"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
09:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദൈവത്തിലേക്ക് കണ്ണുകൾ ഉയർത്താം
സൃഷ്ടി സാഷ്ടാവിലേക്ക് കണ്ണ് ഉയർത്തേണ്ട സമയം. അതേ കൂട്ടുകാരെ മനുഷ്യൻ തിരിഞ്ഞു നോക്കാതെ എവിടെ വരെ ഓടും എന്നു നമ്മെ നോക്കി ചിരിക്കുന്ന ദൈവം. ഭൂലോകത്തെ മുഴുവൻ സ്വന്തം കൈവെള്ളയിൽ വച്ച് അമ്മാനമാടുന്ന ലോകത്ത് എല്ലാ സൃഷ്ടികളുടേയും മേൽ ആധിപത്യമുള്ളവൻ, എല്ലാത്തിനേയും തന്റെ വിറൽ തുമ്പിലാക്കി മാറ്റിയവൻ, സമുദ്രത്തിന്റെ അഗാത ഗർത്തങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയവൻ, ആ കാശത്തിലൂടെ പറന്നു നടക്കാൻ കഴിവു നേടിയവൻ, താരാ പദങ്ങൾക്ക് ചുംബനം നൽകി കൊണ്ട് റോക്കറ്റിൽ അമ്പളി അമ്മാവന്റെ നിറുകയിൽ ചവിട്ടിയ റങ്ങിയവൻ, ബുർജ് ഖലീഫ പോലുള്ള അംബരചുംബികളായ വിസ്മയങ്ങൾ തീർത്ത വൻ ഇങ്ങനെ ഒത്തിരി പറഞ്ഞാൽ തീരാത്ത അത്ഭുതങ്ങൾക്ക് ജന്മം നൽകിയവൻ. പക്ഷേ കേവലം - കൊറോണ എന്ന നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാനാവാത്ത വൈറസിന്റെ മുമ്പിൽ പകച്ചു പോയോ . 20ത് സെക്കൻഡ്പോലും സോപ്പു പതയിൽ ജീവിക്കാൻ പറ്റാത്ത ഈ സൂക്ഷ്മാണു വിനെപ്പേടിച്ച് ജനലുകളും , വാതിലുമടച്ച് ആമ തോടിന്റെഉള്ളിലേക്കവലിയുന്നതുപോലെ വീടിന്റെ ഉൾത്തളങ്ങളിൽ ചേക്കേറിയിരിക്കുന്നു. ആഗോളവൽക്കരണത്തിന്റെ അനന്തരഫലമാണോ ഇത് . ശാസ്ത്രം എത്ര തന്നെ വളർന്നാലും, സമ്പന്ന രാജ്യങ്ങൾ അയൽ രാജ്യങ്ങളെ തോൽപിക്കാൻ അവരുടെ അണ്വായുധ ശേഖരങ്ങളും , മിസ്സെലുകളുടേയും എണ്ണം കൂട്ടുമ്പോഴും പണത്തിനു മേൽ പരുന്തും പറക്കും എന്ന എല്ലാ പഴഞ്ചൊല്ലുകളും വ്യർ ദ്ദമാക്കി കൊണ്ട് മനുഷ്യൻ ലോക സൃഷ്ടാവിന്റെ മുമ്പിൽ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നമുക്ക് തിരിഞ്ഞു നോക്കാൻ നേരമായിരിക്കുന്നു ദൈവത്തിലേക്ക് സൃഷ്ടാവിലേക്ക്. ലോക സമാധാനത്തിനായ് നമുക്ക് ദൈവത്തിലേക്ക് തിരിയാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം