"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/മരണവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 58: വരി 58:
| color=1
| color=1
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

09:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണവ്യാധി

കൂട്ടരേ, നിങ്ങളു കേട്ടിടേണം
കൊറോണ എന്നൊരു വ്യാധി വന്നു
നാട്ടിൽ പരന്നു , അയൽനാട്ടിലും
അതിർത്തികൾ എല്ലാം മറികടന്നു
ദേഷവും ഭാഷയും കടലും കടന്നത് 
ലോകം മുഴുവനും കീഴടക്കി
ചെറുകിട വൻകിട വികസര
 വികസിത രാഷ്ട്രങ്ങളെല്ലാം കീഴടക്കി
കാണാൻ കുറുമ്പൻ
ഒരുകോശമുള്ളവൻ
നിമിഷ നേരം കൊണ്ട്
വെട്ടിലാക്കി നമ്മെ
നിമിഷ നേരം കൊണ്ട്
വെട്ടിലാക്കി .....
ലോകഗോളങ്ങളെ കൈപ്പിടിലാക്കിയ
മാനവകുലത്തെ അടിച്ചമർത്തി
പേടിച്ചൊളിച്ചവർ വീട്ടിനുള്ളിൽ
പോലീസും പട്ടാളവും നിരന്നു
മരണം വിതച്ചവൻ പോകുന്ന വഴിയിലായ്
കണ്ണിരു കൊണ്ടിന്നു അശ്രുപൂജ
വിദ്യാലയങ്ങൾ അടച്ചു പൂട്ടി
കടയും കബോളവും നിർത്തിവച്ചു
ഫാക്ടറികളൊക്കെയും നിർത്തലാക്കി
അവൻ മാനവ സമൂഹത്തെ ലോക്കിലാക്കി
നിരത്തുകളൊക്കെയും ശൂന്യമായി
പൊടിക്കും പുകയ്ക്കും വിരാമമായി
അകലേക്ക് നോക്കിയാൽ അന്ധകാരം
കൊടിയ ദാരിദ്ര്യത്തിനന്ദകാരം
നാട്ടിലെ ദാരിദ്യം മാറ്റുവാനായ് ചിലർ
കൂട്ടി കിഴിച്ചു കണക്കുകൾ നോക്കുന്നു
ചാക്കിലകപ്പെട്ട പൂച്ചയെ പോൽ ചിലർ
ഡേറ്റയ്ക്ക് മാത്രമായ് ഓടി നടക്കുന്നു
മാനവർ നമ്മൾ അതിബുദ്ധിമാന്മാർ
ഇവനെ തളയ്ക്കാൻ യോഗ്യരല്ലേ?
മാവേലി നാടായ  കേരളം ഇന്ന്
അവനെ തുരത്താൻ ശ്രമിച്ചിടുന്നു
ആഗോള മാനവർക്കൊത്തുച്ചേരാം
അറിവിന്റെ ചെറുതരികൾ
കോർത്തിണക്കാം
ശ്വസന വായുവിനെ പോലും തളയ്ക്കുമീ
കുഞ്ഞനെ തകർക്കാം ഒരുമയോടെ ...

ലക്ഷ്‌മി രാജ് J S
Plus One A ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത