"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=നീരവില്‍ | | സ്ഥലപ്പേര്=നീരവില്‍ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം |
22:16, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ | |
---|---|
വിലാസം | |
നീരവില്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 04 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-02-2010 | SNDPYHSS NEERAVIL |
കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന നീരാവില്‍ ഗ്രാമത്തില്‍, അഷ്ടമുടിക്കായലിന്റെ തീരത്ത് ചിരപുരാതനമായ ത്ര്ക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്ത് പ്രക്ര്തി രമണീയമായ സ്ഥലത്താണ് ഗുരുദേവന്‍ സ്ഥാനനിര്‍ണ്ണയം ചെയ്ത നീരാവില്‍ എസ്.എന്‍.ഡി.പി. യോഗം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1922 ലാണ് ഈ സ്കൂള്‍ ജന്മമെടുത്തത്. ഐപ്പുഴ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആദ്യകാലത്ത് സ്കൂള്‍ അറിയപ്പെട്ടിരുന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ത്ര്ക്കരങ്ങളാല്‍ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂള്‍ എസ്.എന്‍.ഡി.പി.യോഗത്തിന്റെ ഭരണത്തില്‍ വരുന്ന ആദ്യത്തെ സ്കൂളാണ്. 1922 ല്‍ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പ്രാതസ്മരണീയമായ ഗ്ര്ഗസ്ഥ ശിഷ്യന്മാരില്‍ പ്രധാനിയായ കൊച്ചുവരമ്പേല്‍ ശ്രീ.കേശവന്‍ മുതലാളിയാണ് ഇതിന്റെ സ്ഥാപനകന്‍. 4-7-1922 ലാണ് ഉദ്ഘാടനകര്‍മ്മം നടന്നത്. മഹാകവി ശ്രി.കുമാരനാശാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളത്തില്‍വച്ച് ഭക്തിയാദരപൂര്‍വ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ഗുരുദേവന്‍ സ്കൂള്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
ഭൗതികസൗകര്യങ്ങള്‍
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ്. അതിവിശാലമായ സ്കൂള്‍ ഗ്രൗണ്ടും ഒരിക്കലും വെള്ളം വറ്റാത്ത മനോഹരമായ കിണറുമുണ്ട്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗക്കാര്‍ക്കായി മൂന്ന് നിലകളിലായി വിശാലമായ ക്ലാസ്സ് മുറികളുണ്ട്. എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കാന്റീന്‍ കുട്ടികള്‍ റിഫ്രഷ് ചെയ്യാനുള്ള അവസരം കൊടുക്കുന്നു. എന്‍.സി.സി., ബാന്‍ഡ് ട്രൂപ്പ്, എന്‍.എസ്.എസ്., സ്കൗട്ട് ആന്റ് ഗെയിംസ്, ജെ.ആര്‍.സി. തുടങ്ങിയ പ്രസ്ഥാനങ്ങളും ഒട്ടനവധി ക്ലബ്ബ് പ്രവര്‍ത്തനങ്ങളും പ്രശസ്ത നിലയിലുള്ള സയന്‍സ് ലാബ്, ലൈബ്രറി എന്നിവയും സ്കൂളിന്റെ മോഡി കൂട്ടുന്നു. കുട്ടികളുടെ സൗകര്യപ്രദമായ യാത്രയ്ക്ക് സ്വന്തമായി രണ്ടു ബസ്സുകളുമുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എന്‍.സ്.സ് ,
- ജെ.ആര്‍.സി.
മാനേജ്മെന്റ്
എസ്.എന്‍.ഡി.പി. യോഗം സ്കൂള്‍സ് എന്നതാണ് നാമധേയം. "ശ്രീ.വെള്ളാപ്പള്ളി നടേശന്‍ "1996 മുതല്‍ ജനറല്‍ മാനേജരായി തുടരുന്നു. എസ്.എന്‍.ഡി.പി. കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ 20 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ സെക്രട്ടറിയായി ശ്രി.സുദര്‍ശനന്‍ സാര്‍ സേവനമനുഷ്ഠിക്കുന്നു.
മുന്‍ സാരഥികള്‍
ആദ്യകാല ഹെഡ്മാസ്റ്റര്‍ ശ്രീ.രാമന്‍കുട്ടി സാര്‍, അദ്ധ്യാപക ദേശീയ അവാര്‍ഡ് ജേതാവ് ശ്രീ.എന്‍.സുധീന്ദ്രന്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കടവൂര്‍ ചന്ദ്രന്‍പിള്ള - പ്രശസ്ത നാടക രചയിതാവ് പാലീസ് വിശ്വനാഥന്‍ - ചിത്രരചയില്‍ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി ഇപ്പോള്‍ ഫ്രാന്‍സില്‍ അറിയപ്പെടുന്ന ചിത്രരചയിതാവ്. പ്രേമചന്ദ്രന്‍ - ജില്ലാ ജഡ്ജി മോഹന്‍ലാല്‍ - ആയൂര്‍വ്വേദ രംഗത്ത് അറിയപ്പെടുന്ന പ്രഗത്ഭനായ ഡോക്ടര്‍ ഡോ.ശിവദാസന്‍ പിള്ള - വിദ്യാഭ്യാസ വിദഗ്ധന്‍
വഴികാട്ടി
കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ ത്ര്ക്കടവൂര്‍ പഞ്ചായത്തില്‍ നീരാവില്‍ എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ആലപ്പുഴ-കൊല്ലം നാഷണല്‍ ഹൈവേയില്‍ കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനു സമീപം ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ച് കടവൂര്‍ ജംഗ്ഷനില്‍ വന്നു വീണ്ടും ഇടത്തോട്ട് ഒരു കിലോ മീറ്റര്‍ വന്നാല്‍ നീരാവില്‍ എസ്.എന്‍.ഡി.പി. യോഗം ഹയര്‍ സെക്കന്ററി സ്കൂളിലെത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|