"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ശാസ്ത്രപുരോഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  ശാസ്ത്രപുരോഗതി     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്=  ശിവ നന്ദന ജെ പി
| പേര്=  ശിവ നന്ദന ജെ പി
| ക്ലാസ്സ്= 8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

08:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 ശാസ്ത്രപുരോഗതി    


 നാം ഇന്ന് ശാസ്ത്രയുഗത്തിലാണ് ജീവിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടന്നു. ശാസ്ത്രം അന്നു നിമിഷം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി ശാസ്ത്ര പുരോഗതിയുടെ ഫലം തന്നെയാണ്.
        ചക്രങ്ങളുടെ കണ്ടെത്തലും അഗ്നിയുടെ കണ്ടെത്തലുമാണ് മനുഷ്യപുരോഗതിയുടെ ആദ്യത്തെ കുതിപ്പ്. പിന്നീട് സുഖത്തിനും സൗകര്യത്തിനും അധ്യാന ലഘൂകരണത്തിനും വേണ്ടാ മനുഷ്യൻ നടത്തിയ ചിന്തകളും പരിശ്രമങ്ങളും അത്ഭുതകരമായ പല കണ്ടെത്തലുകൾക്കും വഴിവച്ചു. വൈദ്യുതിയുടെ കണ്ടെത്തൽ മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. ഈ കണ്ടെത്തലാണ് യന്ത്രയുഗത്തിലേക്ക് മനുഷ്യനെ എത്തിച്ചത്.ക്രമേണ എന്തിനും ഏതിനും മനുഷ്യന്റെ കായികാധ്യാനം വളരെ ലഘൂകരിക്കപ്പെട്ടു.വാഹനങ്ങളുടെ കണ്ടുപിടിത്തം ദൂരത്തെ മറികടക്കാൻ സഹായിച്ചു. ലോകത്ത് എവിടെയും മനുഷ്യന് ചെന്നെത്താം എന്ന സ്ഥിതി വന്നു. ഇതിനാൽ ഒരുപാട് ഗുണവും വളർച്ചയും മനുഷ്യരാശിക്ക് ഉണ്ടായെങ്കിലും കോവിഡ് - 19 പോലുള്ള മാരക രോഗങ്ങൾ ഇത്രവേഗം ലോകം മുഴുവൻ പടരുന്നതിനും ശാസ്ത്രത്തിന്റെ ഈ പുരോഗതി ഒരു കാരണമാണ്. കടലിലൂടെയും കരയിലൂടെയും വായുവിലൂടെയു സഞ്ചരിക്കാൻ ഉതകുന്ന വാഹനങ്ങൾ നിർമിക്കപ്പെട്ടു.ശബ്ദത്തേക്കാം വേഗതയുള്ള വിമാനങ്ങൾ ഇന്നുണ്ട്. വാഹനങ്ങളുടെ കണ്ടെത്തൽ ദൂരത്തെ കീഴ്പെടുത്തിയതുപോലെ അച്ചടിയുടെ കണ്ടെത്തൽ കാലത്തെ കീഴ്പെടുത്താൻ മനുഷ്യനെ സഹായിച്ചു.മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിരിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ വാഹനങ്ങൾ അയച്ചിരിക്കുന്നു. ഈ പ്രപഞ്ചം തന്നെ മനുഷ്യന്റെ കാൽക്കീഴിലായിരിക്കുകയാണ്. ഇതെല്ലാം ശാസ്ത്രപുരോഗതിയുടെ ഫലമാണ്.
      വൈദ്യശാസ്ത്ര രംഗത്തും പോയ നൂറ്റാണ്ടിൽ വലിയ നേട്ടങ്ങളുണ്ടായിരിക്കുന്നു. മഹാരോഗങ്ങൾ പലതും മനുഷ്യബുദ്ധിക്കു മുന്നിൽ മുട്ടുമടക്കി. മനുഷ്യ ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളും മാറ്റിവയ്ക്കാം എന്ന നില വന്നു. ടെസ്റ്റ്യൂബ് ശിശുക്കൾ ആരോഗ്യത്തോടെ മണ്ണിൽ വളർന്നു.മനുഷ്യന്റെ ശരാശരി ആയുസ്സ് വർധിച്ചു. എത്രയെത്ര കണ്ടെത്തലുകളാണ് മനുഷ്യജീവിണ്ണിന്റെ രൂപവും ഭാവവും മാറ്റിയത്.ഇന്ന് മനുഷ്യൻ നിസ്സാരമായി വൻ നദികളെ ഗതി മാറ്റിയെടുക്കുന്നു. വൻ കടലിനു മീതെ പാലങ്ങൾ ഉയരുന്നു. പലയിടങ്ങളിലും ഇന്ന് ആഹാരം വിളമ്പുന്നത് റോബോട്ടുകളാണ്. ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങ8 അപ്പോൾത്തന്നെ സ്വന്തം വീട്ടിലിരുന്ന് കണ്ടറിയാനുള്ള അവസരം ഉണ്ട്. ഈ കണ്ടു പിടിത്തങ്ങൾ മനുഷ്യന് കൂടുതൽ സുഖങ്ങൾനൽകിയെങ്കിലും പ്രകൃതി യിലേക്കുള്ള അറിയന്ത്രിതമായ കടന്നുകയറ്റം മനുഷ്യന്റെ നിലനില്പിനു തന്നെ ഭീഷണിയായി. കേരളത്തിൽ രണ്ടു വർഷമായി തുടർച്ചയായി വരുന്ന മഹാപ്രളയം ഇതിനൊരുദാഹരണം തന്നെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഈ പ്രളയത്തിന് കാരണം.അതു പോലെയാണ് ഇന്ന് ലോകത്തെയാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കോവിഡ്- 19റെ വരവും .എന്നാൽ മറ്റു പല മഹാമാരികളെയും ശാസ്ത്രത്തിന് പിടിച്ചുകെട്ടാൻ സാധിച്ചതുപോലെ കോ വിഡിനെയും കീഴടക്കാൻ ശാസ്ത്രത്തിന് സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
     കാർഷിക രംഗത്ത് വൻ പുരോഗതിയുണ്ടായി. ശാസ്ത്രീയ വിത്തുല്പാദനവും കൃഷിയും വിളവ് ഇരട്ടിയാക്കി എന്തിന് ,മണ്ണില്ലാതെ വായുവിൽ വരെ ചെടി വളർത്താൻ മനുഷ്യൻ പഠിച്ചിരിക്കുന്നു. കീടനാശിനികൾക്കും രാസവസ്തുക്കൾക്കും ആഹാര ദാർ ലഭ്യം ഒരു പ്രശ്നമല്ലാതാക്കാൻ സാധിച്ചു.ഇതിനെല്ലാം പുറമേ സമൂഹത്തെ ബാധിച്ച അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയാൻ ശാസ്ത്ര രംഗത്തെ മുന്നേറ്റം കാരണമായി.ആധുനിക ലോകത്തിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രമാണെന്ന് വന്നിരിക്കുന്നു.

ശിവ നന്ദന ജെ പി
8 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം