പ്രകൃതിയുടെ പ്രതിഭാസങ്ങൾ പലതാണ്. പകൽ, രാത്രി, വെയിൽ, മഴ, സൂര്യൻ, ചന്ദ്രൻ, ആകാശം, മഞ്ഞ്, ചൂട്, തണുപ്പ് ഇതെല്ലാം . പ്രകൃതിക്ക് നമ്മൾ നൽകുന്നതേ തിരിച്ചു പ്രതീക്ഷിക്കാവൂ. നമ്മൾ പ്രകൃതിയോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ അത് നമ്മോടും കാണിക്കും. പ്രകൃതിയോട് നാം കാണിക്കുന്ന ക്രൂരതകളുടെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന കഠിനമായ ചൂട്. ഇത് കണ്ടാലും മനുഷ്യർ പഠിക്കുമോ.? ഭൂമിയുടെ കരച്ചിൽ ആരും കാണുന്നില്ല എന്നതാണ് സത്യം. ഭൂമിക്ക് ഒരു നാവുണ്ടായിരുന്നെങ്കിൽ അതിന്റെ ദുരിതം അത് നമ്മോട് വിവരിക്കുമായിരുന്നു. പ്രകൃതിയെ നമ്മുടെ സ്വന്തം അമ്മയെപ്പോലെ കരുതി നമുക്ക് സ്നേഹിക്കാം.അമ്മയെ സ്നേഹിക്കാത്തവർ ആരും തന്നെ ഇല്ല. നമ്മുടെ സ്വാർത്ഥത നമുക്ക് വെടിയാം. പരിസ്ഥിതിയെ സ്നേഹിക്കുന്നതിന്റെ ഭാഗമായി ധാരാളം മരങ്ങൾ നട്ടുപിടിപ്പിക്കാം.

സോജൻ പീറ്റെർ
6 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം